/indian-express-malayalam/media/media_files/nHHZ6kAiNvwrFvcm7G7R.jpg)
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെപ്പ് ചെലവുകൾക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കുമായി (ഇവിഎം) 3,147.92 കോടി രൂപ അധിക ഫണ്ടിനായി കേന്ദ്രം പാർലമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്.
2023-2024 ലെ ഗ്രാന്റുകൾക്കായുള്ള അനുബന്ധ ഡിമാൻഡിന്റെ ആദ്യ ബാച്ച് ഡിസംബർ 6 ന് ലോക്സഭയിൽ അവതരിപ്പിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ അതിൽ 1.29 ലക്ഷം കോടി രൂപയുടെ അധികച്ചെലവും അവതരിപ്പിച്ചു. അതിൽ 3,147.92 കോടി രൂപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായി നിയമ മന്ത്രാലയത്തിനും, 73.67 കോടി രൂപ ഭരണച്ചെലവിനായി തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നിർദ്ദേശിച്ചത്.
നിയമ മന്ത്രാലയത്തിനുള്ള ഗ്രാന്റിനുള്ള അനുബന്ധ ഡിമാൻഡ് അനുസരിച്ച്, 'തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കുള്ള ഇന്ത്യൻ സർക്കാരിന്റെ വിഹിതത്തിന്റെ ബാധ്യത തീർക്കാൻ' 2,536.65 കോടി രൂപയും ഇവിഎമ്മുകളുടെ പരിശോധനയ്ക്കും പരിപാലനത്തിനുമായി 36.20 കോടി രൂപയും ഇവിഎം സംഭരണത്തിനായി 575.07 കോടി രൂപയുമാണ് പറയുന്നത്.
ഇത് പാർലമെന്റ് പാസാക്കി ക്കഴിഞ്ഞാൽ, ഇത് 2023-2024 ലെ ബജറ്റ് എസ്റ്റിമേറ്റിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായി (2,183.78 കോടി രൂപ) നിയമ മന്ത്രാലയത്തിന് അനുവദിച്ച തുകയ്ക്ക് പുറമേ വരും. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൊത്തം നിർദ്ദിഷ്ട ചെലവ് 5,331.7 കോടി രൂപയായി മാറും. ഫെബ്രുവരിയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇവിഎമ്മുകൾക്കായി 1891.78 കോടി രൂപയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് 180 കോടി രൂപയും വോട്ടർ ഐഡി കാർഡിന് 18 കോടി രൂപയും മറ്റ് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 94 കോടി രൂപയും സർക്കാർ വകയിരുത്തിയിരുന്നു.
Read in IE: Govt proposes Rs 3,000 cr additional funds for LS polls, total spending to go past Rs 5,000 cr
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.