scorecardresearch

മുത്തലാഖ് നിയമപ്രകാരം രജിസ്റ്റർചെയ്ത കേസുകളുടെ വിവരം തേടി സുപ്രീം കോടതി

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് 2017ൽ സുപ്രീം കോടതി വിധിച്ചിരുന്നു

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് 2017ൽ സുപ്രീം കോടതി വിധിച്ചിരുന്നു

author-image
WebDesk
New Update
Supreme Court, SC

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: രാജ്യത്ത് മുത്തലാഖ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ നൽകാൻ സുപ്രീം കോടതി ബുധനാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് 2017ൽ സുപ്രീം കോടതി വിധിച്ചിരുന്നു.

Advertisment

2019ലെ നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് എഫ്ഐആറുകളുടെ വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശിച്ചത്. മുത്തലാഖുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത കേസുകളുടെ പട്ടിക വേണമെന്നും, വിവരങ്ങൾ പരിശോദിക്കുമെന്നും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

മുത്തലാഖ് നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ എണ്ണം അറിയിക്കണമെന്നും ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. മുസ്ലീമായ ഭർത്താവ് ഭാര്യയെ വാക്കാലോ എഴുതിയോ ഇലക്ട്രോണിക് രൂപത്തിലോ മറ്റേതെങ്കിലും വിധത്തിലോ തലാഖ് ചൊല്ലുന്നത് അസാധുവും നിയമവിരുദ്ധവുമായിരിക്കുമെന്ന് വകുപ്പ് 3 വ്യവസ്ഥ ചെയ്യുന്നു. തലാഖ് ചൊല്ലുന്ന ഭർത്താവിന്, പിഴയും മൂന്ന് വർഷം വരെ തടവും വകുപ്പ് 4ൽ നിർദ്ദേശിക്കുന്നു.

ഹർജിക്കാർ മുത്തലാഖിനെ പ്രതിരോധിക്കുന്നതായി തോന്നുന്നില്ലെന്നും എന്നാൽ അത് ക്രിമിനൽ വൽക്കരിക്കുന്നതിനെ എതിർക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ കേരളത്തില്‍ നിന്നടക്കം ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. മാർച്ചിൽ ഹർജികളിലെ അടുത്ത വാദം കോടതി കേൾക്കും.

Advertisment

Read More

Supreme Court Triple Talaq

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: