/indian-express-malayalam/media/media_files/2025/08/26/dks-2025-08-26-17-52-34.jpg)
ഡി കെ ശിവകുമാർ
ബെംഗളൂരു: ആർ എസ് എസ് ഗണഗീതം ആലപിച്ചതിൽ മാപ്പ് പറഞ്ഞ് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്ത്തൽ ആയിരുന്നില്ല തന്റെ ലക്ഷ്യം. ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരൻ. കോൺഗ്രസുകാരനായി തന്നെ മരിക്കും. ഗണഗീതം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും ഡി കെ ശിവകുമാർ.
Also Read:ജുഡീഷ്യറിയിലുള്ള വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചു; കേസിൽ നിന്ന് ജഡ്ജി പിന്മാറി
താൻ കോൺഗ്രസിനോടും ഗാന്ധി കുടുംബത്തിനോടും എന്നും കൂറുള്ളയാളാണെന്നും അദേഹം പറഞ്ഞു. ആർഎസ്എസ് ​ഗണ​ഗീതം ആലിപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയാണ് ആർഎസ്എസ് ​ഗണ​ഗീതം ആലപിച്ചത്. ഡി കെ ശിവകുമാർ ആർഎസ്എസ് ​ഗീതം ആലപിച്ചത് ബിജെപി നേതാക്കൾ ആയുധമാക്കിയിരുന്നു.
Also Read:സൈനികരെയും സർക്കാർ ഉദ്യോഗസ്ഥരെയും പാക് ചാരൻ ബന്ധപ്പെട്ടു; അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
ബിജെപി അംഗങ്ങൾ അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ചെങ്കിലും കോണ്‍ഗ്രസിനുള്ളിൽ വിമർശനം ഉയർന്നു. ഉപമുഖ്യമന്ത്രി എന്ന നിലയിൽ ശിവകുമാർ പ്രാർത്ഥന ചൊല്ലുന്നതിൽ എതിർപ്പില്ല. സർക്കാർ എല്ലാവരുടേതുമാണ്. എന്നാൽ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ആർഎസ്എസ് പ്രാർഥന ചൊല്ലിയതിൽ ക്ഷമ ചോദിക്കേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു.
അതേസമയം ആർഎസ്എസ് ഗാനം ആലപിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് മറ്റൊരു കോൺഗ്രസ് എംഎൽഎ എച്ച്ഡി രംഗനാഥ് പറഞ്ഞു. ശിവകുമാറിന് പിന്നാലെ രംഗനാഥും ആർഎസ്എസ് ഗാനമായ ‘നമസ്തേ സദാ വത്സലേ’യെ പുകഴ്ത്തി രം​ഗത്തെത്തി.
Read More: 'വ്യക്തിപരമായ വിവരം,' പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തേണ്ടെന്ന് ഡൽഹി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us