/indian-express-malayalam/media/media_files/2024/10/26/aXZShllBYxgqkit6QBJw.jpg)
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്
ചെന്നൈ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴക വെട്രി കഴകം (ടിവികെ) നേതവും നടനുമായ വിജയ് രംഗത്ത്. തിരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന്് വിജയ് പറഞ്ഞു. സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുച്ചിറപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വിജയിയുടെ കേന്ദ്രസർക്കാരിനെതിരായ രൂക്ഷ വിമർശനം.
Also Read:തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോ?; ഡിഎംകെയോട് ചോദ്യങ്ങളുമായി വിജയ്, സംസ്ഥാന പര്യടനത്തിന് തുടക്കം
അടുത്തതായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ 2029ൽ ഇവരുടെ ഭരണകാലാവധി അവസാനിക്കുമെന്ന് നമുക്ക് അറിയാം. എല്ലാവർക്കും ഒരേസമയത്ത് ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്നതാണ് ഇവരുടെ ആശയം. അങ്ങനെയെങ്കിൽ എളുപ്പത്തിൽ ആളുകളെ പറ്റിക്കാമല്ലോ. ഇതിന്റെ പേരെന്താണ്? ഇത് ജനാധിപത്യത്തിന്റെ കൊലപാതകമല്ലെ- വിജയ് ചോദിച്ചു.
Also Read:പ്രത്യേക കേന്ദ്രഭരണ പ്രദേശം വേണം; പ്രധാനമന്ത്രിക്ക് മണിപ്പൂരിലെ കുക്കി എംഎല്‍എമാരുടെ നിവേദനം
ദക്ഷിണേന്ത്യയെ ഇല്ലാതാക്കാൻ വേണ്ടിയുള്ള നിരവധി കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതിനെതിരെയാണ് അന്നും ഇന്നു എന്നും ടിവികെ സംസാരിക്കുന്നത്. ഇത് ഇന്ത്യയിലെ മുഴുവൻ ആളുകളോടും ചെയ്യുന്ന ദ്രോഹമാണ്. ആർഎസ്എസ് മാത്രമല്ല നിങ്ങളെ പറ്റിക്കുന്നത് ഡിഎംകെയും നിങ്ങളെ പറ്റിക്കുകയാണ്. പക്ഷെ ഡിഎംകെ നിങ്ങളെ വിശ്വസിപ്പിച്ചുകൊണ്ട് പറ്റിക്കുന്നു എന്നതാണ് വ്യത്യാസം. ഇവരെല്ലാവരും ഒരുമിച്ച് നിങ്ങൾക്ക് സേവനം ചെയ്യുമെന്ന് കരുതിയല്ലെ നിങ്ങൾ വേട്ട് ചെയ്തത് പക്ഷെ നിങ്ങൾ നോക്കൂ.- വിജയ് കൂട്ടിച്ചേർത്തു.
Also Read:മിസോറാമിൽ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും, റെയിൽവേ പദ്ധതികൾക്കും തുടക്കം കുറിച്ച് പ്രധാനമന്ത്രി
ശനിയാഴ്ചയാണ് വിജയ്യുടെ ആദ്യത്തെ സംസ്ഥാന പര്യടനം ആരംഭിച്ചത്. തിരുച്ചിറപ്പള്ളിയിൽ നിന്നാരംഭിച്ച പര്യടനം തമിഴ്നാട്ടിലെ 38 ജില്ലകളിലൂം സന്ദർശനം നടത്തും. ഡിസംബർ 20വരെ പര്യടനം തുടരും.
ശനിയാഴ്ച വിമാനത്താവളത്തിൽ നിന്നു സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റർ ദൂരം കനത്ത ജനത്തിരക്കു കാരണം നാലര മണിക്കൂർ കൊണ്ടാണു പിന്നിടാനായത്. കനത്ത വെയിലിൽ കാത്തു നിന്ന ഗർഭിണി അടക്കം ഇരുപത്തഞ്ചോളം പേർ കുഴഞ്ഞുവീണു. പതിവു പോലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസംഗം. ഇതിനിടെ, ശബ്ദ സംവിധാനത്തിൽ തകരാറുണ്ടായതിനെ തുടർന്നു 15 മിനിറ്റിനുള്ളിൽ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു.
Read More: കോടികളുടെ ടൂറിസം പദ്ധതി; ടെൻഡറുമായി 3 കമ്പനി; മൂന്നും രാംദേവിന്റെ വിശ്വസ്ഥൻ ബാൽകൃഷ്ണയുടെ നിയന്ത്രണത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us