/indian-express-malayalam/media/media_files/2025/07/06/dy-chandrachud-2025-07-06-18-26-08.jpg)
ഡി.വൈ.ചന്ദ്രചൂഡ്
ന്യൂഡൽഹി: ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാൻ സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് സുപ്രീം കോടതി അധികൃതർ. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. വിരമിച്ചശേഷം വസതിയിൽ തുടരാവുന്നത് ആറുമാസംവരെയാണ്.
Also Read:മാന്യമായ പെരുമാറ്റം എല്ലാവരുടെയും രക്തസമ്മർദ്ദം കുറയ്ക്കും: ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്
നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയിൽ തുടരുകയാണ്. പകരം അനുവദിച്ച വാടക വസതിയിൽ അറ്റകുറ്റപണി നടക്കുകയാണെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു.
Also Read:പഹൽഗാം ഭീകരാക്രമണം: അറസ്റ്റിലായ രണ്ടുപേരെ അഞ്ചു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു
ജൂലൈ ഒന്നിന് കേന്ദ്രം സുപ്രീം കോടതി അധികൃതർക്ക് അയച്ച് കത്തിൽ വിരമിച്ച ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതി ഒഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ ഇതിന് മറുപടി നൽകിയിരുന്നു.2025 മെയ് 31 ന് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയേണ്ടതാണ്.
ആറ് മാസത്തെ കാലാവധി അവസാനിച്ചെന്നും മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം വ്യക്തിപരമായ സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വാടകയ്ക്ക് ഒരു ബദല്‍ താമസ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണികളും നവീകരണവും പൂര്‍ത്തിയാകുന്നതുവരെ താന്‍ കാത്തിരിക്കുകയാണെന്നും ചന്ദ്രചൂഡ് പറയുന്നു.
മെയ് 31 വരെ തുടരാന്‍ അനുവദിക്കണമെന്ന് വാക്കാല്‍ അഭ്യര്‍ഥിച്ചിരുന്നു. ഈ സമയപരിധിയും അവസാനിച്ചതോടെയാണ് സുപ്രീംകോടതി കത്തെഴുതിയത്.
Also Read:ഭീകരബന്ധം; കശ്മീരിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് 83 പേരെ
2024 നവംബറിലാണ് ചീഫ് ജസറ്റിസ് പദവിയിൽ നിന്ന് ഡി.വൈ.ചന്ദ്രചൂഡ് വിരമിച്ചത്. ഡിസംബറിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തിരുന്നു.
Read More
പഹൽഗാമിലേക്കുള്ള അമർനാഥ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.