Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

Covid-19 Vaccine Tracker: കോവിഡ്: 40,000 പേരിൽ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി റഷ്യ

Covid-19 Vaccine Tracker: കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ മുൻനിരക്കാരിലൊരാളായ ജോൺസൺ & ജോൺസൺ, മൂന്നാംഘട്ടത്തിൽ 60,000 ത്തോളം പേരിലാണ് വാക്സിൻ പരീക്ഷിക്കാൻ പദ്ധതിയിരിക്കുന്നത്

Covid-19 Vaccine Tracker: മോസ്കോ: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിർണായക ചുവടുവെപ്പുമായി റഷ്യ. ഇതിനകം അംഗീകാരം ലഭിച്ച വാക്സിൻ സ്പുട്നിക്-അഞ്ച്, മൂന്നാം ഘട്ടത്തിൽ 40,000 പേരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് തങ്ങളെന്ന് റഷ്യ അറിയിച്ചു. മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ‌്യൂട്ട് വികസിപ്പിച്ച വാക്സിന് ഓഗസ്റ്റ് 11നാണ് റഷ്യ അംഗീകാരം നൽകിയത്. ഘട്ടം 1, ഘട്ടം -2 മനുഷ്യ പരീക്ഷണങ്ങൾക്ക് മാത്രമേ വാക്സിൻ വിധേയമായിട്ടുള്ളൂ. മൂന്നാം ഘട്ടത്തിന് മുൻപായാണ് അംഗീകാരം നൽകിയത്.

വാക്സിൻ വേണ്ടത്ര പരീക്ഷണങ്ങൾക്ക് വിധേയമാക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പേരിൽ റഷ്യയ്‌ക്കെതിരെ ആഗോളതലത്തിൽ ഏറെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കോവിഡ് വാക്സിനെ കുറിച്ച് ലോകാരോഗ്യ സംഘടന റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നിലവിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ആകില്ലെന്നും, തുടർ ചർച്ചകൾ അനിവാര്യം എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

Read More: Covid-19 Vaccine Tracker: കോവിഡ്: ഓസ്‌ട്രേലിയ സ്വന്തം പൗരന്മാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കും

അതേസമയം, കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ മുൻനിരക്കാരിലൊരാളായ ജോൺസൺ & ജോൺസൺ, മൂന്നാംഘട്ടത്തിൽ 60,000 ത്തോളം പേരിലാണ് വാക്സിൻ പരീക്ഷിക്കാൻ പദ്ധതിയിരിക്കുന്നത്. ഇത് കൊറോണ വൈറസ് വാക്സിനിൽ ഇതുവരെ ആസൂത്രണം ചെയ്ത ഏറ്റവും വലിയ മനുഷ്യ പരീക്ഷണമാണ്. മറ്റ് പ്രമുഖ മത്സരാർത്ഥികളായ മോഡേണ, ഫൈസർ എന്നിവർ തങ്ങളുടെ കാൻഡിഡേറ്റ് വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി 30,000 ത്തോളം വോളന്റിയർമാരെയാണ് വിധേയരാക്കുന്നത്.

സെപ്റ്റംബർ മുതൽ ആദ്യഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 18 വയസ്സിന് മുകളിലുള്ള ആരോഗ്യമുള്ള 60,000 ആളുകളെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായും ജോൺസൺ & ജോൺസൺ പറഞ്ഞു. അമേരിക്ക, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലെ 180 ഓളം സ്ഥലങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.

അതേസമയം, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഫാർമ മേജർ ആസ്ട്രാസെനെക്കയുമായി കൊറോണ വൈറസ് വാക്‌സിൻ കരാർ പ്രഖ്യാപിക്കുകയും എല്ലാ ഓസ്‌ട്രേലിയക്കാർക്കും വാക്‌സിനേഷൻ സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഓക്സ്ഫോഡ് സർവ്വകലാശാലയുമായി ചേർന്ന് കൊറോണയ്ക്കെതിരായ വാക്സിൻ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ആസ്ട്രാസെനെക്ക. ഈ വാക്സിൻ വിജയകരമാണെന്ന് തെളിഞ്ഞാൽ സ്വന്തമായി നിർമ്മിക്കുകയും 25 മില്യൺ വരുന്ന ഓസ്ട്രേലിയൻ ജനതയ്ക്ക് വാക്സിൻ സൗജന്യമായി നൽകുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Read More: Covid-19 vaccine tracker, August 21: Russia will test Sputnik-V on 40,000 people; J&J announces largest human trials

Web Title: Coronavirus covid 19 vaccine tracker august 21

Next Story
ഫെയ്സ്ബുക്ക് അധികൃതർ തരൂരിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുൻപാകെ സെപ്റ്റംബർ രണ്ടിന് ഹാജരാവണംfacebook, facebook india hate speech, facebook india parliament panel, shashi tharoor facebook, facebook bjp hate speech, bjp facebook, shashi tharoor, facebook congress letter, facebook hate speech rules, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com