scorecardresearch

അമിത വേ​ഗത്തിലെത്തിയ ബിഎംഡബ്ല്യു കാറിടിച്ച് അപകടം; മരിച്ചത് റാപ്പിഡോ റൈഡറായ മാധ്യമപ്രവർത്തകൻ

ഇടിയുടെ ആഘാതത്തിൽ മാധ്യമപ്രവർത്തകൻ 100 മീറ്ററോളം അകലത്തേക്ക് തെറിച്ചു വീണു

ഇടിയുടെ ആഘാതത്തിൽ മാധ്യമപ്രവർത്തകൻ 100 മീറ്ററോളം അകലത്തേക്ക് തെറിച്ചു വീണു

author-image
WebDesk
New Update
journalist Rapido rider killed BMW crash

എക്സ്‌പ്രസ് ഫൊട്ടോ

ചെന്നൈ: അമിത വേഗതയിലെത്തിയ ബിഎംഡബ്യു കാറിടിച്ച് റാപ്പിഡോ റൈഡറായ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ചെന്നൈ, മധുരവോയൽ-താംബരം എലിവേറ്റഡ് ബൈപാസ് റോഡിൽ വച്ചാണ് അപകടം. റാപ്പിഡോ ബൈക്ക് ടാക്‌സി റൈഡറായിരുന്ന വീഡിയോ ജേണലിസ്റ്റ് ഒ പ്രതീപ് കുമാറാണ് മരിച്ചത്.

Advertisment

പാഞ്ഞെത്തിയ കാർ ബൈക്കിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ പ്രദീപ് 100 മീറ്ററോളം അകലത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. റോഡിന്റെ താഴത്തെ ഭാഗത്തു നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്.

ചെന്നൈയിലെ പോണ്ടി ബസാർ ഏരിയയ്ക്ക് സമീപം താമസിച്ചിരുന്ന പ്രതീപ് കുമാർ, ഒരു തെലുങ്ക് വാർത്താ ചാനലിൽ ജീവനക്കാരനായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഐഡി കാർഡുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന്, മാധ്യമപ്രവർത്തനത്തിനൊപ്പം റാപ്പിഡോ റൈഡറായും ജോലി ചെയ്തിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു.

അപകടത്തിനു പിന്നാലെ വാഹനം സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് ബിഎംഡബ്യു ഡ്രൈവർ രക്ഷപെട്ടു. അപകടത്തിൽ കാറിൻ്റെ ഓട്ടോമാറ്റിക് സെൻസർ സിസ്റ്റം തകരാറിലായതിനാൽ വാഹനം തനിയെ നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡിൽ അപകടത്തിൽപെട്ട നിലയിൽ കാറും ബൈക്കും കണ്ടതോടെ യാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. ബിഎംഡബ്യു ഡ്രൈവറെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

Advertisment
Car Accident Chennai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: