scorecardresearch

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

ഗവര്‍ണര്‍ അനിശ്ചിതക്കാലം ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമസഭകളെ പ്രവര്‍ത്തനരഹിതമാക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു

ഗവര്‍ണര്‍ അനിശ്ചിതക്കാലം ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമസഭകളെ പ്രവര്‍ത്തനരഹിതമാക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു

author-image
WebDesk
New Update
Supreme Court, SC,

സുപ്രീംകോടതി

ന്യുഡൽഹി:നിയമസഭാ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമത്തിൻ്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസിന്മേലുള്ള വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഭരണഘടന ബെഞ്ച് പറഞ്ഞു.

Advertisment

Also Read:ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തില്‍ നാല് മരണം

രാഷ്ട്രപതി റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം ഇന്നത്തോടെ പൂർത്തിയാകും. കഴിഞ്ഞതവണ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം കേട്ട കോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഗവർണറുടെ നിഷ്ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാൽ ജുഡീഷ്യൽ അവലോകനത്തിന് നിരോധനം ഉണ്ടോ എന്ന് ഭരണഘടന ബെഞ്ച് കേന്ദ്രത്തോടെ ചോദിച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച ജസ്റ്റിസ് ജെബി പർദ്ദിവാലയുടെ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് രാഷ്ട്രപതി റഫറൻസ് നൽകിയത്.

Also Read:ആർ.എസ്.എസ് ഗണഗീതം ആലപിച്ച‌ സംഭവം; മാപ്പ് പറഞ്ഞ് ഡി കെ ശിവകുമാർ

Advertisment

ഗവര്‍ണര്‍ അനിശ്ചിതക്കാലം ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമസഭകളെ പ്രവര്‍ത്തനരഹിതമാക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഗവര്‍ണറുടെ നിഷ്‌ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാല്‍ അതില്‍ ഇടപെടാനാകില്ലേയെന്നും കോടതി ചോദിച്ചു. അനുഛേദം 200 പ്രകാരം ബില്ല് തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ സര്‍ക്കാരിനുള്ള പരിരക്ഷ എന്താണെന്നും കേന്ദ്രത്തോട് കോടതി ആരാഞ്ഞു. 

Also Read:ജുഡീഷ്യറിയിലുള്ള വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചു; കേസിൽ നിന്ന് ജഡ്ജി പിന്മാറി

നിയമസഭകള്‍ അംഗീകാരത്തിനായി അയച്ച ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് തീരുമാനം എടുക്കാതെ മാറ്റിവെയ്ക്കാന്‍ അധികാരമുണ്ടെന്ന കേന്ദ്രവാദത്തിനിടെയാണ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ഇടപെടാനാകില്ലേ എന്ന ചോദ്യം ഭരണഘടനാ ബഞ്ച് ഉന്നയിച്ചത്. എന്നാല്‍ നീതിന്യായ വ്യവസ്ഥക്ക് പരിഹരിക്കാന്‍ കഴിയാത്ത ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവ ജനാധിപത്യപ്രക്രിയിലൂടെ പരിഹരിക്കേണ്ടെതാണെന്നും കേന്ദ്രം വാദം ഉന്നയിച്ചു.

ഗവര്‍ണര്‍ ആരോടും ഉത്തരം പറയേണ്ടതില്ല എന്നാണോ നിലപാട് എന്ന് കോടതി ആരാഞ്ഞു. ഗവര്‍ണറുടെ ഭാഗത്ത് പ്രശ്‌നമുണ്ടായാല്‍ തിരികെ വിളിക്കാന്‍ രാഷ്ട്രപതിക്ക് ആകുമെന്നും കേന്ദ്രം അറിയിച്ചു. അനിശ്ചിതക്കാലം ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമസഭകളെ പ്രവര്‍ത്തനരഹിതമാക്കുമെന്ന നീരീക്ഷണവും കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസവും ഉണ്ടായി.

Read More: 'വ്യക്തിപരമായ വിവരം,' പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തേണ്ടെന്ന് ഡൽഹി ഹൈക്കോടതി

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: