/indian-express-malayalam/media/media_files/7SIUSi5MTuSLuPJ7GZRj.jpg)
ഫൊട്ടോ- (X/@pushkardhami)
ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ അവതരിപ്പിച്ച ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ
ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. പുഷ്ക്കർ ധാമി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച നിയമനിർമ്മാണം മുസ്ലീം സമുദായത്തിന്റെ വ്യക്തിത്വത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് എഐഎംപിഎൽബി ആരോപിച്ചു. രാജ്യത്തിന്റെ വൈവിധ്യ പൂർണ്ണമായ സംസ്ക്കാരത്തിന് എതിരാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ യു സി സിയുടെ കരട് ബില്ലെന്നും ബോർഡിന്റെ വക്താവ് സയ്യിദ് കാസിം റസൂൽ ഇല്യാസ് വിമർശിച്ചു.
“ഞങ്ങൾ യുസിസിയിൽ പ്രതിഷേധിക്കുന്നു. ഈ യുസിസി രാജ്യത്തിന്റെ വൈവിധ്യത്തിന് എതിരാണ്. വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും വിവിധ ഭാഷകളുടെയും നാടാണിത്, ആ വൈവിധ്യത്തെ നമ്മൾ അംഗീകരിച്ചു. ഇത്തരമൊരു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ആ വൈവിധ്യത്തിന് നാശമുണ്ടാക്കുകയാണ്. ധാമി സർക്കാരിന്റെ നീക്കത്തെക്കുറിച്ച് എഐഎംപിഎൽബി വക്താവ് സയ്യിദ് കാസിം റസൂൽ ഇല്യാസ് പറഞ്ഞു,
“രണ്ടാമതായി, നിങ്ങൾ എല്ലാവരിലും ഭൂരിപക്ഷ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കുകയാണ്. ഹിന്ദു മതത്തെ മാത്രം പരിഗണിച്ച് അത് എല്ലാവരുടെയും മേൽ അടിച്ചേൽപ്പിച്ചാണ് നിങ്ങൾ യുസിസിയുടെ കരട് തയ്യാറാക്കിയത്. യു.സി.സിയിൽ നിന്ന് ആദിവാസികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ, അതേ അളവുകോൽ എന്തുകൊണ്ട് മുസ്‌ലിംകൾക്കും ബാധകമല്ലേ.. ഇല്യാസ് പറഞ്ഞു,
യുസിസി ബില്ലിലെ വ്യവസ്ഥകൾ വിശുദ്ധ ഖുർആനിൽ നിന്ന് ഉരുത്തിരിഞ്ഞ മുസ്ലീം മത നിയമങ്ങളുമായോ വ്യക്തിനിയമങ്ങളുമായോ ഏറ്റുമുട്ടുമെന്ന് ബോർഡ് വക്താവ് പറഞ്ഞു. “ഒരു ഓപ്ഷണൽ യൂണിഫോം സിവിൽ കോഡ് ഇതിനകം നിലവിലുണ്ട്. പ്രത്യേക വിവാഹ നിയമവും പിന്തുടർച്ചാവകാശ നിയമവുമുണ്ട്. മതനിയമങ്ങളാൽ ഭരിക്കപ്പെടാൻ ആഗ്രഹിക്കാത്ത ആർക്കും, ആ ദമ്പതികൾക്ക് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹം കഴിക്കാം. ആ പ്രത്യേക ദമ്പതികൾക്ക് മതപരമായ വ്യക്തിനിയമം ബാധകമല്ല. അവർ മതേതര നിയമങ്ങളാൽ ഭരിക്കപ്പെടും. ഓപ്‌ഷണൽ യുസിസി ലഭ്യമാകുമ്പോൾ, സർക്കാരിൽ നിന്ന് പുതിയ യുസിസി ആവശ്യമായി വരുന്നത് എന്തുകൊണ്ട്? ഇല്ല്യാസ് ചോദിച്ചു.
മുസ്‌ലിംകളുടെ വ്യക്തിത്വത്തെ കടന്നാക്രമിക്കുക എന്നതാണ് യുസിസി കൊണ്ടുവരുന്നതിന് പിന്നിലെ ബിജെപിയുടെ ലക്ഷ്യമെന്ന് ഇല്യാസ് ആരോപിച്ചു. “മുസ്‌ലിമിന്റെ സ്വത്വം നിയന്ത്രിക്കുന്നത് മതമാണ്. മതപരമായ ഐഡന്റിറ്റി മത നിയമങ്ങളാൽ നിർവചിക്കപ്പെടുന്നു. നിങ്ങൾ അവരുടെ മതനിയമങ്ങൾ പൂർത്തിയാക്കിയാൽ, അവരുടെ മതപരമായ സ്വത്വം അവസാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സർക്കാർ യുസിസി ബിൽ അവതരിപ്പിച്ചത് യുസിസി വാഗ്ദാനം നിറവേറ്റിയെന്ന സന്ദേശം നൽകാനാണെന്നും ഇല്ല്യാസ് പറഞ്ഞു.
എഐഎംപിഎൽബിയുടെ ലീഗൽ കമ്മിറ്റി ഉത്തരാഖണ്ഡിലെ യുസിസി ബില്ലിലെ വ്യവസ്ഥകൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ പാനലിന്റ ഉപദേശപ്രകാരം നിയമപരമായ പരിഹാരങ്ങൾ തേടാനുള്ള സാധ്യതകൾ ബോർഡ് പരിശോധിക്കുമെന്നും ബോർഡ് വക്താവ് കൂട്ടിച്ചേർത്തു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ മതങ്ങൾക്കതീതമായി ഏകീകൃത സ്വഭാവം കൊണ്ടുവരാൻ ശ്രമിക്കുന്ന യുസിസി ബിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചൊവ്വാഴ്ചയാണ് സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചത്. ബഹുഭാര്യത്വം പോലുള്ള ആചാരങ്ങൾ നിരോധിക്കുന്നതിനും എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള പൗരന്മാർക്ക് ഒരു ഏകീകൃത വിവാഹപ്രായം കൊണ്ടുവരാനും യുസിസി യുടെ കരട് ബില്ലിൽ നിർദ്ദേശിക്കുന്നു.
Read More
- ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് പൂട്ടിട്ട് ഉത്തരാഖണ്ഡ്; ഏക സിവിൽ കോഡിലെ പ്രധാന നിർദ്ദേശങ്ങൾ അറിയാം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
- ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.