/indian-express-malayalam/media/media_files/sn2fVAW6uHBgkeGRxyd7.jpg)
ഫയൽ ചിത്രം
ഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപിടിക്കുന്നതാണ് വിധി. പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണിതെന്നും മോദി പറഞ്ഞു.
"ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും, 2019 ഓഗസ്റ്റ് 5ന് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപ്പിടിക്കുന്നതുമാണ്. ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിത്.
കോടതി, അതിന്റെ അഗാധമായ ജ്ഞാനത്തിൽ, ഇന്ത്യക്കാരെന്ന നിലയിൽ, എല്ലാറ്റിനുമുപരിയായി നാം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തിന്റെ സത്തയെ ഉറപ്പിച്ചിരിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്ന് ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
പുരോഗതിയുടെ ഫലങ്ങൾ നിങ്ങളിലേക്ക് മാത്രമല്ല, ആർട്ടിക്കിൾ 370 കാരണം ദുരിതമനുഭവിക്കുന്ന നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരും പാർശ്വവൽക്കൃത വിഭാഗങ്ങളിലേക്കും അതിന്റെ നേട്ടങ്ങൾ എത്തിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ഇന്നത്തെ വിധി കേവലം ഒരു നിയമവിധി മാത്രമല്ല. ഇത് പ്രത്യാശയുടെ ഒരു വിളക്കുമാണ്. ശോഭനമായ ഭാവിയുടെ വാഗ്ദാനവും ശക്തവും കൂടുതൽ ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനത്തിന്റെ തെളിവാണ്," പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കൽ ശരിവച്ച സുപ്രീം കോടതി, ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും വിധി പ്രസ്താവത്തിലൂടെ വ്യക്തമാക്കി. അതേസമയം, 2024 സെപ്തംബർ മുപ്പതിനകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തി, സംസ്ഥാനത്തിനുള്ള പൂർണമായ അധികാരം തിരിച്ചുനൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Read More related News Here
- ആർട്ടിക്കിൾ 370 ഭേദഗതി ശരിവച്ച് സുപ്രീം കോടതി; കശ്മീരിന് പ്രത്യേക പദവി ഇല്ല; 2024 സെപ്തംബർ 30നകം തിരഞ്ഞെടുപ്പ് നടത്തണം
- ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്ക് പിന്നിലെന്ത്? ജനസംഘം ഉയർത്തിയ മുദ്രാവാക്യവും അമിത് ഷായും
- ലോക്സഭാ തെരഞ്ഞെടുപ്പ്: 3,000 കോടി രൂപ അധിക ഫണ്ട് ആവശ്യപ്പെട്ട് സർക്കാർ,, മൊത്തം ചെലവ് 5,000 കോടി കവിയും
- മുൻ കേന്ദ്രമന്ത്രിയെ ഛത്തീസ്ഗഢിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us