/indian-express-malayalam/media/media_files/2024/12/24/nliGVnhKusDbgnZ6oVEm.jpg)
ഫയൽ ചിത്രം
റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ ആദിവാസിയാണ്. പഞ്ച്റാം സാർത്തി (50) എന്നയാളാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ 2 മണിക്ക് എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് പഞ്ച്റാം സാർത്തി ഒരു ചാക്ക് അരി തന്റെ വീട്ടിൽനിന്നും മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളായ അജയ് പ്രധാൻ (42), അശോക് പ്രധാൻ (44) എന്നിവരെ വിളിച്ചുവരുത്തി. തങ്ങൾ മൂന്നുപേരും ചേർന്ന് സാർത്തിയെ മരത്തിൽ കെട്ടിയിട്ടുവെന്നാണ് കേസിലെ പ്രധാന പ്രതിയായ വീരേന്ദ്ര സിദാർ (50) പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ 6 മണിയോടെ പൊലീസ് എത്തുമ്പോൾ സാർത്തിയെ അബോധാവസ്ഥയിൽ മരത്തിൽ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. സാർത്തിയുടെ ശരീരത്തിൽ മുളവടികൾ കൊണ്ട് മർദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതിന്റെ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായ മൂന്ന് പേർക്കെതിരെയും കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More
- ഷെയ്ഖ് ഹസീനയെ കൈമാറണം: ബംഗ്ലാദേശ്
- നിസാനും ഹോണ്ടയും ഒന്നിക്കുന്നു; ഇനി ലോകത്തിലെ മൂന്നാം നമ്പർ വാഹന നിർമ്മാതാക്കൾ
- യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുൻ്റെ വീടുനുനേരെ കല്ലേറ്, എട്ടുപേർ കസ്റ്റഡിയിൽ
- കുവൈത്തിൻ്റെ പരമോന്നത ബഹുമതി; 'മുബാറക് അൽ കബീർ' മെഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us