scorecardresearch

Vijay Rally Stampede: വിജയ്‌യുടെ റാലിയിൽ അപകടം; സംഘാടനത്തിൽ ഗുരുതരവീഴ്ച, പ്രതികരിക്കാതെ വിജയ്

പതിനായിരം പേരെ റാലിയിൽ പ്രതീക്ഷിക്കുന്നു എന്നാണ് ടിവികെ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ലക്ഷങ്ങളാണ് സ്ഥലത്തെത്തിയത്

പതിനായിരം പേരെ റാലിയിൽ പ്രതീക്ഷിക്കുന്നു എന്നാണ് ടിവികെ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ലക്ഷങ്ങളാണ് സ്ഥലത്തെത്തിയത്

author-image
WebDesk
New Update
vijay stampede 1

Vijay Rally Stampede Updates

Vijay Rally Stampede Updates: ചെന്നൈ: ടിവികെ നേതാവ് വിജയ് പങ്കെടുത്ത റാലിക്കിടെ കരൂർ വേലുച്ചാമിപുരത്ത് തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തിൽ സംഭവിച്ചത് വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. വിജയ്യുടെ പാർട്ടിയായ തമിഴക വെട്രികഴകം പതിനായിരം പേരെ പ്രതീക്ഷിച്ച റാലിയിൽ രണ്ട് ലക്ഷത്തോളം പേരെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.

Advertisment

Also Read:വിജയ്‌യുടെ റാലിയ്ക്കിടെ അപകടം; പ്രധാനമന്ത്രി അനുശോചിച്ചു, സ്റ്റാലിൻ സംഭവസ്ഥലത്തേക്ക്

റാലിയ്ക്ക് അനുമതി തേടി ടിവികെ സമർപ്പിച്ച അപേക്ഷയിലാണ് സുരക്ഷയും, പ്രതീക്ഷിക്കുന്ന ആളുകളെയും സംബന്ധിച്ച വിവരങ്ങളുള്ളത്. പതിനായിരം പേരെ റാലിയിൽ പ്രതീക്ഷിക്കുന്നു എന്നാണ് ടിവികെ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: മരണനിരക്ക് ഉയരുന്നു; തമിഴ്‌നാടിനെ നടുക്കി വിജയ്‌യുടെ റാലിയ്ക്കിടയിലെ അപകടം

Advertisment

അറുപതിനായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രദേശമാണ് റാലിയ്ക്ക് സജ്ജമാക്കുന്നത്. വിജയ് കരൂരിലേക്ക് റോഡ് മാർഗം സഞ്ചരിക്കുമെന്നും ബാനറുകൾ, ഫ്ലെക്‌സ് ബോർഡുകൾ, പ്രസംഗ സംവിധാനം എന്നിവ സ്ഥാപിക്കേണ്ടതുണ്ടെന്നും അനുമതി തേടിക്കൊണ്ട് കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി നൽകിയ കത്തിൽ പറയുന്നു.

പ്രതികരിക്കാതെ വിജയ്

തന്റെ റാലിയ്ക്കിടെ രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായിട്ടും യാതൊരുവിധ പ്രതികരണത്തിനും ടിവികെ അധ്യക്ഷൻ വിജയ ഇതുവരെ തയ്യാറായിട്ടില്ല. അപകടത്തിന് പിന്നാലെ ട്രിച്ചിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് മടങ്ങി. വിമാനത്താവളത്തിൽ വെച്ചും വിജയ് മാധ്യമങ്ങളോട് സംസാരിച്ചില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം അപകടസ്ഥലത്തേക്ക് പുറപ്പെടുമ്പോഴാണ് വിജയ് സംഭവ സ്ഥലത്ത് നിന്ന് മടങ്ങുന്നത്. 

പത്ത് ലക്ഷം രൂപയുടെ ധനസഹായം

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് ഒരുലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ അടിയന്തരമായി ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം. 

Also Read:വിജയ്‌യുടെ റാലിയ്ക്കിടെ അപകടം; രണ്ട് മരണം, 13 പേർ ഗുരുതരാവസ്ഥയിൽ

മുഖ്യമന്ത്രി സ്റ്റാലിൻ അർധരാത്രയോടെ കരൂരിൽ എത്തും. പ്രതിപക്ഷ നേതാവ് ഏളപ്പാടി പളനി സ്വാമിയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നാല് സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സർക്കാർ തലത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

കരൂർ ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു.ഉറ്റവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് തൻറെ ചിന്തയെന്ന് രാഷ്ട്രപതി പറഞ്ഞു.പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഏറെ വേദനിപ്പിക്കുന്ന ദാരുണ സംഭവമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു.

Read More:ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമം: വിജയ്

Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: