scorecardresearch

ഇന്ന് ലോകപരിസ്ഥിതി ദിനം; സംസ്ഥാനത്ത് 81 ലക്ഷം വൃക്ഷത്തെെകൾ നടും

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’ പദ്ധതിയുടെ കീഴിലാണ്‌ തൈ നടൽ

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’ പദ്ധതിയുടെ കീഴിലാണ്‌ തൈ നടൽ

author-image
WebDesk
New Update
ഇന്ന് ലോകപരിസ്ഥിതി ദിനം; സംസ്ഥാനത്ത് 81 ലക്ഷം വൃക്ഷത്തെെകൾ നടും

തിരുവനന്തപുരം: ഇന്ന് ലോകപരിസ്ഥിതി ദിനം. പ്രളയ ഭീഷണി മുന്നില്‍ കണ്ടാണ് കേരളം ഈ വര്‍ഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നട്ടാണ് സംസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി ദിനമായ ഇന്ന് മാത്രം സംസ്ഥാത്ത് 81 ലക്ഷം വൃക്ഷത്തെെകൾ നടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജൂലൈ ഒന്നുമുതൽ ഏഴുവരെ 28 ലക്ഷം തൈകളുമാണ്‌ നടുക. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’ പദ്ധതിയുടെ കീഴിലാണ്‌ തൈ നടൽ. സംസ്ഥാനത്തെ പരിസ്ഥിതിദിനാചരണം ഇന്ന് വൈകീട്ട് മൂന്നിനു സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Advertisment

Read Also: ആരോടും അധികം സംസാരിക്കാത്ത വ്യക്തി; ചെറുപ്രായത്തിലും കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നു

പരിസ്ഥിതി ദിനത്തിൽ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്‌തുക്കൾ ഉത്പാദിപ്പിക്കുക, വനവത്കരണം ഊര്‍ജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷന്‍ വഴി നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

Read Also: Horoscope Today June 05, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Advertisment

മിഷന്റെ നേതൃത്വത്തില്‍ 2016 -17 വര്‍ഷം 86 ലക്ഷം വൃക്ഷത്തൈകള്‍ കേരളത്തില്‍ നട്ടു. 2017 -18 ല്‍ ഒരു കോടി, 2018 -19 ല്‍ രണ്ട് കോടി, 2019-20 ല്‍ മൂന്ന് കോടി ഇത്തരത്തിലാണ് വൃക്ഷത്തൈകള്‍ നടാന്‍ പദ്ധതിയിട്ടത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ പ്രളയം തൈകളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും കൃത്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനും 'പച്ചത്തുരുത്ത്' പദ്ധതി ആരംഭിച്ചത്. ഏകലോകം ഏകാരോഗ്യം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാകണം പരിസ്ഥിതി ഇടപെടൽ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Environment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: