Horoscope Today June 05, 2020: ഇന്ന് എന്റെ പ്രത്യേക ചിഹ്നം മീനം രാശിയുടേതാണ്. ഈ ബഹുമുഖമായ ഈ ചിഹ്നം സുപ്രധാന വികാരങ്ങളെ പ്രതിനിധീകരിക്കുകയും മഴയുള്ള കാലാവസ്ഥയെ കൊണ്ടുവരികയും ചെയ്യുന്നു. ചുരുങ്ങിയത്, അങ്ങിനെയാണ് പാരമ്പര്യം അവകാശപ്പെടുന്നത്. യഥാർത്ഥത്തിൽ, ജ്യോതിഷത്തിൽ ഒന്നിനും ഭൗതികമായ പശ്ചാത്തലമില്ല, മീനം രാശിയുടേതായ ചന്ദ്രൻ ഒരു വർഷം മുഴുവൻ തെളിഞ്ഞു നിന്നാലും മരുഭൂമിയിൽ മഴപെയ്യാൻ സാധ്യതയില്ല! അതുകൊണ്ടാണ് ജ്യോതിഷം ഒരു കാര്യം നടക്കാനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നതെന്നും അവ യഥാർഥത്തിൽ സംഭവിക്കുമോ എന്നതിനെയല്ലെന്നും ഞങ്ങൾ പറയുന്നത്.

Read Here: Horoscope of the Week (May 31- June 05 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 05, 2020

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾക്ക് പൂർണമായും ചെയ്യാൻ കഴിയുന്ന ധാരാളം ജോലികളുണ്ട്. ചില ഉത്തരവാദിത്തങ്ങൾ ചുമലിൽ നിന്ന് ഒഴിവാക്കുന്നതിനും അത്തരം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നതിനുമുള്ള ഉചിതമായ സമയമാണിത്. അവശ്യ ജോലികൾക്കുള്ള ചുമതല മറ്റുള്ളവർക്ക് നൽകുന്നതിൽ നിങ്ങൾക്കിപ്പോൾ നൈപുണ്യമുണ്ടാവില്ല, പക്ഷേ പഠിക്കാനുള്ള സമയം ഒരിക്കലും വൈകിയിട്ടില്ല…

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കഴിഞ്ഞു കുറച്ച് മാസങ്ങൾ ചിലപ്പോൾ മാനസികമായും ശാരീരികമായും തളർത്തുന്നവയായിരുന്നു. സൂര്യൻ ഇപ്പോൾ പ്ലൂട്ടോയുമായി അത്ഭുതകരമായ ബന്ധം സ്ഥാപിക്കുന്നതിനോട് അടുത്തുകൊണ്ടിരിക്കുന്നുകയാണ്, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി, നിങ്ങൾ വിശ്രമത്തിനും മടങ്ങിവരവിനുമായി സമയം ചെലവഴിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതിനായി.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് അധികമായി ചില ഗുണങ്ങളുണ്ട്, പക്ഷേ നിങ്ങളുടെ ശക്തി കണ്ടെത്തുന്നതിനുള്ള ഘട്ടത്തിന്റെ തുടക്കത്തിൽ മാത്രമാണോ നിങ്ങൾ ഇപ്പോൾ എന്ന് ഞാൻ സംശയിക്കുന്നു. അപക്വതയിൽ നിങ്ങളുടെ പ്രാധാന്യം വലിച്ചെറിയാതിരിക്കുക. സൂക്ഷ്മത ഏറ്റവും മികച്ച നയമാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കേണ്ടതില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളെ വേദനിപ്പിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന എന്തെങ്കിലും സംഭവിക്കുന്നതിനുള്ള ശക്തമായ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാലും സാധ്യതയെക്കുറിച്ചുള്ള പരാമർശത്തിൽ ഉദ്ദേശിക്കാത്തതിനെക്കുറിച്ചൊന്നും വായിച്ചെടുക്കേണ്ട ആവശ്യമില്ല. ഒരു പങ്കാളി എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തെന്ന കാര്യത്തിൽ നിങ്ങൾക്ക് തീർച്ചയില്ലെന്നാണെങ്കിൽ അത് പറയുക!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളെ തളർത്താനും താഴെ വീഴ്ത്താനും ശ്രമിക്കുന്നവർ നല്ല പരിചരണം അർഹിക്കുന്നുണ്ടാവില്ല, പക്ഷേ നിങ്ങൾ പ്രതികാരത്തിനായി മുന്നോട്ട് പോവുകയും ചെയ്യരുത്. എല്ലാത്തിനുമുപരി, ആദ്യം അവരുടെ ഉദ്ദേശ്യങ്ങൾ മോശമായിരുന്നുവെന്ന് നിങ്ങൾ കണ്ടെത്തണം. അങ്ങിനെയല്ലെങ്കിൽ പിഴവുകൾ സംഭവിച്ചെന്ന് നിങ്ങൾ അംഗീകരിക്കേണ്ടതാണ്. നിങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സാമ്പത്തിക പരിഗണനകളെ അനുവദിക്കാതിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഗ്രഹങ്ങൾ നിങ്ങളുടെ ചിഹ്നത്തിലേക്ക് കുറച്ച് വൈകാരികത ചേർക്കുന്നു, ദീർഘനാളായി മറന്നുപോയ വികാരങ്ങളെ അഭിമുഖീകരിക്കാൻ അത് നിങ്ങളെ പ്രേരിപ്പിക്കും. തീകച്ചും ഉപരിപ്ലവമായ തലത്തിൽ, നിങ്ങൾ നിങ്ങളുടെ ശക്തി വീട്ടിലേകക്ക് ഒഴുക്കിവിട്ടേക്കാം,  എതിരാളികളില്ലാത്ത സാഹചര്യവുമായിരിക്കാം. എന്നാൽ ആ സാഹചര്യങ്ങൾ ഫലപ്രദമാവുമോ അല്ലയോ എന്നത് സമയത്തെ ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ചൊവ്വ ഇപ്പോൾ അമിതാവേശപരമായ ഇടപെടൽ നടത്തുകയാണ്, നിങ്ങളുടെ ചാർട്ടിലെ ധാർമികതയും ഗുണപാഠങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട സമസ്യകളുടെ ഭാഗത്ത്. അതിനാൽ, വരുന്ന ആഴ്ചയോടെ നിങ്ങളുടെ കാഴ്ചപ്പാടുകൾ അറിയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും. ചട്ടങ്ങൾ വളച്ചോടിക്കരുതെന്ന് ഞാൻ ഉപദേശിക്കുന്നു, ചുരുങ്ങിയത് അമിതമായെങ്കിലും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മൂന്ന് മാസം മുമ്പ് സംഭവിച്ച കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലും മൂന്ന് മാസത്തോളം നീളുന്ന സമയപരിധിക്കുള്ളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യത്തെക്കുറിച്ചുള്ള ലാഞ്ചനകളും നിങ്ങളുടെ ജീവിതത്തിൽ ഇപ്പോഴുണ്ട്. നിങ്ങളുടെ അവസാന അവസരമാണെന്ന് കരുതിപ്പോവുന്ന കെണിയിൽ വീഴാതിരിക്കുക, നിങ്ങൾ പരിഗണിക്കുന്നത് വ്യക്തിപരമായ കാര്യമാണെങ്കിലും തൊഴിൽപരമായ കാര്യമാണെങ്കിലും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സൗര ചാർട്ടിലൂടെ ചന്ദ്രന്റെ വൈകാരികമായ ചലനം സംഭവിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാവാം. നിങ്ങളുടെ കൃത്യമായ ഉദ്ദേശ്യങ്ങൾ എല്ലായ്പ്പോഴും ശരിയായി അവതരിപ്പിക്കാൻ എളുപ്പമായേക്കില്ല. നിങ്ങൾ താഴ്ന്ന നിലവാരത്തെ വിമർശിച്ചേക്കാം, അത് നല്ലതാണ്, പക്ഷേ അത് കൂടുതൽ വേണമെന്ന് കരുതുന്ന ചിന്താഗതി കൂടെയാണ്, അതത്ര നല്ലതല്ല. മറ്റുള്ളവരുടെ ചെറിയ പിഴവുകളോട് സഹിഷ്ണുത പുലർത്തുക.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

പുതിയ സാധ്യതകൾക്കായി അന്വേഷിക്കുന്നതിനു മുൻപ്, ധാർമ്മികതയോടെയുള്ള ബദലുകളെക്കുറിച്ച് അന്വേഷിക്കുക. ഭേദപ്പെട്ട വഴിയുമുണ്ടാവാം കാര്യങ്ങൾ ചെയ്യുന്നതിനായി. ഒരു വിദേശ ബന്ധത്തിനോ വിദേശത്തുള്ള സുഹൃത്തിനോ നിങ്ങളെ ഏതെങ്കിലും തരത്തിൽ സഹായിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുക. ഉപദേശത്തിനായാണ് നിങ്ങൾ തേടുന്നതെങ്കിൽ സ്ത്രീകൾക്കായിരിക്കും പുരുഷന്മാരേക്കാൾ മികച്ച രീതിയിൽ സഹായിക്കാനാവുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മറ്റുള്ളവരുടെ വികാരങ്ങളേക്കാൾ നിങ്ങളുടെ ഹ്രസ്വകാല സന്തോഷത്തിനാണ് നിങ്ങൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നാണ് കാണുന്നത്. എന്നാൽ, സത്യസന്ധമായി പറഞ്ഞാൽ, ചില ആളുകൾ നിങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ മുൻ‌ഗണനകളിലേക്ക്‌ കഴിയുന്നതും വേഗം നേരെ പോവുക. ചുരുങ്ങിയത് നിങ്ങളെ പിന്തുണയ്‌ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ‌ പങ്കാളികൾ‌ക്ക് കഴിയുകയെങ്കിലും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പുതിയ ഗ്രഹ വിന്യാസങ്ങൾ നിങ്ങളെ അപരിചിതവും ആവേശകരവുമായ പാതകളിലേക്ക് നയിക്കും. നിങ്ങൾക്ക് സാമൂഹികമായി ശുഭാപ്തിവിശ്വാസം പുലർത്താനാവും. ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളെ അംഗീകരിക്കാൻ കഴിയുന്ന ഏത് സമാഗമങ്ങളും നിങ്ങൾക്ക് സംഘടിപ്പിക്കാനാവും. പ്രായം കുറഞ്ഞവരോ പരിചയ സമ്പന്നർ ആയവരോ ആയ സുഹൃത്തുക്കൾക്ക് അത് നയിക്കാനാവും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook