/indian-express-malayalam/media/media_files/2025/08/22/us-halts-visas-for-foreign-truck-drivers-2025-08-22-11-12-06.jpg)
ചിത്രം: എക്സ്
ഫ്ലോറിഡയിൽ ഇന്ത്യൻ ഡ്രൈവർ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ട് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ, വിദേശ ട്രക്ക് ഡ്രൈവർമാർക്ക് വിസ നൽകുന്ന നിർത്തലാക്കി യുഎസ്. വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് വിസ നൽകുന്നത് നിർത്തിവച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
ട്രക്ക് ഡ്രൈവർമാരായ വിദേശികളുടെ എണ്ണം വർധിക്കുന്നത് അമേരിക്കൻ പൗരന്മാരുടെ ജീവിതത്തെ അപകടത്തിലാക്കുകയും അമേരിക്കൻ ട്രക്കർമാരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് റൂബിയോ എക്സിൽ കുറിച്ചു. ഫ്ലോറിഡയിലെ മാരക റോഡ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Effective immediately we are pausing all issuance of worker visas for commercial truck drivers.
— Secretary Marco Rubio (@SecRubio) August 21, 2025
The increasing number of foreign drivers operating large tractor-trailer trucks on U.S. roads is endangering American lives and undercutting the livelihoods of American truckers.
ഹൈവേയിൽ അനധികൃതമായി യു-ടേൺ എടുക്കുന്നതിനിടെയാണ് ഇന്ത്യക്കാരനായ ഹർജീന്ദർ സിങ് ഓടിച്ച ട്രക്ക് അപകടത്തിൽപെട്ടത്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഹർജീന്ദർ സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ ഇയാൾ അനധികൃതമായാണ് രാജ്യത്ത് എത്തിയതെന്നും കണ്ടെത്തിയിരുന്നു.
Also Read: നിശബ്ദത അവരെ ധൈര്യശാലിയാക്കും; ഇന്ത്യക്കുമേലുള്ള യുഎസ് തീരുവയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന
പ്രതി മെക്സിക്കോയിൽ നിന്ന് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചയാളാണെന്നും അപകടത്തിനു ശേഷം നടന്ന ഇംഗ്ലീഷ് ടെസ്റ്റിൽ പരാജയപ്പെട്ടതായും ഫെഡറൽ ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. കുടിയേറ്റ നിയമലംഘനം, വാഹനാപകടനം എന്നിവയ്ക്ക് വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയണമെന്ന് ജൂണിൽ, ഗതാഗത സെക്രട്ടറി ഷോൺ ഡഫി നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
Also Read: 'ജമ്മു റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറിക്കും'; പ്രാവിന്‍റെ കാലില്‍ ഭീഷണി സന്ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us