scorecardresearch

റേഷന്‍ വാങ്ങാന്‍ പുറത്തുപോയതാണ്, തിരിച്ചുവന്നത് ചലനമറ്റ ശരീരമായി; വിതുമ്പി ഷബീന

വെടിയേറ്റാണ് വകീൽ കൊല്ലപ്പെട്ടത്

വെടിയേറ്റാണ് വകീൽ കൊല്ലപ്പെട്ടത്

author-image
WebDesk
New Update
റേഷന്‍ വാങ്ങാന്‍ പുറത്തുപോയതാണ്, തിരിച്ചുവന്നത് ചലനമറ്റ ശരീരമായി; വിതുമ്പി ഷബീന

ലക്‌നൗ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ഉത്തര്‍പ്രദേശില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് ആറ് പേരാണ്. ഇതുവരെ പത്തോളം പേര്‍ പൗരത്വ ഭേദഗതി നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട് യുപിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുഹമ്മദ് വകീല്‍ എന്ന യുവാവ് കൊല്ലപ്പെട്ടത് വീട്ടിലേക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയപ്പോള്‍.

Advertisment

റേഷന്‍ സാധനങ്ങളും പലചരക്കും വാങ്ങാന്‍ ഭര്‍ത്താവിനെ പുറത്തേക്ക് വിട്ടതാണെന്ന് വകീലിന്റെ ഭാര്യ ഷബീന പറയുന്നു. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ വകീല്‍ വെടിവയ്‌പ്പിലാണ് കൊല്ലപ്പെടുന്നത്. അമിനാബാദ് ഭാഗത്തുവച്ചാണ് 32 കാരനായ വകീലിന് വെടിയേറ്റത്. നാല് വര്‍ഷം മുന്‍പാണ് വകീലും ഷബീനയും വിവാഹിതരായത്. വകീല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയതല്ലെന്നും വീട്ടിലേക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാന്‍ പോയപ്പോള്‍ അതിനിടയിലാണ് കൊല്ലപ്പെട്ടതെന്നും വകീലിന്റെ അമ്മ നഗ്മയും പറയുന്നു. ഓട്ടോ ഡ്രൈവറാണ് വകീല്‍. വെടിയേറ്റ വകീലിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also: Horoscope Today December 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

യുപിയിലെ നഗരങ്ങളില്‍ നിന്ന് 660 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. 38 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്റർനെറ്റ് സൗകര്യം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. 25 ഓളം വാഹനങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് അഗ്നിക്കിരയാക്കിയതായി പൊലീസ് വ്യക്തമാക്കുന്നു.

Advertisment

അതേസമയം, അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകളെല്ലാം ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമം നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യോഗി പറഞ്ഞു.

Read Also: പുലര്‍ച്ചെ നാടകീയ രംഗങ്ങള്‍; ജമാ മസ്‌ജിദിൽ നിന്ന് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തു

“ലക്‌നൗവില്‍ അടക്കം സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളും അക്രമങ്ങളുമുണ്ട്. ഇതിനെയെല്ലാം ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്ത് സര്‍ക്കാര്‍ ലേലത്തില്‍ വയ്ക്കും. അക്രമങ്ങള്‍ നടത്തിയവരുടെ ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍ പകര്‍ത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.” യോഗി ആദിത്യനാഥ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: അത്യന്തം നാടകീയം:’ഡ്രൈവിങ് ലൈസന്‍സ് റിവ്യൂ,മമ്മൂട്ടി എന്തുകൊണ്ട് ഡ്രെെവിംഗ് ലെെസൻസ് ഒഴിവാക്കിയെന്നതിന് സിനിമയിൽ തന്നെ ഉത്തരമുണ്ട്

ജനാധിപത്യ രാജ്യത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും രാജ്യം കത്തിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Up Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: