Union Budget 2021 Highlights: ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ 2021-2022 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം അവസാനിച്ചു. കൃത്യം 11 മണിക്കായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളാണ്. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടും. ഇതിനായി ബജറ്റില്‍ 1957 കോടി അനുവദിച്ചിട്ടുണ്ട്.
എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ഇനി മുതൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട എന്നതും ബജറ്റിലെ മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനമാണ്. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ്. പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി. നിരവധി മലയാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ബജറ്റ് അവതരണത്തിന് മുന്നോടിയായി 10.15 ന് കേന്ദ്രമന്ത്രിസഭാ യോഗം പാർലമെന്റിൽ ചേർന്നു. ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ബജറ്റ് അവതരണം ആരംഭിച്ചതും പ്രതിപക്ഷം സഭയിൽ ബഹളം വയ്‌ക്കാൻ തുടങ്ങി. കർഷക സമരം അടക്കം ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്.
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. നിർമല അവതരിപ്പിക്കുന്ന രണ്ടാം ബജറ്റ്. കോവിഡ് പ്രതിസന്ധി, കർഷക സമരം, സാമ്പത്തിക മാന്ദ്യം എന്നിവയ്‌ക്കു നടുവിലാണ് ബജറ്റ് അവതരണം. നികുതി ഇളവുകൾക്ക് സാധ്യതയുണ്ട്. സംസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കാണുന്നത്.
‘ആത്മനിര്‍ഭര്‍ ഭാരത്’ നടപ്പിലാക്കുന്നതിനു മുൻഗണന നൽകുന്നതായിരിക്കും കേന്ദ്ര ബജറ്റ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ജനകീയ പ്രഖ്യാപനങ്ങൾക്ക് സാധ്യത. ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നൽ നൽകും. കർഷകർക്കായുള്ള പുതിയ പ്രഖ്യാപനങ്ങളുണ്ടാകും.
കേന്ദ്ര ബജറ്റ് 2021 ലെ പ്രസംഗത്തിൽ ഓട്ടോ, ഇൻഫ്രാസ്ട്രക്ചർ, കാർഷിക മേഖലകൾ എന്നിവയ്ക്കുള്ള പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതോടെ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ശതമാനം വ്യാപാരം നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ എസ് ആന്റ് പി ബി എസ് ഇ സെൻസെക്സ് 1,665.89 പോയിന്റ് (3.6 ശതമാനം) ഉയർന്ന് 47,951.66 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50 463.00 പോയിന്റ് (3.4 ശതമാനം) ഉയർന്ന് 14,097.60 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. Read More
കൃത്യം 11 മണിക്ക് ആരംഭിച്ച ബജറ്റ് അവതരണം പൂർത്തിയായി ലോക്സഭ പിരിഞ്ഞു.
രാജ്യത്തെ നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും. പെൻഷൻ വരുമാനം മാത്രമുള്ള 75 വയസ് കഴിഞ്ഞവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട. പ്രവാസികൾക്ക് ഇരട്ട നികുതി ഒഴിവാക്കും. ആദായ നികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല. ടാക്‌സ് ഓഡിറ്റ് പരിധി അഞ്ചു കോടിയില്‍ നിന്ന് 10 കോടിയിലേക്ക് ഉയര്‍ത്തി….സ്വർണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു, ലക്ഷ്യം കള്ളക്കടത്തിന് തടയിടൽ. അംസസ്കൃത ചെമ്പിൻ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറച്ചു ചിലയിനം ഓട്ടോമൊബൈൽ പാർട്സുകളുടെ നികുതി 15 ശതമാനമായി ഉയർത്തി.
കോവിഡ് മൂലം വൈകിയ സെൻസസ് നടപടികൾ ഈ വർഷം തുടങ്ങും. ഇക്കുറി സെൻസസ് നടക്കുക ഡിജിറ്റൽ മോഡലിൽ. ആദ്യ ഡിജിറ്റൽ സെൻസസിന് 3758 കോടി രൂപ അനുവദിച്ചു
ബിപിസിൽ, എയർഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും.
റെയിൽവേയ്‌ക്കായി 1,10,055 കോടി രൂപയാണ് വകയിരുത്തുന്നത്. ഇതിൽ 1,07,100 കോടി രൂപ മൂലധനച്ചെലവിന് മാത്രമാണ്.
8500 കിലോമീറ്റർ റോഡ് പദ്ധതികൾ പ്രഖ്യാപിച്ചു. 11,000 കിലോ മീറ്ററ്‍ ദേശീയ പാത ഇടനാഴി ഭാരത് മാല പരിയോജന വഴി പൂർത്തിയാക്കും. 15,000 സ്കൂളുകൾ നവീകരിക്കും. 100 പുതിയ സൈനിക സ്കൂളുകൾ കൂടി ആരംഭിക്കും
കർഷകരുടെ ക്ഷേമമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകും സംഭരണത്തിൻ്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് പ്രയോജനപ്പെടു ഗോതമ്പ് സംഭരണത്തിനായി കർഷകർക്ക് 75,060 കോടിയുടെ പദ്ധതി നടപ്പാക്കി വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും കർഷക വായ്പയ്ക്കായി 16.5 ലക്ഷം കോടി വകയിരുത്തി.

തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവത്കരിക്കും. രണ്ടു പൊതുമഖേലാ ബാങ്കുകൾ കൂടി സ്വകാര്യവത്കരിക്കും
രാജ്യത്തെ മറ്റ് നാല് ഫിഷിങ് ഹാർബറുകൾക്കൊപ്പം കൊച്ചിയിലെ ഫിഷിങ് ഹാർബറും വികസിപ്പിക്കാൻ ബഡ്ജറ്റിൽ പദ്ധതി
പൊതുമേഖല സ്ഥാപനങ്ങളും കിട്ടക്കാടം തിരിച്ചു പിടിക്കാനും കൈകാര്യം ചെയ്യാനും പുതിയ രണ്ട് കമ്പനികൾ രൂപീകരിക്കും അസറ്റ് റീകണ്സ്ട്രഷൻ കമ്പനിയും അസറ്റ് മാനേജ്മെന്റ് കമ്പനിയും നിലവിൽ വരും
രണ്ടാംനിര-മൂന്നാം നിര നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികളെ ഏൽപിക്കും. രണ്ട് പൊതുമേഖല ബാങ്കുകളിലെ ഓഹരികളും വിറ്റൊഴിയും
എൽഐസി ഓഹരി വിറ്റഴിക്കൽ അടുത്തവർഷം പൂർത്തിയാക്കും.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കും. താങ്ങുവിലയ്ക്കു 2021ൽ 1.72 ലക്ഷം കോടി ചെലവഴിക്കും
വാണിജ്യ വാഹനങ്ങളുടെ പരമാവധി ഉപയോഗ കാലം 15 വർഷം. സ്വകാര്യ വാഹനങ്ങളുടേത് 20 വർഷം

ഉജ്വല യോജന പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും നൂറ് ജില്ലകളിൽ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും
രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും.
ഊർജമേഖലയ്ക്കു 3.05 ലക്ഷം കോടി. സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം. ഗ്യാസ് വിതരണ ശൃംഖലയിലേക്ക് നൂറ് നഗരങ്ങളെ കൂടി ഉൾപ്പെടുത്തും
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63246 കോടി. ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി. നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി
കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു
1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ

64,180 കോടിയുടെ പി.എം ആത്മനിര്‍ഭര്‍ ആരോഗ്യ അടിസ്ഥാനസൗകര്യവികസന പദ്ധതി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ലാബുകള്‍, 602 ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗവും ഇതിൽ ഉൾപ്പെടുന്നു. കോവിഡ് വാക്സിന് 35000 കോടി രൂപ അനുവദിച്ചു. രണ്ട് കോവിഡ് വാക്സിനുകൾ കൂടി ഉടന്‍ വിപണിയിലെത്തുമെന്ന് ധനമന്ത്രി.
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ധനമന്ത്രി
ശുദ്ധജല പദ്ധതിക്ക് 2,87,000 കോടിയുടെ പാക്കേജ്
രാജ്യം കോവിഡ് പോരാട്ടത്തില്‍ വിജയിച്ചു. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നുവെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷികനിയമങ്ങള്‍ തുടരുമെന്ന സൂചനകള്‍ നല്‍കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
മിഷന്‍ പോഷണ്‍ 2.0′ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി
കോവിഡ് വാക്‌സിനായി 35,000 കോടി രൂപ
27 ലക്ഷത്തിന്റെ ആത്മനിർഭർ പാക്കേജ് പ്രഖ്യാപിച്ചു
കോവിഡ് വാക്സിന് 35,000 കോടി രൂപ അനുവദിച്ചു. കൂടുതൽ വാക്സിനുകൾ ഉത്പാദിപ്പിക്കും.
ആത്മനിർഭർ ആരോഗ്യപദ്ധതിക്ക് 64,180 കോടി രൂപ
ആരോഗ്യമേഖലയ്ക്ക് 64,180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യസ്ഥാപനങ്ങൾ ശക്തിപ്പെടുത്തും.
ബജറ്റ് അവതരണം പ്രതിസന്ധി കാലഘട്ടത്തിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോക്ക് ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തി. പ്രധാനമന്ത്രി ഗരീബ് യോജന സഹാകരമായി. പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു.
ബജറ്റ് അവതരണം ആരംഭിച്ചതോടെ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിക്കാൻ തുടങ്ങി. കർഷക പ്രതിഷേധം അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹളം വയ്ക്കാൻ തുടങ്ങിയത്
2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്
കേന്ദ്ര മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകി.
ഇത്തവണത്തെ ബജറ്റ് അവതരണം അൽപ്പം വ്യത്യസ്തമാണ്. കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റ് രേഖകൾക്ക് പകരം ടാബിൽ നോക്കിയാണ് നിർമല ബജറ്റ് അവതരിപ്പിക്കുക. പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റ്. ഇന്ത്യന്‍ നിര്‍മിത ടാബിലാണ് ബജറ്റ് അവതരണം. ചുവന്ന പട്ടിൽ പൊതിഞ്ഞ ഇന്ത്യൻ നിർമിത ടാബുമായാണ് നിർമല പാർലമെന്റിൽ എത്തുന്നത്. ബജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ് കടലാസുരഹിതമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണയും ബജറ്റ് രേഖകൾ ചുവന്ന പട്ടിൽ പൊതിഞ്ഞാണ് നിർമല പാർലമെന്റിൽ എത്തിയത്. ചുവന്ന പട്ടിൽ ദേശീയചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. അരുൺ ജെയ്‌റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോൾ ബ്രീഫ്കേസിലാണ് ബജറ്റ് രേഖകൾ കൊണ്ടുവന്നിരുന്നത്.
കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയില്‍ മുന്നേറ്റം. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയില്‍നേട്ടം. സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തില്‍ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 347 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് 1947 നവംബർ 26 നാണ് അവതരിപ്പിച്ചത്. ആർ.കെ.ഷൺമുഖൻ ഷെട്ടിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.