scorecardresearch

ആ സ്വപ്നവുമായി ഇനി തായ്ലൻഡിലേക്ക് പറക്കണ്ട; പണി കിട്ടും

Thailand Weed Law Change: തായ് സർക്കാർ പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ച് ഡോക്ടറുടെ കുറിപ്പടി കാണിക്കുന്നവർക്ക് മാത്രമാണ് ഇനി ഇവിടെ കഞ്ചാവ് ലഭിക്കുക

Thailand Weed Law Change: തായ് സർക്കാർ പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ച് ഡോക്ടറുടെ കുറിപ്പടി കാണിക്കുന്നവർക്ക് മാത്രമാണ് ഇനി ഇവിടെ കഞ്ചാവ് ലഭിക്കുക

author-image
WebDesk
New Update
Thailand Weed Law Change

AI Generated Image for Representation Purpose

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ ഏഷ്യയിലെ ആദ്യ രാജ്യമായി മാറി തായ് ലൻഡ് ചരിത്രമെഴുതിയിരുന്നു. ഇതോടെ ബാങ്കോക്കിലെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളിൽ ഗ്രീൻ കഫേകൾ കൂണുകൾ പോലെ നിരനിരയായി മുളച്ചുപൊന്തി. നിരത്തിലെ ചെറുകച്ചവടക്കാർ മുതൽ വൻകിട കച്ചവടക്കാർ വരെ ഒരു ബില്യൺ ഡോളർ വരുന്ന കഞ്ചാബ് മാർക്കറ്റിന്റെ ഭാഗമായി. എന്നാൽ ഇനി അനായാസം ഈ കഞ്ചാവ് കച്ചവടം തായ് ലൻഡിൽ നടക്കില്ല. 

Advertisment

കഞ്ചാവ് ഉപയോഗം തായ് സർക്കാർ വീണ്ടും ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ്. തായ് സർക്കാർ പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ച് ഡോക്ടറുടെ കുറിപ്പടി കാണിക്കുന്നവർക്ക് മാത്രമാണ് ഇനി ഇവിടെ കഞ്ചാവ് ലഭിക്കുക. ഇതോടെ രാജ്യത്ത് പടർന്ന് പന്തലിച്ച് നിന്ന കഞ്ചാവ് വിപണി വലിയ അനിശ്ചിതത്വം നേരിടുന്നു. 

Also Read:ഉക്രെയ്നിൽ വ്യാപക മിസൈൽ ആക്രമണവുമായി റഷ്യ

കഞ്ചാവ് നിയമവിധേയമാക്കിയ പരീക്ഷണം തായ് ലൻഡ് ഉപേക്ഷിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 2022ൽ കഞ്ചാവ് നിയമവിധേയമാക്കിയതോടെ തായ് ലൻഡിൽ നിരവധി ഡിസ്പെൻസറികളാണ് ആരംഭിച്ചത്. റിലാക്സ് ചെയ്യാൻ സഹായിക്കുന്ന കഞ്ചാവ് മുതൽ അമിത സന്തേഷം നൽകുന്നവ വരെ ഉൾപ്പെടുന്ന മെനു സന്ദർശകർക്ക് ലഭ്യമായിരുന്നു. 

എന്നാൽ തായ് സർക്കാരിന്റെ പുതിയ നിയമത്തോടെ പല ഷോപ്പുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. കഞ്ചാവ് കച്ചവടം അണ്ടർഗ്രൗണ്ട് വഴി നടക്കുന്നുണ്ടെന്ന് ബാങ്കോക്കിലെ വ്യാപാരി 'ദ് ഗാർഡിയനോട്' പറഞ്ഞു. നിയമം ലംഘിച്ച് കഞ്ചാവ് കച്ചവടം നടത്തിയാൽ വലിയ പിഴയാണ് ചുമത്തുന്നത്. 

Advertisment

Also Read:യുക്രൈന്റെ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി റഷ്യ; നടന്നത് ഏറ്റവും വലിയ ആക്രമണം

ഡിസ്പെൻസറികൾ ക്ലിനിക്കുകളായി രജിസ്റ്റർ ചെയ്യണം

പുതിയ നിയമം അനുസരിച്ച് ഡിസ്പെൻസറികൾ ക്ലിനിക്കുകളായി രജിസ്റ്റർ ചെയ്യണം. മാത്രമല്ല ലൈസൻസുള്ള ഡോക്ടറെ നിയമിക്കുകയും വേണം. എന്നാൽ ഇത് ചെറുകിട കച്ചവടക്കാർക്ക് താങ്ങാനാവുന്ന ചിലവുകൾ അല്ല എന്നാണ് അവർ പറയുന്നത്. ബാങ്കോക്കിലെ ഖാവോ സാൻ റോഡ്, പട്ടായ പോലുള്ള മറ്റ് ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപിച്ചിരുന്ന  കഞ്ചാവ് സൗഹൃദപരവുമായ അന്തരീക്ഷത്തിൽ ഇനി വലിയ മാറ്റമുണ്ടാവും. 

തായ് ലൻഡിലെ ഭരണനേതൃത്വത്തിൽ ഉണ്ടായ മാറ്റവും കഞ്ചാവ് നിയമവിരുദ്ധമാക്കാനുള്ള തീരുമാനത്തിന്കാരണമാവുന്നു. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ ഭൂംജയ്തായ് പാർട്ടി ഇപ്പോൾ ഭരണകക്ഷി സഖ്യത്തിൽ നിന്ന് പുറത്ത് വന്ന് കഴിഞ്ഞു. തായ് ലൻഡ് ആരോഗ്യ മന്ത്രി സോംസാക് കഞ്ചാവ് നിയമവിരുദ്ധമാക്കാനുള്ള തീരുമാനം പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും യുവാക്കളേയും കുട്ടികളേയും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും പറയുന്നു. 

Also Read: Russia- Ukraine War: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

ടൂറിസ്റ്റുകൾ പിൻവാങ്ങുന്നു, കർഷകർ പ്രതിസന്ധിയിൽ 

"തായ് ലൻഡിലെ കാവോ സൻ റോഡിലെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു കഴിഞ്ഞു. വിനോദ സഞ്ചാരികൾ ഭയന്ന് മാറി നിൽക്കുന്നതോടെ കച്ചവടം തകരുകയാണ്," ഐസ്റ്റോൺഡ് എന്ന ഡിസ്പെൻസറിയിൽ ജോലി ചെയ്യുന്ന തമ്മറാത് 'ദ് ഗാർഡി'യനോട് പറഞ്ഞു. 

കഞ്ചാവ് നിയമവിധേയമാക്കിയതോടെ എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തി പണമുണ്ടാക്കാൻ ശ്രമം തുടങ്ങി. ഒരു ഷോപ്പ് ആരംഭിച്ച് ഒരു കരിയർ തുടങ്ങാനുള്ള അവസരം എല്ലാവരുടേയും മുൻപിലേക്ക് എത്തി. ഒലെർ സിലാസിറാത്ത് എന്ന 28കാരനായ യുവാവ് പറയുന്നു. 

കഞ്ചാവ് നിയമവിധേയമാക്കുമ്പോൾ തായ് ലൻഡ് ഭരണകൂടം ഇതിനെ വിശേഷിപ്പിച്ചിരുന്നത് വളർച്ചയ്ക്കും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നീക്കം എന്നാണ്. കഞ്ചാവ് കച്ചവടത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ആയിരിക്കണക്കിന് ആളുകളെ ജയിൽമോചിതരാക്കുകയും ചെയ്തിരുന്നു. 

എന്നാൽ തായ് ലൻഡിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കഞ്ചാവ് കടത്ത് വ്യാപകമായി. ഈ വർഷം ആദ്യം ജോർജിയയിലും ശ്രീലങ്കയിലും ബാങ്കോക്കിൽ നിന്ന് വലിയ അളവിൽ കഞ്ചാവുമായെത്തിയ രണ്ട് ബ്രിട്ടീഷ് വനിതകളെ പിടികൂടിയിരുന്നു. രണ്ട് പേരും ഇപ്പോൾ ജയിലിലാണ്. 

Read More: ഗാസയിൽ ഇസ്രായേൽ ആക്രമണം; വെള്ളം ശേഖരിക്കാൻ കാത്തുനിന്ന് ആറ് കുട്ടികൾ കൊല്ലപ്പെട്ടു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: