/indian-express-malayalam/media/media_files/2025/09/02/umar-khalid-2025-09-02-15-44-15.jpg)
ഉമർ ഖാലിദ്
ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ, ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ എന്നിവരുടക്കം കേസിലെ പ്രതികളായ മറ്റു ഏഴുപേരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളി.
ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചത്. അത്തർ ഖാൻ, അബ്ദുൾ ഖാലിദ് സൈഫി, മൊഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ് എന്നിവരാണ് ജാമ്യം നിഷേധിച്ച മറ്റു പ്രതികൾ.
Also Read: കെസിആറിന്‌റെ മകൾ കവിതയെ ബിആർഎസ് പുറത്താക്കി
ഇതേ കേസിൽ, മറ്റൊരു പ്രതിയായ തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ സുബ്രഹ്മോണിയം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദംകേട്ടത്.
Also Read: എൻഐസിയുവിൽ ചികിത്സയിലായിരുന്ന നവജാത ശിശുക്കളെ എലി കടിച്ചു
2020 ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിലേക്ക് നയിച്ച ഗൂഢാലോചനയിൽ ഇമാമും ഖാലിദും അടക്കമുള്ളവർ പങ്കാളികളാണെന്ന് ആരോപിച്ച്, 18 പേർക്കെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്ന നിയമം (പിഡിപിപി) നിയമം, ആയുധ നിയമം, യുഎപിഎ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Read More: അമ്മയെ അധിക്ഷേപിച്ചു; ആർജെഡി-കോൺഗ്രസ് സംഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.