/indian-express-malayalam/media/media_files/zj3jDqc9ASknHbTNnRbm.jpg)
നിതീഷ് മടങ്ങിയെത്തിയതോടെ സംസ്ഥാനത്തെ 40 ലോക്‌സഭാ സീറ്റുകളിൽ 39 എണ്ണവും നേടിയ 2019 ലെ പോലെ ആവർത്തിച്ചുള്ള പ്രകടനം നടത്താൻ കഴിയുമെന്നാണ് എൻഡിഎക്യാമ്പിന്റെ പ്രതീക്ഷ
മുന്നണിയെ തള്ളിപ്പറഞ്ഞുപോയിട്ടും രാഷ്ട്രീയമായി ഏറെ മേൽക്കൈയ്യിൽ നിക്കുമ്പോൾ നിതീഷ് കുമാറിനെ തങ്ങൾക്കൊപ്പം തിരികെയെത്തിക്കാനുള്ള എൻഡിഎയുടെ തീരുമാനത്തിന് പിന്നിലെന്തെന്നാണ് ചോദ്യമെങ്കിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്ന ഒറ്റ വാക്കായിരിക്കും അതിനുള്ള ഉത്തരം. ഒപ്പം നിതീഷിനെ കൂടെ നിർത്തി നേടിയ 2021 ലെ നിയമസഭാ വിജയവും ആ തീരുമാനത്തിലേക്കെത്താൻ ബിജെപി നേതൃത്വം നൽകുന്ന മുന്നണിയെ പ്രേരിപ്പിച്ചു എന്നതും വ്യക്തമാണ്.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എൻഡിഎയിലേക്ക് മടങ്ങിയെത്തുന്നതോടെ, സംസ്ഥാനത്തെ 40 ലോക്‌സഭാ സീറ്റുകളിൽ 39 എണ്ണവും നേടിയ 2019 ലെ പോലെ ആവർത്തിച്ചുള്ള പ്രകടനം നടത്താൻ കഴിയുമെന്നാണ് എൻഡിഎക്യാമ്പിന്റെ പ്രതീക്ഷ. ബിഹാറിലെ അപ്രഖ്യാപിത സീനിയർ-മോസ്റ്റ് പങ്കാളിയായ ബി.ജെ.പിക്കൊപ്പം എൻ.ഡി.എ.ക്കും 2019-ൽ ബി.ജെ.പി.യും ജെ.ഡി.യുവും ഐക്യ ലോക് ജനശക്തി പാർട്ടിയും (എൽ.ജെ.പി) ഉൾപ്പെട്ടിരുന്നതിനേക്കാൾ കൂടുതൽ പങ്കാളികളും ഇപ്പോഴുണ്ട്. അന്ന് ബിജെപിയും ജെഡിയുവും 17 സീറ്റുകളിലും എൽജെപി 6 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇതിൽ ഒരു സീറ്റിൽ മാത്രമാണ് മുന്നണിക്ക് കോൺഗ്രസിനോട് പരാജയപ്പെടേണ്ടി വന്നത്.
2019 ൽ എൻഡിഎ 54.34 ശതമാനം വോട്ട് വിഹിതമാണ് നേടിയത്. ബി.ജെ.പി.യും എൽ.ജെ.പി.യും മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചപ്പോൾ ജെ.ഡി.(യു) വാണ് ഒരു സീറ്റിൽ കോൺഗ്രസിനോട് പരാജയപ്പെട്ടത്. കോൺഗ്രസ്, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) (എച്ച്എഎം(എസ്)), രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവ ഉൾപ്പെടുന്ന ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധന് വേണ്ടിയുള്ള പോരാട്ടമായിരുന്നു അന്ന്. മുന്നണി 31.23% വോട്ടുകൾ നേടിയെങ്കിലും വിജയിച്ചത് 1 സീറ്റ് മാത്രം. കോൺഗ്രസ് മത്സരിച്ച 9 സീറ്റിൽ 1 സീറ്റിൽ വിജയിച്ചപ്പോൾ ആർജെഡിക്ക് 19 പരാജയമായിരുന്നു ഫലം. ഇടതുപാർട്ടികൾക്കും അവർ മത്സരിച്ച 19 സീറ്റുകളിൽ ഒരു സീറ്റുപോലും നേടാനായില്ല.
2019 ൽ ആർജെഡിയുടെ വോട്ട് വിഹിതം 15.68% ആയിരുന്നു. ബിജെപിക്ക് 24.06%, ജെഡിയു 22.26% എന്നിങ്ങനെയായിരുന്നു എൻഡിഎയുടെ വോട്ട് വിഹിത കണക്കുകൾ.
2024 ലെ സാഹചര്യം
2019-നെ അപേക്ഷിച്ച് 2024-ൽ സഖ്യ സമവാക്യങ്ങളിൽ കാര്യമായ വ്യത്യാസമില്ല, ഇപ്പോൾ എൻഡിഎയിൽ ബിജെപിയും ജെഡിയുവും, എച്ച്എഎം(എസ്), മുൻ മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയുമാണ് (ആർഎൽഎം) ഉൾപ്പെടുന്നത്.
തിങ്കളാഴ്ച പ്രഖ്യാപിച്ച സീറ്റ് വിഭജന ക്രമീകരണത്തിൽ, ബിജെപി 17 സീറ്റുകളിൽ വീണ്ടും മത്സരിക്കുന്നു, ജെഡിയുവും എൽജെപിയും യഥാക്രമം 16 ഉം 5 ഉം സീറ്റ് വീതവും മത്സരിക്കും. രണ്ട് പുതിയ സഖ്യകക്ഷികൾക്കും 1 സീറ്റ് വീതവും ലഭിക്കും.
എതിർപക്ഷത്ത് ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷം എന്നിവയുൾപ്പെടെയുള്ള ഇന്ത്യാ ബ്ലോക്ക് ഇതുവരെ സീറ്റ് കരാർ പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, സംസ്ഥാനത്ത് സഖ്യത്തിന് കെട്ടുറപ്പുണ്ടാകുമെന്നാണ് ഇതുവരെയുള്ള സാഹചര്യങ്ങളിലൂടെ വ്യക്തമാകുന്നത്.
2014 ലെ ലോക്‌സഭാ കണക്കുകൾ
ചരിത്രപരമായി, 1984 മുതൽ ബിഹാറിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു പ്രധാന ശക്തിയല്ല, അതേസമയം സംസ്ഥാനത്ത് ഒരു സുപ്രധാന പാർട്ടിയായി ബിജെപിയുടെ ഉദയം ആരംഭിച്ചത് 1990 കളിൽ ജനതാദൾ സംസ്ഥാനത്ത് ഒരു മുൻനിര ശക്തിയായിരുന്നപ്പോഴാണ്. ജനതാദൾ പിളർന്ന് 1999-ൽ ആർജെഡിയും പിന്നീട് 2003ൽ ജെഡിയുവും രൂപീകരിച്ചതിന് ശേഷം 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയം വരെ ഈ പ്രാദേശിക പാർട്ടികൾ സംസ്ഥാനത്തെ പാർലമെന്റ് സീറ്റുകളിൽ തങ്ങളുടെ വിജയമായിരുന്നു ആവർത്തിച്ചിരുന്നത്.
മോദി തരംഗമുണ്ടായ 2014ൽ ജെഡിയു 38 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും 16.04% വോട്ട് വിഹിതവുമായി 2 സീറ്റിൽ ഒതുങ്ങി. ആ സമയത്ത് ബിജെപിയും എൽജെപിയും മറ്റൊരു പ്രാദേശിക പാർട്ടിയും ഉൾപ്പെട്ട എൻഡിഎ 31 സീറ്റുകളാണ് നേടിയത്. ജെഡിയുവിന്റെ ഇരട്ടിയിലധികം വോട്ട് വിഹിതത്തോടെ 39.41%. 30.24 ശതമാനം വോട്ട് ലഭിച്ചിട്ടും ആർജെഡി-കോൺഗ്രസ്-എൻസിപി സഖ്യത്തിന് 7 സീറ്റുകൾ മാത്രമാണ് അന്ന് നേടാനായത്.
നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകൾ
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ബിഹാർ തൂത്തുവാരി ഒരു വർഷത്തിന് ശേഷം, ബിഹാറിൽ പ്രതിപക്ഷത്തിന്റെ കടുത്ത വെല്ലുവിളിയാണ് സഖ്യത്തിന് നേരിടേണ്ടി വന്നത്.
2020-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, ബിജെപി, ജെഡിയു, എൽജെപി, സംസ്ഥാനത്തെ രണ്ട് ചെറിയ പാർട്ടികൾ എന്നിവയുൾപ്പെടെ എൻഡിഎ 125 സീറ്റുകളും 37.26% വോട്ട് ഷെയറും നേടി, കേവലം 122 സീറ്റുകളുടെ ഭൂരിപക്ഷം കഷ്ടിച്ച് കടത്തി. 74 സീറ്റുകളും (മത്സരിച്ച 110ൽ നിന്ന്) 19.46% വോട്ടുകളും നേടി, രണ്ട് സീറ്റുകളിലും വോട്ട് ഷെയറിലും ബിജെപി രണ്ടാമത്തെ വലിയ കക്ഷിയായി ഉയർന്നു എന്നതാണ് ഫലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. മത്സരിച്ച 115ൽ നിന്ന് 43 സീറ്റും 15.39% വോട്ടും നേടി ബിജെപിക്കും ആർജെഡിക്കും പിന്നിൽ ജെഡിയു മൂന്നാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്.
എന്നാൽ, ആറാം തവണയും നിതീഷിനെ മുഖ്യമന്ത്രിയായി തുടരാൻ ബിജെപി അനുവദിച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ രണ്ടാം തവണയും തകർന്ന കോൺഗ്രസിന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്, ആർജെഡിയുമായും ഇടതുപക്ഷവുമായുള്ള മഹാഗത്ബന്ധൻ സഖ്യം എൻഡിഎയെ ഭയപ്പെടുത്തി, 110 സീറ്റുകളും 37.23% വോട്ടുകളും നേടി ആർജെഡി, ശക്തമായ പ്രകടനം രേഖപ്പെടുത്തി, 144 സീറ്റുകളിലെ 75 സീറ്റുകളും 23.11% വോട്ടും നേടി ഏറ്റവും വലിയ കക്ഷിയായി ആർജെഡി ഉയർന്നു.
ഇടതുപാർട്ടികൾ 4.64% വോട്ടുകൾ നേടി 16 സീറ്റുകൾ നേടിയപ്പോൾ, കോൺഗ്രസ് മത്സരിച്ച 70ൽ 19 സീറ്റുകൾ മാത്രം നേടുകയും 9.48% വോട്ടുകളും നേടുകയും ചെയ്തു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ, എൻഡിഎ സർക്കാരിനെ താഴെയിറക്കിക്കൊണ്ട് നിതീഷ് മഹാഗത്ബന്ധനിലേക്ക് മാറി. 2021ലെ നിയമസഭാ ഫലങ്ങൾ പരിശോധിച്ചാൽ, ജെഡിയുവിന്റെ കൂറുമാറ്റം വരുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയെ സാരമായി ബാധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ 2021 ലെ ഫലങ്ങൾ നോക്കുമ്പോൾ, മഹാഗത്ബന്ധൻ ഘടകകക്ഷികളുടെ വോട്ട് വിഹിതം എൻഡിഎയെക്കാൾ 10 സീറ്റുകളിൽ കൂടുതലാണ്. പക്ഷേ, 2021-ലെ ജെഡിയു വോട്ടുകൾ മഹാഗത്ബന്ധനുമായി കൂട്ടിച്ചേർത്താൽ, സഖ്യം എൻഡിഎയെ മറികടന്ന് ആകെ 34 സീറ്റുകളിലേക്ക് 24 അധിക സീറ്റുകൾ നേടിയെന്നതും ശ്രദ്ധേയമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.