/indian-express-malayalam/media/media_files/2025/06/12/5itq7JM6QXRzuLtsNFB6.jpg)
വിശ്വാസ് കുമാർ രമേഷ് (ചിത്രം: എക്സ്)
Ahmedabad Plane Crash: ഗാന്ധിനഗർ: അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപെട്ടതായി സ്ഥിരീകരണം. വിശ്വാസ് കുമാർ രമേഷ് എന്ന യുവാവാണ് രക്ഷപെട്ടത്. വിമാനത്തിലെ 11 എ എന്ന സീറ്റിലായിരുന്നു വിശ്വാസ് യാത്ര ചെയ്തിരുന്നത്. വിമാനം തകർന്നതിനു പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് കടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
യുവാവിനെ പരിക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഗുജറാത്ത് പൊലീസ് കമ്മിഷണര്‍ ജി.എസ് മാലിക് പറഞ്ഞു. ഇയാളുടെ മുഖത്തും നെഞ്ചിലും അടക്കം പരിക്കേറ്റിട്ടുണ്ട്.
This man walking in white shirt Mr. Vishwash Kumar Ramesh, Seat 11 A has survived the today's Air india plane crash in Ahmedabad, Gujarat. It's a miracle. He is the only one survivor confirmed by Ahmedabad Police. Thanks God. pic.twitter.com/gGLgt479m5
— Licypriya Kangujam (@LicypriyaK) June 12, 2025
Also Read: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് 241 മരണം
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-നാണ് അഹമ്മദാബാദ് സർദാർ വല്ലഭായി പാട്ടേൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ജനവാസമേഖലയിൽ തകർന്നുവീണത്. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിന്റെ മെസ്സിനു മുകളിലേക്കായിരുന്നു വിമാനം പതിച്ചത്.
One miracle survivor on the flight — on seat 11A. He is Vishwas Kumar Ramesh pic.twitter.com/Vzzz7QzBRo
— Aman Sharma (@AmanKayamHai_) June 12, 2025
യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരൻമാരും പോർച്ചുഗിൽ പൗരൻമാരായ ഏഴ് പേരും വിമാനത്തിൽ ഉണ്ടായിരുന്നു. കനേഡിയൻ പൗരനായ ഒരാളും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്സ് രഞ്ജിത ആര്‍. നായരും (40) അപകടത്തിൽ കൊല്ലപ്പെട്ടു. തിരുവല്ല കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിയാണ് രഞ്ജിത ആര്‍. നായര്‍.
Also Read: അഹമ്മദാബാദ് വിമാന അപകടം; വിമാനത്തിൽ 169 ഇന്ത്യക്കാർ, 61 വിദേശികൾ
അതേസമയം, വിമാനം പതിച്ച ഹോസ്റ്റൽ മെസ്സിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് അറിയിച്ചു. അപകടത്തിൽ 25 മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മെഡിക്കൽ വിദ്യാർത്ഥികൾ മെസ്സിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് വിമാനം കെട്ടിടത്തിനു മുകളിലേക്ക് പതിച്ചതെന്നാണ് വിവരം.
വിമാനം പറന്നുയർന്ന് ഏകദേശം ഒൻപത് മിനിറ്റിനുള്ളിൽ തകർന്ന് വീഴുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അപകടം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ''അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്‌വിക് സർവീസ് നടത്തുന്ന ഫ്‌ലൈറ്റ് AI-171 ഇന്ന്, 2025 ജൂൺ 12 ന് ഒരു അപകത്തിൽപ്പെട്ടു. അപകടത്തിന്റെ വിശദാംശങ്ങൾ തേടുകയാണ്- എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Read More:അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.