/indian-express-malayalam/media/media_files/2025/01/19/0UuzjCIXUie5XqS3z7UY.jpg)
ഗാസ വെടിനിർത്തൽ; രണ്ടാം ഘട്ട ചർച്ചകൾ നാളെ ആരംഭിക്കും
ടെൽഅവീവ്: ഗാസ വെടിനിർത്തലിന്റെ രണ്ടാം ഘട്ട ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റിലെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി നെതന്യാഹു ശനിയാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു. കരാറിൽ മാധ്യസ്ഥം വഹിക്കുന്ന ഖത്തറുമായും ഈജിപ്തുമായും സംസാരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടാനും രണ്ടാം ഘട്ട ചർച്ചയിൽ തീരുമാനം കൈകൊള്ളും എന്നാണ് സൂചന. ഒരു കരാറിൽ എത്തിയില്ലെങ്കിൽ മാർച്ച് ആദ്യം യുദ്ധം പുനരാരംഭിക്കും.
വൈദ്യസഹായം ആവശ്യമുള്ള ആയിരക്കണക്കിന് പലസ്തീനികൾക്കായി ദീർഘനാളായി അടച്ചിട്ടിരിക്കുന്ന റഫ അതിർത്തി ക്രോസിങ് ശനിയാഴ്ച വീണ്ടും തുറക്കുമെന്ന് ഗാസയിലെ പലസ്തീൻ ആരോഗ്യ അധികാരികൾ പ്രഖ്യാപിച്ചു. വടക്കൻ ഗാസയിലേക്ക് പലസ്തീനികളുടെ തിരിച്ചുവരവിനും തകർന്ന പ്രദേശത്തിന് സഹായം വർധിപ്പിക്കുന്നതിനും ഇസ്രയേൽ വഴിയൊരുക്കും. അതേസമയം ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും. വാഷിങ്ണിൽ വെച്ചാണ് കൂടിക്കാഴ്ച.
നാലാം ഘട്ട കൈമാറ്റത്തിൽ ഗാസ മുനമ്പിൽ ബന്ദികളാക്കിയ മൂന്ന് പേരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചു. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിലാണ് മൂന്നുപേരെയും ബന്ദികളാക്കിയത്. പകരമായി, 183 പേരെ ഇസ്രയേൽ വിട്ടയച്ചു.
ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒമ്പത് തടവുകാരെയും ദീർഘകാല തടവ് ശിക്ഷ ലഭിച്ച 81 പേരും ഇസ്രയേൽ മോചിപ്പിച്ചവരിൽ ഉൾപ്പെടുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ബന്ദികളെ മോചിപ്പിക്കുന്നത്. പലസ്തീൻ തടവുകാരുടെ മോചനം ആഘോഷിച്ച 12 പേരെ ഇസ്രയേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിൽ വച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
Read More
- അമേരിക്കയിലെ വിമാന ദുരന്തം; ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് നിഗമനം :30 മൃതദേഹങ്ങൾ കൂടി കണ്ടെത്തി
- യുഎസിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേർ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിൽ അടക്കാൻ ഡോണൾഡ് ട്രംപ്
- യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യ ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ്
- വീണ്ടും ഇന്ത്യ-ചൈന ഭായി ഭായി; നേരിട്ടുള്ള വിമാന സർവീസും മാനസരോവർ യാത്രയും പുനരാരംഭിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.