/indian-express-malayalam/media/media_files/uploads/2017/05/bridge-1.jpg)
Tinsukia: A view of the 9.15 km long road bridge over the Brahmaputra River in Tinsukia District in Assam on Monday, ahead of its inauguration by Prime Minister Narendra Modi on 26th May 2017. PTI Photo (PTI5_15_2017_000184A)
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ. കേരളത്തിൽ 1,100 കിലോമീറ്റർ ദേശീയപാത വികസനത്തിനു 65,000 കോടി അനുവദിച്ചു. 600 കോടിയൂടെ മുംബൈ–കന്യാകുമാരി പാത ഉള്‍പ്പെടെയാണിത്.
റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. കൊച്ചി മെട്രോ വികസനത്തിനും പ്രാധാന്യം നൽകിയുള്ളതാണ് കേന്ദ്ര ബജറ്റ്. കൊച്ചി മെട്രോ 11.5 കിലോമീറ്റർ കൂടി നീട്ടും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1,957 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു.
കേന്ദ്ര ബജറ്റ് 2021-22, തത്സമയം
മധുര–കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Also: പട്ടിൽ പൊതിഞ്ഞ ഇന്ത്യൻ നിർമിത ടാബുമായി നിർമല; കടലാസ് രഹിത ബജറ്റ്
ബംഗളിലെ ദേശീയപാത വികസനത്തിനും റോഡ് നിർമാണത്തിനുമായി 25000 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് ദേശീയ പാത പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടി.
റെയിൽവേയ്ക്ക് 1.10 ലക്ഷം കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.
കേരളം, ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ബജറ്റിൽ ഈ സംസ്ഥാനങ്ങൾക്കായി കൂടുതൽ പ്രഖ്യാപനങ്ങൾ. റോഡ് വികസനം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഡൽഹിയിലേക്ക് സ്വാഗതം ചെയ്‌തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.