scorecardresearch

വിമാനത്താവളങ്ങളിലെ ആർടി-പിസിആർ നിരക്ക് കുറയും; റവന്യൂ വിഹിതം ഒഴിവാക്കാൻ നിർദേശിച്ച് എയർപോർട്ട് അതോറിറ്റി

നിലവിൽ , വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്ന ലബോറട്ടറികൾ ഈടാക്കുന്ന ഫീസിന്റെ ഒരു ശതമാനം വിമാനത്താവളം നടത്തുന്ന ഏജൻസിക്ക് നൽകണം

നിലവിൽ , വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്ന ലബോറട്ടറികൾ ഈടാക്കുന്ന ഫീസിന്റെ ഒരു ശതമാനം വിമാനത്താവളം നടത്തുന്ന ഏജൻസിക്ക് നൽകണം

author-image
WebDesk
New Update
Airport covid test, Indian express

ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ ആർടി-പിസിആർ, റാപ്പിഡ് ആർടി-പിസിആർ ടെസ്റ്റുകളുടെ റവന്യൂ വിഹിത ശതമാനം പിൻവലിക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എല്ലാ പ്രാദേശിക മേധാവികൾക്കും കത്തയച്ചു. ഡിസംബർ ആറിന് എഴുതിയ കത്തിൽ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിഎ ചൗറേയാണ് ഒപ്പിട്ടിരിക്കുന്നത്.

Advertisment

റവന്യൂ വീഹിതം കുറക്കാനുള്ള തീരുമാനത്തോടെസ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിൽ ആർടി-പിസിആർ, റാപ്പിഡ് ആർടി-പിസിആർ പരിശോധനകളുടെ ചിലവ് കുറയും.

നിലവിലെ ക്രമീകരണമനുസരിച്ച്, വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്ന ലബോറട്ടറികൾ ഈടാക്കുന്ന ഫീസിന്റെ ഒരു ശതമാനം വിമാനത്താവളം നടത്തുന്ന ഏജൻസിയുമായി പങ്കിടും. ടെസ്റ്റുകളുടെ ചെലവ് കുറച്ച് യാത്രക്കാർക്ക് ആനുകൂല്യം നൽകാനാണ് ചൗറേയുടെ കത്ത്. സ്ഥല വാടകയും മറ്റ് നിരക്കുകളും നിലവിലുള്ള കരാർ പ്രകാരം തുടരണമെന്നും എഎഐയുടെ കത്തിൽ പറയുന്നു.

Also Read: കോവിഡ് വാക്സിൻ അധിക ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള വ്യത്യാസം എന്താണ്?

Advertisment

“ഒമിക്‌റോണിന് ഉടനടി പരിഹാരം കാണേണ്ടതുണ്ട്, അതിനാൽ ഞങ്ങളുടെ എല്ലാ വിമാനത്താവളങ്ങൾക്കും ഞങ്ങൾ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്," എഎഐ ചെയർപേഴ്‌സൺ സഞ്ജീവ് കുമാർ പറഞ്ഞു,

“പല വിമാനത്താവളങ്ങളും പരിശോധന നടത്തുന്ന ലബോറട്ടറികളിൽ നിന്ന് റോയൽറ്റിയോ വാടകയോ ഈടാക്കുണ്ട്. ഞങ്ങൾ ഇത് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. ആ ഇളവ് യാത്രക്കാരിലേക്ക് എത്തണം," എഎഐയുടെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു,

2020 സെപ്തംബർ രണ്ടിലെ ലെ കത്ത് അനുസരിച്ച്, ചില എഎഐ വിമാനത്താവളങ്ങളിൽ ആർടി-പിസിആർ/റാപ്പിഡ് ആർടി-പിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് ഏജൻസികളെ നിയമിച്ചുകൊണ്ട് ചില എഎഐ വിമാനത്താവളങ്ങളിൽ കോവിഡ്-19 ടെസ്റ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചൗറേയുടെ കത്തിൽ പറയുന്നു.

Also Read: പ്രവൃത്തി ആഴ്ച പുതുക്കി, വാരാന്ത്യം കൂട്ടി യുഇഎ; അറിയേണ്ടതെല്ലാം

“എന്നിരുന്നാലും, ഒമിക്‌റോണിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം യാത്രക്കാരിൽ നിന്ന് രണ്ട് ശതമാനം പേരെ പരിശോധിക്കാനും അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരുടെ നിർബന്ധിത പരിശോധനയും ലക്ഷ്യമിടുന്നു, അതിനാൽ കോവിഡ് -19 പരിശോധനയുടെ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Airport Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: