scorecardresearch

Vijay Rupani Death: വിമാന ദുരന്തം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Ahmedabad Plane Crash: അപകടത്തിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടതായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ പാട്ടീൽ അറിയിച്ചു

Ahmedabad Plane Crash: അപകടത്തിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടതായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ പാട്ടീൽ അറിയിച്ചു

author-image
WebDesk
New Update
Vijay Rupani Death News

ചിത്രം: എക്സ്

ഗാന്ധിനഗർ: അഹമ്മദാബാദിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ വിമാന അപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വിമാനം തകർന്നുവീണ് മരിച്ചവരിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെട്ടതായി കേന്ദ്ര ജലശക്തി മന്ത്രിയും ഗുജറാത്ത് ബിജെപി പ്രസിഡന്റുമായ സി.ആർ പാട്ടീൽ അറിയിച്ചു.

Advertisment

രാജ്കോട്ടിൽ നിന്ന് വിജയിച്ച മുതിർന്ന ബിജെപി നേതാവായ വിജയ് രൂപാണി, 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. വിമാനത്തിൽ യാത്ര ചെയ്യുന്ന  വിജയ് രൂപാണിയുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Also Read: അഹമ്മദാബാദ് വിമാന ദുരന്തം; അത്ഭുതകരമായി രക്ഷപെട്ടത് ഒരാൾ മാത്രം; വീഡിയോ

ഇന്ന് ഉച്ചയ്ക്ക് 1.39 നായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരൻമാരും പോർച്ചുഗിൽ പൗരൻമാരായ ഏഴ് പേരും വിമാനത്തിൽ ഉണ്ടായിരുന്നു. കനേഡിയൻ പൗരനായ ഒരാളും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്സ് രഞ്ജിത ആര്‍. നായരും (40) അപകടത്തിൽ കൊല്ലപ്പെട്ടു. തിരുവല്ല കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിയാണ് രഞ്ജിത ആര്‍. നായര്‍.

Also Read: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് 241 മരണം

Advertisment

അപകടത്തിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്. വിശ്വാസ് കുമാർ രമേഷ് എന്ന യുവാവാണ് രക്ഷപെട്ടത്. വിമാനത്തിലെ 11 എ എന്ന സീറ്റിലായിരുന്നു വിശ്വാസ് യാത്ര ചെയ്തിരുന്നത്. വിമാനം തകർന്നതിനു പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് കടക്കുകയായിരുന്നു എന്നാണ് സൂചന.

Read More:അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Flight Crash Ahmedabad Chief Minister Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: