കോവിഡ് 19ന്റെ ഒമിക്രോൺ വകഭേദം രാജ്യത്തും സ്ഥിരീകരിച്ചതോടെ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ ഉയർന്നിരിക്കുകയാണ്.
ഒപ്പം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനും പ്രതിരോധശേഷി കുറഞ്ഞവർക്ക് കോവിഡ് -19 വാക്സിൻ അധിക ഡോസുകൾ നൽകുന്നതും അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘം (എൻടിജിഐ) യോഗം ചേരും. അധിക കോവിഡ് -19 വാക്സിൻ ഡോസിനും കുട്ടികളുടെ പ്രതിരോധ കുത്തിവയ്ക്കുമായി സമഗ്രമായ ഒരു നയം വിദഗ്ധ സമിതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി . ഇന്ത്യയുടെ കോവിഡ് -19 ടാസ്ക് ഫോഴ്സ് ചെയർമാൻ എൻ കെ അറോറ അറിയിച്ചു.
“ആർക്കൊക്കെ, എപ്പോൾ, എങ്ങനെ വാക്സിൻ ആവശ്യമാണ് എന്നതു സംബന്ധിച്ച കാര്യങ്ങൾ നയം കൈകാര്യം ചെയ്യും. ഒരു പുതിയ വകഭേദം വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ഇത് കാണേണ്ടതുണ്ട്. കാലക്രമേണ, അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കും. അതിനാൽ, നിലവിലുള്ള വാക്സിനുകളുടെ പ്രസക്തിയും ഫലപ്രാപ്തിയും കാലത്തിനനുസരിച്ച് വ്യക്തമാകും, ”അറോറ പറഞ്ഞു.
ഒരു കോവിഡ്-19 വാക്സിന്റെ അധിക ഡോസ് എന്താണ്?
ഒരു അധിക ഡോസ്, യഥാർത്ഥത്തിൽ മൂന്നാം ഡോസ് എന്ന് വിളിക്കപ്പെടുന്നു. മിതമായതോ ഗുരുതരമായതോ ആയ രോഗ പ്രതിരോധ ശേഷിയുള്ള ആളുകൾക്ക് പ്രാരംഭ വാക്സിൻ വഴിയുള്ള രോഗ പ്രതിരോധ പ്രതികരണം മെച്ചപ്പെടുത്തുന്നതിന് ഇത് നൽകുന്നു. “മൂന്നാം ഡോസ്” എന്ന പദം രണ്ട് ഡോസ് വാക്സിനുകൾക്ക് ശേഷമുള്ള അധിക ഡോസിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചു. എന്നാൽ ഇപ്പോൾ ഈ പദം “അധിക ഡോസ്” എന്നതാണ്. കാരണം ജോൺസൺ ആൻഡ് ജോൺസണിന്റെ “ഒറ്റ ഡോസ്” വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസായാണ് അധിക ഡോസ് നൽകുന്നത്.
Also Read: Omicron| ഒമിക്രോൺ കോവിഡ് വകഭേദത്തെ ആർടി-പിസിആർ പരിശോധനയിൽ കണ്ടെത്താനാവുമോ
ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾക്ക് രണ്ട് ഡോസ് വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ നടത്തിയതിന് ശേഷം വേണ്ടത്ര പ്രതിരോധശേഷി ഉണ്ടാകണമെന്നില്ല. ഒരു അധിക ഡോസ്, നോവൽ കൊറോണ വൈറസിനെതിരായ അവരുടെ സുരക്ഷ മെച്ചപ്പെടുത്തും.
എന്താണ് ബൂസ്റ്റർ ഷോട്ട്?
ഒരു ബൂസ്റ്റർ ഷോട്ട് ഒരു പ്രത്യേക രോഗകാരിക്കെതിരെ ഒരാളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാർഗമാണ്. ഇത് യഥാർത്ഥ വാക്സിൻ തന്നെയായിരിക്കാം. ഈ സാഹചര്യത്തിൽ കൂടുതൽ ആന്റിബോഡികൾ ഉൽപ്പാദിപ്പിച്ച് സംരക്ഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
യഥാർത്ഥ വാക്സിൻ ഷോട്ടുകൾ നൽകുന്ന സംരക്ഷണം കാലക്രമേണ കുറയാൻ തുടങ്ങിയതിന് ശേഷമുള്ള അധിക ഡോസാണ് ബൂസ്റ്റർ ഷോട്ട്. സാധാരണഗതിയിൽ, പ്രാരംഭ ഡോസുകളിൽ നിന്ന് സ്വാഭാവികമായും പ്രതിരോധശേഷി കുറയാൻ തുടങ്ങിയതിന് ശേഷം നിങ്ങൾക്ക് ഒരു ബൂസ്റ്റർ ഡോസ് ലഭിക്കും. കൂടുതൽ കാലം പ്രതിരോധശേഷി നിലനിർത്താൻ ആളുകളെ സഹായിക്കുന്നതിനാണ് ബൂസ്റ്റർ ഡോസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു ബൂസ്റ്റർ ഷോട്ട് ചെയ്യുന്നത്, വൈറസ് ആക്രമിക്കുമ്പോൾ മെമ്മറി സെല്ലുകൾക്ക് വീണ്ടും ഇടപെടാനുള്ള നിർണായക സിഗ്നൽ നൽകുന്നു എന്നതാണ്.
രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒരു വ്യക്തി അവരുടെ വാക്സിനേഷൻ പൂർത്തിയാക്കിക്കഴിഞ്ഞ ശേഷം,കാലക്രമേണ വൈറസിൽ നിന്നുള്ള സംരക്ഷണം കുറയുമ്പോഴാണ് ഒരു കോവിഡ്-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്. നിങ്ങൾക്ക് ലഭിച്ച ആദ്യ വാക്സിനേഷനെ അപേക്ഷിച്ച് ബൂസ്റ്റർ ഡോസ് വാക്സിനേഷനിൽ ചില വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
Also Read: Omicron|ഒമിക്രോൺ വകഭേദത്തെ വാക്സിനുകൾ തടയുമോ? കൂടുതൽ ഗവേഷണങ്ങളിലേക്ക് കടന്ന് ശാസ്ത്രജ്ഞർ
അതേസമയം, ഒരു അധിക ഡോസ് പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്ക് നൽകപ്പെടുന്നു. ഈ അധിക ഡോസ് അവരുടെ പ്രാരംഭ വാക്സിനിൽ നിന്നുള്ള പ്രതിരോധശേഷി കുറയുമ്പോൾ രോഗ പ്രതിരോധ പ്രതികരണം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. അത്തരം ഗുണഭോക്താക്കൾക്ക് ഒരു മൂന്നാം ഡോസ് വാഗ്ദാനം ചെയ്യുന്നത് മറ്റുള്ളവരുടെ രോഗപ്രതിരോധ പ്രതികരണവുമായി അവരുടേത് പൊരുത്തപ്പെടുത്താൻ അവരെ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
മൂന്നാമത്തെ കോവിഡ് -19 ഡോസുകൾ രോഗപ്രതിരോധ വൈകല്യമുള്ളവർക്ക് നൽകുന്നു. അതിൽ കാൻസർ രോഗികൾ (രോഗമോചനം അല്ലെങ്കിൽ കീമോതെറാപ്പിക്ക് വിധേയരായവർ) അല്ലെങ്കിൽ അവയവം മാറ്റിവയ്ക്കൽ നടത്തിയവർ തുടങ്ങിയവർ ഉൾപ്പെടാം. ഇവ ഓരോരോ കേസിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായി ആണ് ചെയ്യാൻ കഴിയൂ, പൊതുവായി എല്ലാവർക്കും ഒരേ പോലെ നൽകില്ല.
അവയുടെ അളവിൽ വ്യത്യാസമുണ്ടോ?
അധിക ഡോസിന്റെ കാര്യത്തിൽ വാക്സിന്റെ “പൂർണ്ണമായ” ഡോസായിരിക്കും നൽകുക. എന്നാൽ ഇപ്പോൾ നൽകുന്ന ബൂസ്റ്റർ ഷോട്ടുകളുടെ കാര്യത്തിൽ ഡോസിന്റെ അളവ് കുറവാണ്.