/indian-express-malayalam/media/media_files/8OQ7YlXyBkvN1OjRrAbo.jpg)
ഫയൽ ചിത്രം
ദ്വീപസമൂഹത്തിന് കടാശ്വാസ നടപടികൾ നൽകണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ മുയിസു പിടിവാശി ഉപേക്ഷിക്കണമെന്ന ഉപദേശവുമായി മാലിയുടെ മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. സാമ്പത്തിക വെല്ലുവിളികൾ തരണം ചെയ്യാൻ താൻ “ശാഠ്യം” നിർത്തണമെന്നും അയൽരാജ്യവുമായി ചർച്ചയ്ക്കായി ശ്രമിക്കണമെന്നും സോലിഹ് പ്രസിഡന്റിനെ ഉപദേശിച്ചു.
“ഞങ്ങളുടെ അയൽക്കാർ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാം പിടിവാശി നിർത്തി സംഭാഷണം തേടണം. ഞങ്ങളെ സഹായിക്കാൻ കഴിയുന്ന നിരവധി പാർട്ടികളുണ്ട്. എന്നാൽ മുയിസു വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഭരണകൂടം ഇപ്പോൾ മാത്രമാണ് സ്ഥിതിഗതികൾ മനസ്സിലാക്കാൻ തുടങ്ങിയതെന്ന് എനിക്ക് തോന്നുന്നു,” സോലിഹ് പറഞ്ഞതായി അദാദു ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.
കടം പുനഃക്രമീകരിക്കുന്നതിന് ഇന്ത്യയുമായി സംസാരിക്കാൻ മുയിസു ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷമാണ് സോലിഹിന്റെ പരാമർശമെന്നാണ് വിവരം. മാഫന്നുവിലെ നാല് മണ്ഡലങ്ങളിൽ മത്സരിക്കുന്ന മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) പാർലമെന്റ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനായി മാലെയിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയായിരുന്നു സോലിഹിന്റെ പരാമർശങ്ങൾ.
സാമ്പത്തിക വെല്ലുവിളികൾ ഇന്ത്യൻ വായ്പകളുടെ ഫലമല്ല, സോലിഹ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് മുയിസു സോലിഹിനെ പരാജയപ്പെടുത്തി അധികാരത്തിലേക്കെത്തിയത്. ഇന്ത്യയോടുള്ള 8 ബില്യൺ എംവിആറിനെ അപേക്ഷിച്ച് മാലദ്വീപിന് ചൈനയുമായി 18 ബില്യൺ എംവിആർ കടമുണ്ട്, തിരിച്ചടവ് കാലയളവ് 25 വർഷമാണെന്നും സോലിഹ് പറഞ്ഞു. കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം മാലിദ്വീപ് ഏകദേശം 400.9 മില്യൺ ഡോളറാണ് ഇന്ത്യക്ക് നൽകാനുള്ളത്.
എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികൾ ഉപയോഗിച്ച് സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുൻ പ്രസിഡന്റ് പറഞ്ഞു. ആ നുണകൾ മറയ്ക്കാനാണ് മന്ത്രിമാർ ഇപ്പോൾ കള്ളം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈന അനുകൂല നേതാവായി പരക്കെ അറിയപ്പെടുന്ന മുയിസുവിനുള്ള ഉപദേശം, അടുത്തിടെ വരെ ഇന്ത്യയോട് അദ്ദേഹം പിന്തുടരുന്ന കടുത്ത നിലപാടിന്റെ പശ്ചാത്തലത്തിലാണ്. മൂന്ന് ഏവിയേഷൻ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികരെ മെയ് 10-നകം മാലിയിൽ നിന്നും തിരിച്ച് വിളിക്കണമെന്ന് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് 26 ഇന്ത്യൻ സൈനികരുടെ ആദ്യ ബാച്ച് ഇതിനകം ദ്വീപ് രാഷ്ട്രം വിട്ടുപോയതായും പകരം സിവിലിയൻസിനെ നിയമിച്ചതായും റിപ്പോർട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.