scorecardresearch

അമ്മയെ അധിക്ഷേപിച്ചു; ആർജെഡി-കോൺഗ്രസ് സംഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദി

രാജ്യത്തെ കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ വേണ്ടിയാണ് താൻ, സ്വന്തം അമ്മയിൽ നിന്ന് വേർപിരിഞ്ഞതെന്ന് ബീഹാറിൽ മോദി പറഞ്ഞു

രാജ്യത്തെ കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ വേണ്ടിയാണ് താൻ, സ്വന്തം അമ്മയിൽ നിന്ന് വേർപിരിഞ്ഞതെന്ന് ബീഹാറിൽ മോദി പറഞ്ഞു

author-image
WebDesk
New Update
modi manki bath

നരേന്ദ്ര മോദി

പാറ്റ്‌ന: മരിച്ചുപോയ തന്റെ അമ്മയെ കോൺഗ്രസ്-ആർജെഡി റാലിയിൽ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിലാണ് തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

Also Read:എൻഐസിയുവിൽ ചികിത്സയിലായിരുന്ന നവജാത ശിശുക്കളെ എലി കടിച്ചു

രാജ്യത്തെ കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ വേണ്ടിയാണ് താൻ, സ്വന്തം അമ്മയിൽ നിന്ന് വേർപിരിഞ്ഞതെന്ന് മോദി പറഞ്ഞു. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത നൂറ് വയസ്സ് പൂർത്തിയാക്കി അന്തരിച്ച തന്റെ അമ്മയെയാണ് ആർജെഡിയും കോൺഗ്രസും അധിക്ഷേപിച്ചതെന്ന് മോദി പറഞ്ഞു. 

അമ്മ നമ്മുടെ ലോകമാണ്. അമ്മ നമ്മുടെ അഭിമാനമാണ്. പാരമ്പര്യം നിറഞ്ഞ ഈ ബിഹാറിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഞാൻ സങ്കൽപ്പിച്ചിട്ട് പോലുമില്ല. ബിഹാറിലെ ആർജെഡി-കോൺഗ്രസ് വേദിയിൽ നിന്ന് എന്റെ അമ്മയെ അധിക്ഷേപിച്ചു... ഈ അധിക്ഷേപങ്ങൾ എന്റെ അമ്മയെ മാത്രം അപമാനിക്കുന്നതല്ല. ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും അപമാനിക്കുന്നതാണ്- മോദി പറഞ്ഞു.

Also Read:എഥനോൾ കലർത്തിയ പെട്രോൾ നിർബന്ധമാക്കുന്നതിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

Advertisment

അധിക്ഷേപകരമായ പരാമർശം തന്നെയും ബീഹാറിലെ മൊത്തം ജനങ്ങളെയും വേദനിപ്പിച്ചെന്നും മോദി പറഞ്ഞു. എനിക്കറിയാം... നിങ്ങളെല്ലാവരും, ബിഹാറിലെ ഓരോ അമ്മയും ഇത് കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എത്രമാത്രം വേദനിച്ചു എന്ന്. എന്റെ ഹൃദയത്തിലുള്ള അതേ വേദന ബിഹാറിലെ ജനങ്ങൾക്കുമുണ്ടെന്ന് എനിക്കറിയാം- പ്രധാനമന്ത്രി പറഞ്ഞു.

Also Read:രാജിവച്ച് ഒരു മാസത്തിനുശേഷം ഔദ്യോഗിക വസതിയിൽനിന്ന് പുറത്തിറങ്ങി ധൻഖർ, യാത്ര ദന്തഡോക്ടറെ കാണാൻ

സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഗ്രാമീണ സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പുതിയ സഹകരണ സംരംഭത്തിന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. ബിഹാറിലെ എൻഡിഎ സർക്കാർ സ്ത്രീ ശാക്തീകരണത്തിന് നിരന്തരം മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read More:2027 ലെ സെൻസസ് നടത്താനായി 14,619 കോടി രൂപ ആവശ്യപ്പെട്ട് ആർജിഐ

Bihar Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: