scorecardresearch

​പശ്ചിമ ബംഗാള്‍ ഗവർണർ സി.വി ആനന്ദബോസിനെതിരെ ലൈംഗിക ആരോപണം

ആരോപണങ്ങൾക്ക് അടിസ്ഥാമില്ലെന്നും സത്യം വിജയിക്കുമെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു

ആരോപണങ്ങൾക്ക് അടിസ്ഥാമില്ലെന്നും സത്യം വിജയിക്കുമെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു

author-image
WebDesk
New Update
West Bengal Governor | C V Ananda Bose.

ചിത്രം: എക്സ്

പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി.വി. ആനന്ദ ബോസിനെതിരെ ലൈംഗിക പീഡന ആരോപണം. ഓഫീസിൽ വച്ച് രണ്ടു തവണ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരിയായണ് പരിതി നൽകിയിരിക്കുന്നത്. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്ത സന്ദർശിക്കാനിരിക്കെയാണ് പരാതി പുറത്തുവരുന്നത്.

Advertisment

ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും സത്യം വിജയിക്കുമെന്നും ഗവർണർ ആനന്ദ ബോസ് പ്രതികരിച്ചു. "തന്നെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ആരെങ്കിലും എന്തെങ്കിലും തിരഞ്ഞെടുപ്പ് നേട്ടങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവം അവരെ അനുഗ്രഹിക്കട്ടെ. ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ എൻ്റെ പോരാട്ടം തടയാൻ അവർക്ക് കഴിയില്ല," ഗവർണർ പറഞ്ഞു. യുവതിയെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് പരാതി നൽകിയെന്ന് മുതിർന്ന ടിഎംസി നേതാക്കൾ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഗവർണറുടെ പ്രസ്താവന.

ആരോപണങ്ങൾക്ക് പിന്നാലെ രാജ്ഭവനിൽ പൊലീസ് കയറുന്നതിന് ഗവർണർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കൃഷ്ണനഗർ, ബോൾപൂർ, ബിർഭം ലോക്‌സഭാ മണ്ഡലങ്ങളിലെ മൂന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ വരാനിരിക്കെയാണ് ആരോപണം​ പുറത്തുവരുന്നത്. 

വൈകിട്ട് 5 മണിയോടെ പരാതി ലഭിച്ചതായും, പരാതി ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ടെന്നും, അന്വേഷണം നടക്കകയാണെന്നും, പരാതി സ്ഥിരീകരിച്ചുകൊണ്ട് സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിര മുഖർജി പറഞ്ഞു.

Advertisment

ആരോപണത്തിന് പിന്നാലെ, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഗവർണറെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗവർണറെ വിമർശിച്ച സംസ്ഥാന ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയ്ക്കെതിരെ രാജ്ഭവനും പ്രതികരിച്ചു. ഗവർണർക്കെതിരെ അപകീർത്തികരവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തിയ ചന്ദ്രിമ ഭട്ടാചാര്യക്ക്, കൊൽക്കത്ത, ഡാർജിലിംഗ്, ബാരക്ക്പൂർ എന്നിവിടങ്ങളിലെ രാജ്ഭവനിൽ പ്രവേശനം നിരോധിച്ചുവെന്നും, മന്ത്രിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ അറ്റോർണി ജനറലിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഗവർണർ വ്യക്തമാക്കി.

അധ്യാപക നിയമന അഴിമതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ടിഎംസി രക്ഷപെടാനുള്ള ശ്രമങ്ങളിലാണെന്നും, നിലവിലെ വിവാദം, ഇതിൽ നിന്ന് രക്ഷനേടാനുള്ള മാർഗമാണോ ആതോ ആരോപണങ്ങളിൽ സത്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന്, ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു

Read More

Governor West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: