/indian-express-malayalam/media/media_files/2025/01/30/GVps84g2i5npBehB7Pjj.jpg)
യുഎസിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടൺ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാൻസാസിൽ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തൽപ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
64 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ ഏജൻസി പറഞ്ഞു. എന്നാൽ എത്ര യാത്രക്കാർ മരിച്ചു എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. അപകടത്തെ തുടർന്ന് വിമാനം സമീപത്തെ നദിയിൽ വീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് വാഷിങ്ടൺ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു.
അതേസമയം, ദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് 20 പേർ മരിച്ചു. ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ് കമ്പനി ചാർട്ട് ചെയ്ത വിമാനമാണ് അപകടത്തിൽ പെട്ടത്. തലസ്ഥാനമായ ജൂബയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ഉണ്ടായിരുന്നു.
Read More
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിൽ അടക്കാൻ ഡോണൾഡ് ട്രംപ്
- യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യ ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ്
- വീണ്ടും ഇന്ത്യ-ചൈന ഭായി ഭായി; നേരിട്ടുള്ള വിമാന സർവീസും മാനസരോവർ യാത്രയും പുനരാരംഭിക്കും
- 'ആഗോള സമാധാനത്തിന് ഒന്നിച്ചുനിൽക്കാം'; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി
- മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം കേസുകൾ 100 കടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.