scorecardresearch

മതപരമായ കാര്യങ്ങൾ വരുമ്പോൾ മാത്രം കോവിഡ് ഭീഷണി; വിമർശനവുമായി സുപ്രീംകോടതി

ഇത് അസാധാരണമായ കാര്യമാണെന്നും ആശ്ചര്യപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ

ഇത് അസാധാരണമായ കാര്യമാണെന്നും ആശ്ചര്യപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ

author-image
WebDesk
New Update
lord venkateswara temple, tirumala temple coronavirus cases, covid cases in tirupati temple, andhra pradesh temple coronaviorus, india news, indian express

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പേരിൽ മതപരമായ കാര്യങ്ങൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. സാമ്പത്തിക താൽപര്യം നോക്കിയാണ് കേന്ദ്ര സർക്കാർ ഇളവുകൾ നൽകുന്നതെന്ന് പറഞ്ഞ കോടതി ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി എന്നത് അസാധാരണമായ കാര്യമാണെന്നും കൂട്ടിച്ചേർത്തു. ഇത് അസാധാരണമായ കാര്യമാണെന്നും ആശ്ചര്യപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.

Advertisment

ചില ആരാധാനാലയങ്ങളുടെ കാര്യത്തിൽ മാത്രം ഉത്തരവുകൾ പുറപ്പെടുവിച്ചാൽ അത് വിവേചനമാകില്ലേ എന്ന് കോടതി ചോദിച്ചു. ജഗന്നാഥൻ ഞങ്ങളോട് ക്ഷമിക്കട്ടേ നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടേ എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Also Read: Covid-19 Vaccine Tracker: കോവിഡ്: 40,000 പേരിൽ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി റഷ്യ

"സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങള്‍ക്ക് അവര്‍ അനുമതി നല്‍കുന്നു. സാമ്പത്തികം ഉള്‍പ്പെട്ട കാര്യമാണെങ്കില്‍ അവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കോവിഡ് ഭീഷണി ഉണ്ടെന്ന് പറയുന്നു, ഇത് വളരെ അസാധാരണമായി തോന്നുന്നു." ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

Advertisment

Also Read: വിവാദ പ്രസ്‌താവന പുനപ്പരിശോധിക്കാന്‍ സമയം നൽകി സുപ്രീം കോടതി; ദയ വേണ്ടെന്ന് പ്രശാന്ത് ഭൂഷൺ

മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ ചെയ്യുന്നതിന് ക്ഷേത്രം തുറക്കുന്നതിന് അനുമതി തേടി ജെയിൻ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി നൽകിയ സുപ്രീംകോടതി എന്നാൽ ഗണേഷ ചതുര്‍ഥി ആഘോഷങ്ങള്‍ക്കോ അതുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ക്കോ മറ്റ് ക്ഷേത്രങ്ങള്‍ക്കോ ബാധകമല്ലെന്നും വ്യക്തമാക്കി.

Temple Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: