scorecardresearch

വിലങ്ങുവച്ചത് സുരക്ഷയ്ക്കുവേണ്ടി, ആളുകളുടെ മാനസികാവസ്ഥ പ്രവചിക്കാനാകില്ല; യുഎസ് നാടുകടത്തലിനെ കുറിച്ച് യുവാവ്

കൈ കാലുകളിൽ വിലങ്ങണിയിച്ചാണ് രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ് പറഞ്ഞു

കൈ കാലുകളിൽ വിലങ്ങണിയിച്ചാണ് രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ് പറഞ്ഞു

author-image
WebDesk
New Update
official received deportees at the airport

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: ശനിയാഴ്ച രാത്രി വൈകിയാണ്, ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ യുഎസ് വിമാനം അമൃത്സറിലിറങ്ങിയത്. കൈ കാലുകളിൽ വിലങ്ങണിയിച്ചാണ് രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചത്. കൈകളിൽ വിലങ്ങും കാലിൽ ചങ്ങലയുമായി 66 മണിക്കൂർ വിമാനത്തിൽ കഴിഞ്ഞതിന്റെ ദുരനുഭവം മടങ്ങിയെത്തിയ നിരവധി പേർ പങ്കുവച്ചു.

Advertisment

വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനായിരുന്നു വിലങ്ങണിയിച്ചതെന്നാണ് നാടുകടത്തപ്പെട്ടവരിൽ ചിലർ പറയുന്നത്. ഫെബ്രുവരി 5ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരെ പോലെ തങ്ങളെയും വിലങ്ങും ചങ്ങലയും കൊണ്ട് ബന്ധിച്ചാണ് നാട്ടിലെത്തിച്ചതെന്ന് കപൂർത്തലയിൽ നിന്നുള്ള 25 കാരനായ മൻദീപ് സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

"66 മണിക്കൂർ നീണ്ട ആ യാത്ര നരകതുല്യമായിരുന്നു. പക്ഷേ നാടുകടത്തപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. കാരണം എല്ലാവരുടെയും മാനസികാവസ്ഥ മനസിലാക്കാൻ കഴിയില്ല. അമേരിക്കൻ സ്വപ്നങ്ങൾ പൊലിഞ്ഞ നിരാശയിൽ എന്തും സംഭവിക്കാം."

"യുഎസ് അവരുടെ നിയമങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥർ അവരുടെ ജോലിയും. എന്റെ കൈകളിൽ വിലങ്ങിട്ട് കാലുകൾ ചങ്ങലയിൽ ബന്ധിച്ചപ്പോൾ എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷേ അത് എല്ലാവരുടെയും സുരക്ഷയ്ക്കാണെന്ന് അവർ ഞങ്ങളോട് വിശദീകരിച്ചു," മൻദീപ് പറഞ്ഞു.

Advertisment

"നാടുകടത്തപ്പെട്ടതിന് ശേഷം ഞങ്ങൾ ആരും മാനസികമായി അത്ര നല്ല അവസ്ഥയിലല്ല. പലരും വിഷാദത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ എന്തും സംഭവിക്കാം. 'ഡു ഓർ ഡൈ' എന്ന അവസ്ഥയിലായിരുന്നു. അത്തരം ചിന്തകൾ ചിലപ്പോൾ വിമാനത്തിലുള്ള എല്ലാവർക്കും അപകടമുണ്ടാക്കും. അതുകൊണ്ടു തന്നെ സംഭവിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ മുൻനിർത്തി ഞങ്ങളെ ചങ്ങലയ്ക്കിടുകയല്ലാതെ ഉദ്യോഗസ്ഥർക്ക് മറ്റ് മാർഗമില്ലായിരുന്നു."

"യുഎസിൽ എത്തിയപ്പോൾ ഞാൻ ഏറെ സന്തോഷിച്ചിരുന്നു. പക്ഷേ ഒരു കുറ്റവാളിയെപ്പോലെ ഇങ്ങനെ നാടുകടത്തപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 45 ലക്ഷം രൂപ ഏജന്റിന് നൽകി അഞ്ചര മാസത്തോളം ഡോങ്കീ റൂട്ടിലൂടെ യാത്ര ചെയ്താണ് യുഎസിൽ എത്തിയത്."  ജനുവരി 27നാണ് മൻദീപ് യുഎസിൽ എത്തിയത്. ഇത്തരം നാടുകടത്തലുകൾ മുമ്പ് അപൂർവമായി മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും മൻദീപ് കൂട്ടിച്ചേർത്തു.

Read More

America India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: