scorecardresearch

ഓണ്‍ലൈന്‍ സ്വകാര്യതാ നയങ്ങളിലെ നിയമവിരുദ്ധത

ഉപഭോക്താക്കളെ നയിക്കാന്‍ റഗുലേറ്ററി ബോഡികള്‍ മുന്നോട്ടുവരേണ്ടതുണ്ട്. സ്വകാര്യതാ നയങ്ങളിലൂടെ കടന്നുപോകാന്‍ ഉപയോക്താക്കള്‍ക്കു സമയമോ അറിവോ ഇല്ല. അത് പ്രതീക്ഷിക്കുന്നതും നീതിയുക്തമല്ലാത്തതാണ്

ഉപഭോക്താക്കളെ നയിക്കാന്‍ റഗുലേറ്ററി ബോഡികള്‍ മുന്നോട്ടുവരേണ്ടതുണ്ട്. സ്വകാര്യതാ നയങ്ങളിലൂടെ കടന്നുപോകാന്‍ ഉപയോക്താക്കള്‍ക്കു സമയമോ അറിവോ ഇല്ല. അത് പ്രതീക്ഷിക്കുന്നതും നീതിയുക്തമല്ലാത്തതാണ്

author-image
WebDesk
New Update
whatsapp, വാട്‌സാപ്പ്, privacy policy, സ്വകാര്യതാ നയം, online application privacy policy, ഓൺലൈൻ ആപ്ലിക്കേഷൻ സ്വകാര്യതാ നയം, online app privacy policy, ഓൺലൈൻ ആപ്പ് സ്വകാര്യതാ നയം, online app privacy policy in india, ഓൺലൈൻ ആപ്പ് സ്വകാര്യതാ നയം ഇന്ത്യയിൽ whatsapp privacy policy,വാട്‌സാപ്പ് സ്വകാര്യതാ നയം, signal, സിഗ്നൽ, facebook, ഫെയ്‌സ്‌ബുക്ക്, twitter, ട്വിറ്റർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam,ഐഇ മലയാളം

നിങ്ങള്‍ അവസാനമായി ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചപ്പോള്‍, 'ഞാന്‍ അംഗീകരിക്കുന്നു' എന്ന ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ആപ്പിന്റെ സ്വകാര്യതാ നയം വായിച്ചിരുന്നോ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട, അത്തരം നയങ്ങള്‍ എളുപ്പത്തില്‍ വായിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തവയല്ല.

Advertisment

ഇവയില്‍ മിക്കതും നിയമപരമായ പദപ്രയോഗങ്ങളാല്‍ വലിച്ചുനീട്ടി, ഹാര്‍വാര്‍ഡ് നിയമ അവലോകനം പോലെ വായിക്കാന്‍ പ്രയാസമുള്ളവയാണ്. നിയമ വിദ്യാര്‍ത്ഥികള്‍ക്കു പോലും പകുതി വ്യവസ്ഥകള്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂയെന്നാണു ഡല്‍ഹിയിലെ 155 കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. മിക്ക നയങ്ങളും ഇംഗ്ലിഷില്‍ മാത്രമുള്ളതാണ്. ഇത്, ഭാഷാപരിജ്ഞാനം 12 ശതമാനത്തില്‍ കൂടാത്ത ഒരു രാജ്യത്ത് തീര്‍ത്തും അപര്യാപ്തമാണ്. ഇന്ത്യയിലുടനീളമുള്ള ഒരു മനുഷ്യകേന്ദ്രീകൃത പഠനത്തില്‍, വായിക്കാനോ എഴുതാനോ കഴിയാത്ത ആളുകള്‍ പോലും അവര്‍ സമ്മതം നല്‍കുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുമ്പോള്‍ തന്നെ അതേക്കുറിച്ച് ആഴത്തില്‍ ശ്രദ്ധിക്കുന്നതായി കണ്ടെത്തി. കരാര്‍ വ്യവസ്ഥകള്‍ വിലയിരുത്താന്‍ തുല്യമായ ഒരു അവസരം അവര്‍ ആഗ്രഹിക്കുന്നെങ്കിലും സാധാരണയായി അത്തരമൊരു തിരഞ്ഞെടുപ്പ് സാധ്യമാവുന്നില്ല.

Also Read: സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തണം: ഐടി മന്ത്രാലയം വാട്സ്ആപ്പിന് കത്തയച്ചു

അതിനാല്‍, മിക്ക ഇന്ത്യക്കാര്‍ക്കും ഓണ്‍ലൈന്‍ 'സമ്മതം' തെറ്റായ തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും, അതിവേഗം വളരുന്ന ഡേറ്റ ആവാസ വ്യവസ്ഥയുടെ ആധാര ബിന്ദു കൂടിയാണ് സമ്മതം. പാര്‍ലമെന്റ് പരിഗണിക്കുന്ന ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍, ഡേറ്റ പ്രൊസസിങ്ങിനുള്ള നിയമപരമായ അടിസ്ഥാനമായി സമ്മതത്തെ പട്ടികപ്പെടുത്തുന്നു. സമ്മതം സ്വതന്ത്രമായി നല്‍കണമെന്നും നിശ്ചിതവും അറിവുള്ളതും സ്പഷ്ടവും അസാധുവാക്കാവുന്നതുമാകണമെന്നും അത് ആവശ്യപ്പെടുന്നു. നിയമപരമായി ശക്തവും പക്ഷേ പ്രായോഗികമായി കൈവരിക്കാന്‍ പ്രയാസവുമാകണമെന്നും അത് ആവശ്യപ്പെടുന്നു. ഒരു വ്യക്തിയുടെ സാമ്പത്തിക, ആരോഗ്യ, ടെലികോം മേഖലകളിലെ ഉള്‍പ്പെടെയുള്ള ഡേറ്റകളുമായി ബന്ധിപ്പിക്കുന്ന ഡേറ്റ എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ആര്‍ക്കിടെക്ചര്‍ (ഡിഇപിഎ) സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നിതി ആയോഗ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. അത് ഒരു ദാതാവില്‍നിന്ന് മറ്റൊന്നിലേക്കു ഡേറ്റ മാറ്റാന്‍ കഴിയും. ഉപയോക്താക്കള്‍ അവരുടെ ഡേറ്റയുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാന്‍ സമ്മതം ഉപയോഗിക്കാന്‍ ഡിഇപിഎ ഉദ്ദേശിക്കുന്നു.

Advertisment

ഡിഇപിഎയിലൂടെയും മറ്റു സമാന സംരംഭങ്ങളിലൂടെയും നൂതന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിന് ഡേറ്റ ഉപയോഗിച്ചുകൊണ്ട് ഇന്ത്യ നവീകരണ സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്താന്‍ ഒരുങ്ങുന്നു. എന്നാല്‍ സമ്മതം ലംഘിച്ച്, ഉത്തരവാദിത്തമുള്ള ഡേറ്റ പങ്കിടല്‍ പ്രാപ്തമാക്കുന്നതിന് ഇതിനെ ആശ്രയിക്കുന്നത് അപര്യാപ്തമാണെന്ന് തോന്നുന്നു. അതിനാലാണ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ ലക്ഷ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാന്‍ ഞങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ നല്‍കേണ്ടി വരുന്നത്.

Also Read: എന്തുകൊണ്ട് സ്വകാര്യതനയം അംഗീകരിക്കാൻ വാട്സാപ് ഉപഭോക്താക്കൾക്ക് കൂടുതൽ സമയം അനുവദിക്കുന്നു?

ആദ്യം, ബിസിനസുകള്‍ ഉപഭോക്തൃ വിശ്വാസത്തിന്റെ കൂടുതല്‍ ഉത്തരവാദിത്തമുള്ള കാര്യസ്ഥന്മാരാകേണ്ടതുണ്ട്. ഇത് ചെയ്യേണ്ടത് ശരിയായ കാര്യമാണെന്നു മാത്രമല്ല, ബിസിനസിനും നല്ലതാണ്. അശോക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ബിഹേവിയര്‍ ചേഞ്ച് അടുത്തിടെ 5,547 ഇന്ത്യക്കാരില്‍ ഡേറ്റ സ്വകാര്യതയെക്കുറിച്ച് പെരുമാറ്റ പരീക്ഷണങ്ങള്‍ നടത്തി. ഇത് 20 നൂതന രൂപകല്‍പ്പന ആശയങ്ങള്‍ പരീക്ഷിക്കുകയും ഉപയോക്താക്കളെ സ്വകാര്യതാ നയങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അവരെ ''സ്വകാര്യതാ നയം'' സംബന്ധിച്ച പേജില്‍ കുറച്ച് മിനിറ്റ് തുടരാന്‍ പ്രേരിപ്പിക്കുന്നത് ബിസിനസുകളിലെ വിശ്വാസ്യത വര്‍ധിപ്പിക്കാനും കൂടുതല്‍ ഡേറ്റ പങ്കിടലിനും കാരണമായി. ഇത് ഓരോ കക്ഷിക്കും ഏതെങ്കിലും തരത്തില്‍ പ്രയോജനം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. അവിടെ ബിസിനസുകള്‍ക്ക് കൂടുതല്‍ ഡേറ്റ ലഭിക്കുകയും വ്യക്തികള്‍ അവര്‍ സമ്മതിക്കുന്നത് എന്താണെന്ന് നന്നായി മനസിലാക്കുകയും ചെയ്യുന്നു. ''ഈ നയം വായിക്കാന്‍ പല്ല് തേക്കുന്നതിനേക്കാള്‍ കുറഞ്ഞ സമയമേ എടുക്കൂ'' എന്നതുപോലുള്ള  ഉപയോക്താക്കൾക്കുള്ള സന്ദേശം പ്രതീക്ഷ നല്‍കുന്നു. ബിസിനസുകള്‍ക്ക് ഉപയോക്താക്കളെ കൂടുതല്‍ വിശ്വസിക്കാന്‍ അത്തരം ആശയങ്ങള്‍ സ്വീകരിക്കാന്‍ കഴിയും.

രണ്ടാമതായി, ഉപഭോക്താക്കളെ നയിക്കാന്‍ നിയന്ത്രണ ചട്ടക്കൂടുകള്‍ (റഗുലേറ്ററി ബോഡികള്‍) മുന്നോട്ടുവരേണ്ടതുണ്ട്. സ്വകാര്യതാ നയങ്ങളിലൂടെ കടന്നുപോകാന്‍ ഉപയോക്താക്കള്‍ക്കു സമയമോ അറിവോ ഇല്ല. അത് പ്രതീക്ഷിക്കുന്നതും നീതിയുക്തമല്ലാത്തതാണ്. മറ്റു മേഖലകളില്‍, നിയന്ത്രണ ചട്ടക്കൂടുകള്‍ ഈ വിവര വിടവ് നികത്താന്‍ ശ്രമിക്കുന്നു. ഭക്ഷ്യനിയന്ത്രണ ഏജന്‍സിയുടെ ഭക്ഷ്യ സുരക്ഷാ സര്‍ട്ടിഫിക്കേഷനുകളും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) ന്റെ റേറ്റിങ് ഗൈഡുകളും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. അതുപോലെ, ആപ്ലിക്കേഷനുകള്‍ക്കായുള്ള ''സ്വകാര്യതാ റേറ്റിങ്'' വ്യക്തികളെ അവരുടെ ഡേറ്റയെക്കുറിച്ച് കൂടുതല്‍ അറിവുള്ള തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ സഹായിക്കും. അത്തരം ''പെരുമാറ്റച്ചട്ടം'' അവരെ പദാവലിയിലൂടെ വെട്ടിക്കുറയ്ക്കാനും ബിസിനസുകളെ കൂടുതല്‍ വിശ്വസിക്കാനും കൂടുതല്‍ ഡേറ്റ പങ്കിടാനും സഹായിക്കും. അശോക സര്‍വകലാശാലയുടെ പരീക്ഷണങ്ങളില്‍, ഉപയോക്താക്കള്‍ ഉയര്‍ന്ന സ്വകാര്യത റേറ്റിങ്ങുള്ള ആപ്ലിക്കേഷനുകളുമായി കൂടുതല്‍ ഡേറ്റ പങ്കിട്ടതായി വ്യക്തമാവുന്നു.

Also Read: Signal Messenger: ‘സിഗ്നൽ’ മെസഞ്ചർ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം

മൂന്നാമതായി, പ്രാദേശിക സന്ദര്‍ഭങ്ങളെയും ആപേക്ഷിക വിവരണ ശൈലികളെയും സ്വാധീനിക്കുന്ന നൂതന അവബോധ ക്യാംപയ്നുകള്‍ നടത്തുന്നതിലൂടെ സര്‍ക്കാരുകള്‍ക്കും വ്യവസായ അസോസിയേഷനുകള്‍ക്കും പ്രവര്‍ത്തനക്ഷമമായ പങ്ക് വഹിക്കാന്‍ കഴിയും. 2020 ന്റെ തുടക്കത്തില്‍ ബിഗ് എഫ്എം  'സിന്ദഗി മൊബൈല്‍' എന്ന പേരില്‍ 10 ഭാഗങ്ങളായി റേഡിയോ ഷോ നടത്തി. അവതാരകന്‍ നീലേഷ് മിശ്ര സ്വകാര്യതയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ സാങ്കല്‍പ്പിക കഥകളായി എല്ലാദിവസവും അവതരിപ്പിച്ചു. പൊതു കമ്പ്യൂട്ടറുകളില്‍നിന്ന് ലോഗ് ഓഫ് ചെയ്യുക, ഫോണ്‍ നമ്പറുകള്‍ എളുപ്പത്തില്‍ പങ്കിടാതിരിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

അഞ്ച് ഭാഷകളിലായി 14 കോടി ആളുകളില്‍ എത്തിയ ഈ ഷോ മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ഇത് ശ്രോതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വകാര്യതാ അവബോധത്തിലേക്കും കൈമാറും മുന്‍പ് വിവരങ്ങളുടെ കൃത്യത പരിശോധിക്കുന്നത് പോലുള്ള മികച്ച ഓണ്‍ലൈന്‍ പെരുമാറ്റത്തിലേക്കും നയിച്ചതായി ഷോയുടെ സ്വതന്ത്ര പ്രഭാവം വിലയിരുത്തിയതില്‍ കണ്ടെത്തി.

ഈ പ്രതീക്ഷാനിര്‍ഭരമായ മാറ്റമുണ്ടായിരുന്നിട്ടും സ്വകാര്യതയെക്കുറിച്ചുള്ള 'തെളിവുകളുടെ ഭാരം' ഉപയോക്താക്കളേക്കാള്‍ ദാതാക്കളില്‍ തന്നെ ആയിരിക്കും. ബിസിനസുകള്‍ ഉപയോക്തൃ ഡേറ്റയുടെ വിശ്വസ്തരായി പ്രവര്‍ത്തിക്കുകയും ലാഭം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ ഉപയോക്താവിന്റെ മികച്ച താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുകയും വേണം. അപകടകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പ് നല്‍കാനും അവയെ പ്രതിനിധീകരിക്കാനും അവരുടെ താല്‍പ്പര്യാര്‍ത്ഥം സഹായം തേടാനും പുതിയ തരം ഇടനിലക്കാരെ റെഗുലേറ്റര്‍മാര്‍ക്കു സൃഷ്ടിക്കാന്‍ കഴിയും. ഓരോ ഇന്ത്യക്കാരനെയും ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ, ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ പൂര്‍ണമായി പങ്കെടുക്കാന്‍ നമ്മള്‍ അവരെ പ്രാപ്തമാക്കുകയും അതുവഴി ഓരോ ഇന്ത്യക്കാരനും അര്‍ത്ഥവത്തായ ഡിജിറ്റല്‍ ജീവിതം സൃഷ്ടിക്കുകയും ചെയ്യും. അപ്പോള്‍ മാത്രമേ ഡിജിറ്റല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സാധ്യതകള്‍ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

  • നിക്ഷേപ സ്ഥാപനമായ ഒമിദ്യാര്‍ നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യുകയാണ് എഴുത്തുകാര്‍
Privacy Data Usage Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: