scorecardresearch

ബാങ്കിൽ നോമിനി ആക്കിയില്ല, മജിസ്‌ട്രേറ്റിനെ കൊലപ്പെടുത്തി ഭർത്താവ്

സർവ്വീസ് ബുക്ക്, ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് എന്നിവയിൽ തന്നെ നോമിനി ആക്കിയില്ല എന്ന കാരണത്താൽ ഭർത്താവ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു.

സർവ്വീസ് ബുക്ക്, ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് എന്നിവയിൽ തന്നെ നോമിനി ആക്കിയില്ല എന്ന കാരണത്താൽ ഭർത്താവ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു.

author-image
Anand Mohan J
New Update
IAS Officer arrest, scam, crime

പ്രതീകാത്മക ചിത്രം

മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ നിന്നുള്ള ഒരു സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിഷ നാപിതിനെ (51) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഭാര്യയുടെ സർവീസ് ബുക്കിലും ഇൻഷൂറൻസിലും ബാങ്ക് അക്കൗണ്ടിലും നോമിനിയുടെ പേരിന്റെ സ്ഥാനത്ത് ഭർത്താവായ മനീഷ് ശർമയുടെ (45) പേര് നൽകാത്തതിൽ പ്രകോപിതനായാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.

Advertisment

ഒരു മാട്രിമോണിയൽ സൈറ്റിൽ കണ്ടുമുട്ടിയ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) നിഷ നാപിതും, മനീഷ് ശർമയും  2020ലാണ് വിവാഹിതരായത്. ജോലിയില്ലാത്തതിനാൽ ഭർത്താവിന് പണം കൊടുക്കാൻ നിർബന്ധിച്ച് ശർമ്മ പതിവായി ഭാര്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതിനാൽ ഇവരുടെ ദാമ്പത്യ ജീവിതം പിരിമുറുക്കം നിറഞ്ഞതായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, മനീഷ് ശർമ്മ ഞായറാഴ്ച ഭാര്യയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഇയാൾ ആറ് മണിക്കൂറോളം മൃതദേഹത്തിന് കാവലിരുന്നു. തുടർന്ന് മൃതദേഹം അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ അവിടെയുള്ള ഡോക്ടർമാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

രക്തം പുരണ്ട വസ്ത്രങ്ങളും തലയിണയും മനീഷ് ശർമ്മ വാഷിംഗ് മെഷീനിലിട്ട് കഴുകിയിരുന്നു. നോമിനിയായി ചേർക്കാത്തതിന് ഭർത്താവാണ് നിഷയെ കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) മുകേഷ് ശ്രീവാസ്തവ പറഞ്ഞു.

Advertisment

"പ്രാദേശിക സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. 24 മണിക്കൂറിനകം കേസ് തെളിയിക്കാൻ ഡിൻഡോരി പൊലീസിന് കഴിഞ്ഞു. 2020ലാണ് നിഷ ഗ്വാളിയോർ സ്വദേശിയായ മനീഷ് ശർമ്മയെ വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യ ജീവിതം പിരിമുറുക്കം നിറഞ്ഞതായിരുന്നു. മനീഷ് ശർമ്മ നിഷയെ ശല്യപ്പെടുത്തുകയും അവളുടെ ബാങ്ക് അക്കൗണ്ടുകളിലും സർവീസ് ബുക്കുകളിലും നോമിനിയായി തൻ്റെ പേര് ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭർത്താവിൽ വിശ്വാസമില്ലാത്തതിനാൽ അവർ അത് ചെയ്തില്ല. ഈ സാഹചര്യത്തിലാണ് ശർമ്മ അവളുടെ വസതിയിലെത്തി വഴക്കുണ്ടാക്കിയത്. പിന്നീട് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് നിഷയെ കൊലപ്പെടുത്തി,” ശ്രീവാസ്തവ പറഞ്ഞു.

ഭാര്യയുടെ മരണത്തെക്കുറിച്ച് പൊലീസ് ശർമ്മയെ ചോദ്യം ചെയ്തപ്പോൾ, തൻ്റെ ഭാര്യയ്ക്ക് വൃക്കസംബന്ധമായ അസുഖമുണ്ടെന്നും, അത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ അവൾ ശനിയാഴ്ച നിരാഹാരം ഇരിക്കുകയാണെന്നുമാണ്  പറഞ്ഞത്. രാത്രിയിൽ നിഷ ഛർദ്ദിച്ചതിന് ശേഷം അവൾക്ക് മരുന്നുകൾ നൽകിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. പിറ്റേന്ന് അവൾ ഉറക്കം ഉണർന്നില്ലെന്നും തുടർന്ന് പൊലീസിൽ വിവരമറിയിച്ചെന്നുമാണ് മനീഷ് പോലീസിനോട് പറഞ്ഞത്.

ReadMore:

Murder Case Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: