scorecardresearch

രാജ്യത്ത് ആദ്യം; പട്ടികജാതിയിലെ ഉപജാതികൾക്ക് സംവരണക്വാട്ട പുനഃക്രമീകരിച്ച് തെലങ്കാന സർക്കാർ

പുതുതായി നടപ്പിലാക്കിയ നിയമം നിലവിലുള്ള 15 ശതമാനം പട്ടികജാതി സംവരണത്തെ ജനസംഖ്യയുടെയും സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെയും അടിസ്ഥാനത്തിൽ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിക്കുന്നു

പുതുതായി നടപ്പിലാക്കിയ നിയമം നിലവിലുള്ള 15 ശതമാനം പട്ടികജാതി സംവരണത്തെ ജനസംഖ്യയുടെയും സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെയും അടിസ്ഥാനത്തിൽ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിക്കുന്നു

author-image
WebDesk
New Update
Revanth Reddy | Telangana Congress

പട്ടികജാതിയിലെ ഉപജാതികൾക്ക് സംവരണക്വാട്ട പുനഃക്രമീകരിച്ച് തെലങ്കാന സർക്കാർ

ഹൈദരാബാദ്: പട്ടികജാതി വിഭാഗങ്ങൾക്കിടയിലെ സംവരണത്തോത് പുനഃക്രമീകരിച്ച് തെലങ്കാന സർക്കാർ. ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ 134-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, 2025 ലെ തെലങ്കാന പട്ടികജാതി (സംവരണ യുക്തി ഭദ്രമാക്കൽ) നിയമം തെലങ്കാന സർക്കാർ ഔദ്യോഗികമായി നടപ്പിലാക്കി.

Advertisment

ഇതോടെ, എസ്സി സംവരണങ്ങളുടെ ഉപവർഗ്ഗീകരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറി. പട്ടികജാതി സമൂഹത്തിനുള്ളിലെ ജാതികൾക്കിടയിലുള്ള അസമത്വങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കി.

പുതുതായി നടപ്പിലാക്കിയ നിയമം നിലവിലുള്ള 15 ശതമാനം പട്ടികജാതി സംവരണത്തെ ജനസംഖ്യയുടെയും സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെയും അടിസ്ഥാനത്തിൽ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിക്കുന്നു. ഗ്രൂപ്പ് ഒന്നിൽസംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയുടെ 3.2 ശതമാനം വരുന്ന 15 ജാതികൾക്ക് ഒരു ശതമാനം സംവരണം, ഗ്രൂപ്പ് രണ്ടിൽ സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയുടെ 62.74 ശതമാനം വരുന്ന 18 ജാതികൾക്ക് 9 ശതമാനം സംവരണവുമാണ്. ഗ്രൂപ്പ് മൂന്നിൽ സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയുടെ 33.96 ശതമാനം വരുന്ന 26 ജാതികൾക്ക് 5 ശതമാനം സംവരണം എന്നിങ്ങനെയാണ് സംവരണ ക്വാട്ട ക്രമീകരിച്ചത്.

പട്ടികജാതി വിഭാഗങ്ങളിലെ ഉപജാതികൾക്ക് സംവരണ ആനുകൂല്യങ്ങൾ തുല്യമായി വിതരണം ചെയ്യണമെന്ന് ദീർഘകാലമായ ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ച് മഡിഗ സംവരണ പൊറാട്ട സമിതി (എംആർപിഎസ്) മൂന്ന് പതിറ്റാണ്ടിലേറെയായി പ്രക്ഷോഭം നടത്തിവരികയാണ്.

Read More

Advertisment
Telangana Revanth Reddy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: