/indian-express-malayalam/media/media_files/uploads/2018/07/hajj-health-care.jpg)
റിയാദ് : മക്കയിലും മദീനയിലും ഹറമുകൾക്ക് മുകളിൽ ഹാജിമാർക്ക് ആരോഗ്യ സുരക്ഷ നൽകാൻ എയർ ആംബുലൻസുകൾ സജ്ജം. സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ കീഴിൽ വൻ സംഘം തന്നെ ഇരു ഹറമുകൾക്ക് സമീപവും ക്യാമ്പ് ചെയ്യും.
കർമങ്ങൾക്കായി മക്കയിലും മദീനയിലുമെത്തുന്നവർക്ക് അത്യാധുനിക ആരോഗ്യ സേവനം അതിവേഗം നൽകാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ അടിയന്തിര ചികിത്സകളും നൽകാനുള്ള ആധുനിക സൗകര്യങ്ങളുമായാണ് ആംബുലൻസ്ആ കാശം ചുറ്റുക. പ്രധാന ഹൈവേകൾ മുതൽ പോക്കറ്റ് റോഡുകളിൽ വരെ പൂർണ്ണമായും സജ്ജീകരിച്ച ആംബുലൻസുകളുണ്ടാകും.
ഡോക്ടർമാരുൾപ്പടെ ആരോഗ്യ രംഗത്തെ മൂവായിയിരത്തോളം ജീവനക്കാരെ സേവനത്തിനായി പ്രതേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. മിന, മുസ്തലിഫ, അറഫാ എന്നീ സ്ഥലങ്ങളിൽ ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ പ്രാപ്തമായ 69-ലധികം കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
മദീനയിൽ മസ്ജിദ് നബവിക്ക് സമീപം 21 അടിയന്തിര സേവന കേന്ദ്രങ്ങളും ആംബുലൻസും ജീവനക്കാരും സജ്ജരാണ്. മദീന വിമാനത്താവളം മുതൽ പ്രവാചകന്റെ പള്ളി വരെ ആംബുലൻസുകൾ സേവനത്തിനായി ഒരുങ്ങിയിട്ടുണ്ട്.
Read More: ഇഖാമ ഇല്ലാതെ പുറത്തിറങ്ങരുത്: വ്യാപക പൊലീസ് പരിശോധന
വാർത്ത : നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.