scorecardresearch

കെസിആറിന്‌റെ മകൾ കവിതയെ ബിആർഎസ് പുറത്താക്കി

മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്

മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്

author-image
WebDesk
New Update
kavitha

കെ കവിത

ഹൈദരബാദ്: ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യിലെ ആഭ്യന്തര സംഘർഷം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Advertisment

അടുത്ത ബന്ധുക്കളും ബിആർഎസ് നേതാക്കളുമായ ടി ഹരീഷ് റാവുവും ജെ സന്തോഷ് കുമാറും കെസിആറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി ചേർന്നു പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ബിആർഎസ് എംഎൽസി കൂടിയായ കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

Also Read:വർഷങ്ങൾക്ക് മുമ്പ് കാണാതായ ഭർത്താവ് മറ്റൊരു സ്ത്രീയുമായി റീൽസിൽ; പരാതി നൽകി യുവതി

മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. കവിതയുടെ യുഎസ് സന്ദർശനത്തിനിടെയാണ് കത്ത് ചോർന്നത്.

Advertisment

തിരിച്ചെത്തിയപ്പോൾ, പാർട്ടിയിൽ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു, കെസിആർ ഒരു ദൈവത്തെപ്പോലെയാണെന്നും ചില പിശാചുക്കൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്നുവെന്നും നേരത്തെ കവിത അഭിപ്രായപ്പെട്ടിരുന്നു. 

Also Read:അമ്മയെ അധിക്ഷേപിച്ചു; ആർജെഡി-കോൺഗ്രസ് സംഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദി

പിതാവിന്റെ നേതൃത്വത്തിൽ മാത്രമേ താൻ പ്രവർത്തിക്കൂ എന്ന് കവിത പറഞ്ഞിരുന്നു. തെലങ്കാനയിൽ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷം ബിആർഎസിനെ നയിച്ചിരുന്ന, സഹോദരൻ കെടിആറിനെതിരായ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇതിനുപിന്നാലെയാണ് പാർട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നത്. 

Also Read:എൻഐസിയുവിൽ ചികിത്സയിലായിരുന്ന നവജാത ശിശുക്കളെ എലി കടിച്ചു

പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് കവിതയെ പുറത്താക്കിയതെന്നാണ് ബിആർഎസിൻറെ ഔദ്യോഗിക പ്രതികരണം. പാര്‍ട്ടി എംഎല്‍സിയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചെന്നും ബിആര്‍എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

Read More:രാജിവച്ച് ഒരു മാസത്തിനുശേഷം ഔദ്യോഗിക വസതിയിൽനിന്ന് പുറത്തിറങ്ങി ധൻഖർ, യാത്ര ദന്തഡോക്ടറെ കാണാൻ

Telengana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: