/indian-express-malayalam/media/media_files/fUv6NGFci4dcYGudkifn.jpg)
ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷത്തിന്റെയടക്കം വിമർശനങ്ങൾ മുയിസുവിന് നേരിടേണ്ടി വന്നിരുന്നു
മാലി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാലിദ്വീപുകാർ വോട്ട് ചെയ്യുമ്പോൾ അത് ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ഇന്ത്യയും ചൈനയും. പൊതുവേ ചൈനാ അനുകൂല നിലപാടുകാരനായ ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷത്തിന്റെയടക്കം വിമർശനങ്ങൾ മുയിസുവിന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപ്രധാനമായ സ്ഥാനമുള്ള മാലദ്വീപിലെ തിരഞ്ഞെടുപ്പിനെ ഇന്ത്യയും ചൈനയും ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞ വർഷം പ്രസിഡന്റായി മുയിസു തിരഞ്ഞെടുക്കപ്പെട്ടത് ദ്വീപ് വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള മത്സരത്തിന് മൂർച്ച കൂട്ടിയിരുന്നു. മുയിസു ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയുംമാലിയിൽ നിലയുറപ്പിച്ചിരുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അതേ സമയം ഇത്തവണ പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കുന്നത് മുയിസുവിനെ സംബന്ധിച്ചിടത്തോളം പ്രയാസമാകുമെന്നാണ് സൂചന. മുയിസുവിനൊപ്പമുണ്ടായിരുന്ന ചില സഖ്യകക്ഷികൾ തകരുകയും കൂടുതൽ പാർട്ടികൾ മത്സരരംഗത്തേക്ക് ഇറങ്ങിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
പാർലമെന്റിലെ 93 സീറ്റുകളിലേക്ക് ആറ് രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര ഗ്രൂപ്പുകളും 368 സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. ജനസംഖ്യാ വർദ്ധനയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെത്തുടർന്ന് മുൻ പാർലമെന്റിനേക്കാൾ ആറ് സീറ്റുകൾ കൂടുതലാണ് ഇത്തവണയുള്ളത്. ഏകദേശം 284,000 ആളുകൾക്ക് വോട്ടുചെയ്യാൻ അർഹതയുണ്ട്, ഫലങ്ങൾ ഞായറാഴ്ച വൈകി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.