ഇന്നത്തെ ഗ്രഹനിലയില്‍ താക്കോല്‍സ്ഥാനം ശനിക്കാണ്. അതു കൊണ്ട് തന്നെ നയതന്ത്രത്തിനും ഐക്യത്തിനും പ്രാധാന്യമുള്ള സമയമായാണ് നിര്‍ണയിച്ചിരിക്കുന്നത്. സ്വന്തം വഴി തേടാന്‍ നിര്‍ബന്ധിതരാകുന്നവര്‍ തടസ്സങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. ലഭ്യമായ ഒത്തുതീര്‍പ്പിന് വഴങ്ങുക എന്നതാണ് ഏറ്റവും നല്ല പരിഹാരം.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വെല്ലുവിളി ഉയര്‍ത്തുന്ന ചില ഗ്രഹനിലകള്‍ ജീവിതത്തിന്‍റെ നല്ല നിമിഷങ്ങളുമായ് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അച്ചടക്കത്തോടെയും ദൃഢനിശ്ചയത്തോടെയും സ്വന്തം സന്തോഷങ്ങളിലേക്ക് തിരിയുക എന്നതാണ് ജ്യോതിശാസ്ത്രം പറയുന്നത്. സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതും ചെറിയ യാത്രകള്‍ക്ക് പോകുന്നതുമൊക്കെ ആനന്ദകരമായിരിക്കും..

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വ്യക്തിപരമായ തീരുമാനങ്ങളിലും തിരഞ്ഞെടുപ്പുകളിലും ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുവാന്‍ മറ്റുള്ളവരെ വലിച്ചിടേണ്ട ആവശ്യമില്ല. അന്തിമതീരുമാനത്തിലേക്കുന്നതിന് മുന്‍പ് ആവശ്യത്തിന് സമയമുള്ളതിനാല്‍ അടുത്ത ആഴ്‌ച വരെ കാത്തിരിക്കാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളെന്താണെന്നുള്ള വിവേകം നിങ്ങള്‍ക്കുണ്ടെങ്കില്‍ മറ്റാര്‍ക്കും നിങ്ങളുടെ കണ്ണുകള്‍ കെട്ടാനാവില്ല. പെട്ടെന്ന് ദേഷ്യപ്പെടുകയും തൊട്ടടുത്ത നിമിഷം ശാന്തമാവുകയും ചെയ്യുന്നതാണ് പ്രകൃതം. മറ്റുള്ളവര്‍ക്ക് ഈ സ്വഭാവത്തില്‍ ആശങ്കയുണ്ടാകുന്നതിനാല്‍ കൂടെ നില്‍ക്കാന്‍ തയ്യാറാവില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അടുത്ത സുഹൃത്തുക്കളും പങ്കാളികളും എപ്പോഴും ഹൃദ്യമായ് പെരുമാറണമെന്നില്ല. മറ്റുള്ളവരെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് നിര്‍ത്തി സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. നിങ്ങളുടെ ആവശ്യങ്ങള്‍ പ്രാധാന്യമനുസരിച്ച് തരംതിരിച്ച് കഴിഞ്ഞാല്‍ പിന്നീട് സഹായം ആവശ്യപ്പെട്ടവരിലേക്ക് നിങ്ങള്‍ക്ക് തിരിയാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വീട്ടില്‍ നിന്ന് വളരെ ദൂരെയായ് അല്ലെങ്കില്‍ വിദേശരാജ്യങ്ങളില്‍ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ യോജിച്ച സമയമാണ്. നിങ്ങള്‍ക്ക് ആത്മവിശ്വാസവും തൃപ്തിയുമുള്ള വഴികളാണെങ്കില്‍ മാത്രമേ സാഹസീകമായ് ഇറങ്ങി പുറപ്പെടാവൂ. ഇതിനെക്കുറിച്ച് അറിവുള്ള ബന്ധുക്കളുടെ വാക്കും കേള്‍ക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ വളരെ അസ്വസ്ഥരാണെങ്കിലും മറ്റുള്ളവരോടുള്ള പെരുമാറ്റം ശ്രദ്ധിക്കണം. ഒരു വശത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോഴും മറുവശത്ത് നിങ്ങള്‍ നിങ്ങളായ് തുടരുക. നിഗൂഢമായതോ അല്ലെങ്കില്‍ ആത്മീയത കലര്‍ന്നതോ ആയ ഒരു വേഷം തല്‍ക്കാലത്തേക്ക് അണിയുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

മുന്നോട്ട് അധികം പോകുന്നതിന് മുന്‍പ് വിദഗ്ധരുടെയോ അല്ലെങ്കില്‍ നിയമപരിജ്ഞാനമുള്ളവരുടെയോ ഉപദേശം സ്വീകരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. സാമൂഹ്യമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അതിരില്ലെങ്കിലും എന്ത് ചെയ്യുന്നതിന് മുന്‍പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ താങ്ങാവുന്നതിലപ്പുറം ഉത്തരവാദിത്തങ്ങളില്‍പ്പെടും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പൂര്‍ണമനസ്സോടെ ചെയ്യുന്ന പ്രയോജനകരമായ പ്രവര്‍ത്തികളാണ് സംതൃപ്തി ലഭിക്കുക. ഒന്നില്‍ക്കൂടുതല്‍ ഉത്തരവാദിത്തങ്ങളുള്ളതിനാല്‍ വളരെ തിരക്കുള്ള ദിവസമായിരിക്കാം ഇന്ന്. നിങ്ങളുടെ കഴിവിനുമപ്പുറമുള്ള കാര്യങ്ങള്‍ ചെയ്ത് പൂര്‍ത്തിയാക്കിയതിനാല്‍ ഇനി വിശ്രമിക്കാനും സന്തോഷിക്കാനുമുള്ള ദിവസങ്ങളാണ് വരുന്നത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്ന സമയമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ കേള്‍ക്കാന്‍ പഠിക്കുകയാണ് വേണ്ടത്. മുന്‍വിധികളില്ലാതെ മറ്റുള്ളവരുടെ വികാരങ്ങളും അവരുടെ വീക്ഷണകോണുകളും മനസ്സിലാക്കാനും നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വീട്,ജോലി, പണം ഇത് മൂന്നുമാണ് നിങ്ങളുടെ ഗ്രഹനിലയിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍. വിവിധങ്ങളായ ഈ വിഷയങ്ങളെ എങ്ങനെ ഏകീകരിക്കുമെന്നതാണ് പ്രശ്നം. ഒരു സാധ്യത എന്താണെന്ന് വെച്ചാല്‍ നന്നായ് ജോലി ചെയ്യുക, അപ്പോള്‍ ലഭിക്കുന്ന കൂടുതല്‍ വരുമാനം വീട്ടിലേക്ക് നല്‍കുന്നത് ഗുണം ചെയ്യും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഉല്ലാസയാത്രകള്‍ക്കും ചര്‍ച്ചകള്‍ക്കും നല്ല കരാറുകളിലേര്‍പ്പെടുന്നതിനും യോജിച്ച ദിവസമാണ്. നിങ്ങളുടെ ആശയങ്ങളില്‍ പ്രായോഗികവും സാധ്യവുമായവ കണ്ടെത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് അഭിവൃദ്ധി കൊണ്ടുവരേണ്ടതാണ്. എന്നിരുന്നാലും അവര്‍ നിങ്ങളോട് യോജിക്കുന്നുണ്ടോയെന്നത് മറ്റൊരു കാര്യം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണയുണ്ടെങ്കിലും ആരെങ്കിലും ഇന്ന് ഏതെങ്കിലും മേഖലയില്‍ മേല്‍ക്കൈ കാണിക്കാനിടയുള്ളത് പണത്തിന്‍റെ കാര്യത്തിലാണ്. വീട്ടിലെ ബന്ധങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ്. അറ്റകുറ്റപ്പണികള്‍ ആവശ്യമുളളതെല്ലാം ശരിയാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook