/indian-express-malayalam/media/media_files/2025/01/22/6iCxmv6mX7tqb5FC702X.jpg)
തകരാർ പരിഹരിച്ച് വാട്‌സ് ആപ്പ് തിരിച്ചെത്തി
WhatsApp Down: തകരാർ പരിഹരിച്ച് വാട്‌സ് ആപ്പ് മടങ്ങിയെത്തി. ശനിയാഴ്ച വൈകീട്ട് മുതലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്‌സആപ്പ് പ്രവർത്തന രഹിതമായത്. ഇന്ത്യ, അമേരിക്ക ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ വാട്‌സ് ആപ്പ് വഴി സന്ദേശങ്ങൾ കൈമാറുന്നതിന് തടസ്സം നേരിട്ടു. രാജ്യത്ത് ശനിയാഴ്ച പകൽ യുപിഐ സേവനങ്ങൾക്ക് തടസ്സം നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വാട്ആപ്പും പണിമുടക്കിയത്.
എന്നാൽ തകരാറുകൾ പരിഹരിക്കാൻ വേഗത്തിൽ വാട്ആപ്പിന് കഴിഞ്ഞു. തകരാർ സംബന്ധിച്ച് ഔദ്യോഗീക വിശദീകരണം മെറ്റയുടെ ഭാഗത്ത് നിന്ന് ഇതുവരെ വന്നിട്ടില്ല.രണ്ട് ബില്യണിലധികം ഉപഭോക്താക്കളുള്ള വാട്‌സ് ആപ്പ്, ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ്.
അതേസമയം, രാവിലെ മുതൽ പ്രവർത്തനരഹിതമായ യുപിഐ സേവനങ്ങൾ വൈകീട്ടോടെ മാത്രമാണ് പുനരാരംഭിക്കാനായത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഇടപാടുകളാണ് രാജ്യത്ത് നിലച്ചത്. പേയ്മെന്റുകൾക്കായി പതിവായി യുപിഐ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് തകരാറുകൾ ചൂണ്ടിക്കാട്ടിയത്.
യുപിഐ സേവനങ്ങൾ തടസപ്പെട്ടതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇതുസംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് യുപിഐ സേവനങ്ങളിൽ തടസം നേരിടുന്നത്. ഏപ്രിൽ രണ്ടിന്, ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ യുപിഐ സേവനങ്ങൾ തടസപ്പെട്ടിരുന്നു.
Read More
- ഗൂഗിള് പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു
- തഹാവൂർ റാണ കൊച്ചിയിൽ എത്തിയത് എന്തിന്? ആരൊക്കെ സഹായിച്ചു? എൻഐഎ അന്വേഷണം
- എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്ന് അമിത് ഷാ
- Digital Arrest Victims: ഡിജിറ്റൽ അറസ്റ്റിനെ തുടർന്ന് ദമ്പതികളുടെ ആത്മഹത്യ; ഇരകൾക്ക് നഷ്ടമായത് 60 ലക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.