/indian-express-malayalam/media/media_files/ncn6wUt6tr4HJMvtnj4K.jpg)
Express Photo: Praveen Khanna
കഴിഞ്ഞ ആഴ്ച ആദ്യം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീരിന്റെ പദവി സംബന്ധിച്ച ബില്ലിന്റെ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തിന് മറുപടി പറയവേ, ഒരു പഴയ ജനസംഘം മുദ്രാവാക്യം ആവർത്തിച്ചു: “ഏക് ദേശ് മേ ദോ വിധാൻ, ദോ പ്രധാൻ ഔർ ദോ നിഷാൻ നഹിൻ ഹോ സക്തേ." (ഒരു രാജ്യത്ത്, രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകകളും ഉണ്ടാകില്ല) എന്നതായിരുന്നു ആ മുദ്രാവാക്യം.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി അസാധുവാക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ, ബിജെപിയുടെ ആശയപരമായ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടാൻ ഷാ ശ്രമിച്ചു - അത് ബി ജെ പിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘ് കാലം മുതലുള്ളതായിരുന്നു- ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനുമായി സമ്പൂർണ്ണ സംയോജിപ്പിക്കുകയെന്നത്. ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ രാഷ്ട്രീയ ആശയം നിറവേറ്റുന്നതിനാണ് 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി സൗഗത റോയി പറഞ്ഞതിനോട് പ്രതികരിക്കവെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്.
ജമ്മു കശ്മീരന് നൽകിയ പ്രത്യേക പദവിക്ക് പിന്നിലെന്താണ്?
ഇന്ത്യയും പാകിസ്ഥാനും നിലവിൽ വന്നതിന് ശേഷം, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 47 പ്രകാരം, ജമ്മു കശ്മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ നിർണ്ണയിക്കാൻ ഒരു ജനഹിതപരിശോധന നടത്തുന്നതിന് ഇരുരാജ്യങ്ങളോടും നിർസൈനികവൽക്കരണം (demilitarise) നടത്താൻ ആവശ്യപ്പെട്ടു. എന്നാൽ നിർസൈനികവൽക്കരണം ഇരുവശത്തും നടന്നിട്ടില്ലാത്തതിനാൽ, പ്രമേയം നിർജീവമായി തുടർന്നു. ജമ്മു കശ്മീരിനെ പൂർണ്ണമായും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായാണ് ഇന്ത്യ കണക്കാക്കുന്നത്.
എന്നിരുന്നാലും, മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്മീരിന് പ്രത്യേക ഭരണഘടനാ വ്യവസ്ഥകൾ ആവശ്യമാണെന്ന് ജവഹർലാൽ നെഹ്‌റു സർക്കാർ കരുതി. ഇത് വ്യവസ്ഥാപിതമാക്കുന്നതിന്, കശ്മീരിന്റെ കാര്യത്തിൽ പ്രതിരോധം, വിദേശകാര്യം, കമ്മ്യൂണിക്കേഷൻ എന്നിവയിൽ മാത്രമാണ് ആർട്ടിക്കിൾ 370 പാർലമെന്റിന് അധികാരം നൽകിയത്. ഈ മൂന്ന് തലങ്ങൾക്കപ്പുറം, ഇന്ത്യൻ നിയമങ്ങൾ ജമ്മുകശ്മീരിന് ബാധകമല്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഇന്ത്യക്കാർക്ക് ഇവിടം സന്ദർശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമാക്കുകയും ജമ്മുകശ്മീരിൽ ഭൂമി വാങ്ങുന്നതിൽ നിന്ന് സംസ്ഥാനത്തിന് പുറത്തുനി
ഈ ക്രമീകരണത്തിന് കീഴിൽ, നാഷണൽ കോൺഫറൻസിന്റെ ജമ്മു കശ്മീർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള 1951-ൽ വൻകിട ഭൂസ്വത്ത് നിർമാർജന നിയമപ്രകാരം വൻകിട ഭൂവുടമകൾ യാതൊരു നഷ്ടപരിഹാരവും നൽകാതെ ഭൂപരിഷ്‌ക്കരണം നടപ്പാക്കി, ഈ നീക്കം ഭൂവുടമകളായ ഹിന്ദു ഡോഗ്രാസിനെ സാരമായി ബാധിച്ചു. അദ്ദേഹം ഉറുദു ഔദ്യോഗിക ഭാഷയായി സ്വീകരിച്ചു.
ഇത് മുൻ ആർഎസ്എസ് സ്വയംസേവകനും ജമ്മുവിൽ നിന്നുള്ള ഉദ്യോഗസ്ഥനുമായ പ്രേംനാഥ് ദോഗ്രയുടെ പ്രജാ പരിഷത്ത്, ഷെയ്ഖ് അബ്ദുള്ളയ്‌ക്കെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കാരണമായി. സംസ്ഥാന പൊലീസുമായുള്ള ഏറ്റുമുട്ടലിന് ശേഷം പ്രേംനാഥ് ദോഗ്രയെയും അനുയായികളെയും അറസ്റ്റ് ചെയ്ത വിഷയം ജനസംഘം പാർലമെന്റിൽ ഉന്നയിച്ചു. പിന്നീട്, ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലി സംസ്ഥാനത്തിന് ഒരു പതാക സ്വീകരിക്കുന്നതിനെയും ജനസംഘവും എതിർത്തു.
ആരാണ് മുദ്രാവാക്യം മുന്നോട്ട് വെച്ചത്?
1952 ജൂൺ 26-ന്, ഇന്ത്യയുമായുള്ള സമ്പൂർണ്ണ ഏകീകരണം അംഗീകരിക്കാൻ ജമ്മു കശ്മീരിനെ ബോധ്യപ്പെടുത്താൻ ശ്യാമപ്രസാദ് മുഖർജി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി. ഇതോടെയാണ് ജനസംഘവും പ്രജാ പരിഷത്തും മുദ്രാവാക്യം മുന്നോട്ട് വെച്ചത്.
വിവാദങ്ങൾ കത്തിപ്പടരുമ്പോൾ, ഷെയ്ഖ് അബ്ദുള്ളയോടുള്ള കേന്ദ്രത്തിന്റെ സഹിഷ്ണുത കുറഞ്ഞു തുടങ്ങി. 1952 ജൂലൈയിൽ രണ്ട് സർക്കാരുകളും ഡൽഹി കരാറിൽ ഒപ്പുവച്ചു, അതിൽ കേന്ദ്ര-സംസ്ഥാന തർക്കങ്ങളിലും മൗലികാവകാശങ്ങളിലും സുപ്രീം കോടതിയുടെ യഥാർത്ഥ അധികാരപരിധി ജമ്മു കശ്മീർ അംഗീകരിക്കുകയും എല്ലാ സിവിൽ, ക്രിമിനൽ കേസുകളിലും അതിന്റെ അപ്പീൽ അധികാരപരിധി അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പതാക ഉപയോഗത്തിൽ നിലനിൽക്കുമെങ്കിലും അത് ഇന്ത്യൻ പതാകയുടെ മേൽക്കോയ്മയും അംഗീകരിച്ചു. ആഭ്യന്തര അസ്വസ്ഥതകൾ ഉണ്ടായാൽ, സംസ്ഥാനത്തിന്റെ സമ്മതത്തിന് വിധേയമായി, ആർട്ടിക്കിൾ 352 പ്രകാരം സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരവും അത് അംഗീകരിച്ചു.
എങ്ങനെയാണ് ബിജെപി തങ്ങളുടെ അജണ്ടയിൽ കശ്മീരിനെ കേന്ദ്രബിന്ദുവായി നിലനിർത്തിയത് ?
എൽ കെ അദ്വാനിയും അരുൺ ജെയ്റ്റ്‌ലിയും പോലുള്ള ബിജെപി നേതാക്കൾ പലപ്പോഴും കശ്മീരിനെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള ഈ ആദ്യകാല നേട്ടത്തിന് "ജനസംഘത്തിൽ നിന്നുള്ള സമ്മർദ്ദത്തിന്" ക്രെഡിറ്റ് അവകാശപ്പെട്ടു.
എന്നാൽ, പ്രജാ പരിഷത്ത് ഡൽഹി ഉടമ്പടി നിരസിക്കുകയും 1952 ഒക്ടോബറോടെ, ജമ്മുകശ്മീർ ഭരണഘടനാ അസംബ്ലി അതിന്റെ തലവനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചാൽ ഒരു പ്രക്ഷോഭം ആസൂത്രണം ചെയ്യുകയുമായിരുന്നു. 1952 നവംബറിൽ അസംബ്ലി (അപ്പോഴേക്കും ലെജിസ്ലേറ്റീവ് അസംബ്ലി), കരൺ സിങ്ങിനെ സംസ്ഥാന തലവനായി (സദർ-ഇ-റിയാസത്ത്) തിരഞ്ഞെടുത്തപ്പോൾ പ്രജാ പരിഷത്ത് പ്രക്ഷോഭം ആരംഭിച്ചു. ഡോഗ്രയും പ്രജാ പരിഷത്തിന്റെ മറ്റ് നേതാക്കളും വീണ്ടും അറസ്റ്റിലായി.
കാൺപൂരിൽ 1952 ഡിസംബറിൽ നടന്ന അതിന്റെ ആദ്യ വാർഷിക സമ്മേളനത്തിൽ, ജമ്മുകശ്മീരും ഇന്ത്യയുമായുള്ള ഏകീകരണം സംബന്ധിച്ച് ജനസംഘം പ്രജാ പരിഷത്ത്,നേതാക്കൾ ജമ്മു കശ്മീർ ഗവൺമെന്റ്, കേന്ദ്ര ഗവൺമെന്റ് എന്നിവരെ ഉൾപ്പെടുത്തി ജനസംഘം ഒരു വട്ടമേശ സമ്മേളനം ആവശ്യപ്പെട്ടു. അത് പരാജയപ്പെട്ടാൽ , ജമ്മുകശ്മീരിന്റെ ഇന്ത്യയിലേക്കുള്ള സമ്പൂർണ്ണ സംയോജനത്തിനായി അഖിലേന്ത്യാ പ്രക്ഷോഭത്തെക്കുറിച്ച് ജനസംഘം മുന്നറിയിപ്പ് നൽകി.
ശ്യാമ പ്രസാദ് മുഖർജിയുടെ റോൾ എന്തായിരുന്നു?
അടൽ ബിഹാരി വാജ്‌പേയിയുടെ അകമ്പടിയോടെ, ശ്യാമ പ്രസാദ് മുഖർജി 1953 മെയ് മാസത്തിൽ അനുമതിയില്ലാതെ ജമ്മു സന്ദർശിച്ചു, ഇത് കശ്മീരിന്റെ പ്രത്യേക പദവിക്കെതിരായ പ്രതീകാത്മക പ്രതിഷേധമായിരുന്നു. അവർ ട്രെയിനിൽ പഞ്ചാബിലെ പത്താൻകോട്ടിലേക്ക് പോയി, തുടർന്ന് 1953 മെയ് 11-ന് റോഡ് മാർഗം ജമ്മു കശ്മീരിലേക്ക് കടന്നു. പൊലീസ് ശ്യാമപ്രസാദ് മുഖർജിയെ അറസ്റ്റ് ചെയ്തു.
വാജ്‌പേയിയുടെ ജീവചരിത്രത്തിൽ, അഭിഷേക് ചൗധരി എഴുതിയത് പ്രകാരം ആ സംഭവം ഇങ്ങനെയാണ്: ശ്യാമപ്രസാദ് മുഖർജി വാജ്‌പേയിയോട് ഡൽഹിയിലേക്ക് മടങ്ങാൻ പറഞ്ഞതായും അനുമതിയില്ലാതെ ജമ്മുകശ്മീരിൽ പ്രവേശിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് പറഞ്ഞു. ശ്രീനഗറിൽ നിന്ന് എട്ട് മൈൽ അകലെയുള്ള ഒരു കോട്ടേജിലാണ് ശ്യാമ പ്രസാദ് മുഖർജിയെ പാർപ്പിച്ചിരുന്നത്, അവിടെ വച്ച് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയും ജൂൺ 23 ന് അദ്ദേഹം മരിക്കുകയും ചെയ്തു.
രാജസ്ഥാനിലെ ഒരു പത്രപ്രവർത്തകൻ മുഖർജി ഇനി ഇല്ലെന്ന് അറിയിച്ചപ്പോൾ ജനസംഘം അഗാധമായ ദുഃഖത്തിൽ മുങ്ങിപ്പോയതായി അദ്വാനി തന്റെ പ്രസംഗങ്ങളിൽ അനുസ്മരിച്ചു. ഇത് കശ്മീരിനെ സംയോജിപ്പിക്കുന്നതിനുള്ള രക്തസാക്ഷിയായി അവതരിപ്പിക്കാൻ കഴിയുന്ന ഒരാളെ ജനസംഘത്തിന് നൽകി. സഖ്യകക്ഷികളായ ആർഎസ്എസ് സംഘടനകളിൽ, ഒരു ജനപ്രിയ മുദ്രാവാക്യം ഉണ്ട്: "ജഹാൻ ഹ്യൂ ബലിദാൻ മുഖർജി, വോ കശ്മീർ ഹമാരാ ഹേ (മുഖർജി രക്തസാക്ഷിത്വം വരിച്ച കശ്മീർ നമ്മുടേതാണ്)."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.