/indian-express-malayalam/media/media_files/uploads/2022/07/Gotabaya-Rajapaksa-.jpg)
കൊളംബോ: രാജ്യം വിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജകപക്‌സ രാജിവച്ചു. ഇ-മെയില്‍ വഴി അദ്ദേഹം രാജിക്കത്ത് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് അയച്ചു. നിലവില്‍, സിംഗപ്പൂരിലാണു ഗോട്ടബയ ഉള്ളത്.
ചൊവ്വാഴ്ച അര്‍ധരാത്രി ശ്രീലങ്കയില്‍നിന്ന് സൈനിക വിമാനത്തില്‍ പലായനം ചെയ്ത രാജപക്സയെും ഭാര്യയും ബുധനാഴ്ച പുലര്‍ച്ചെ മാലദ്വീപിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് സിംഗപ്പൂരിലേക്കു പോകുകയായിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിനു സിംഗപ്പൂരിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാജപക്സ അഭയം തേടുകയോ അദ്ദേഹത്തിന് അഭയം നല്‍കുകയോ ചെയ്തിട്ടില്ലെന്നാണു സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്.
നേരത്തെ, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി ഗോട്ടബയ 13നു രാജി സമര്‍പ്പിക്കുമെന്നു പറഞ്ഞിരുന്നു. ഇന്നലെ സിംഗപ്പൂരിലെത്തിയശേഷം രാജി സമര്‍പ്പിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. ഗോട്ടബയ നേരത്തെ പ്രഖ്യാപിച്ചതുപോലെ ഇന്നലെ രാജിവെയ്ക്കുമെന്നു സ്പീക്കര്‍ ഇന്നലെ അറിയിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് ബുധനാഴ്ച വൈകീട്ട് തന്നെ വിളിച്ചിരുന്നുവെന്നും ഇന്നലെ തന്നെ രാജിക്കത്ത് അയയ്ക്കാമെന്ന് ഉറപ്പ് നൽകിയതായുമാണ് സ്പീക്കർ പറഞ്ഞത്.എന്നാല്‍ ഇന്നലെ രാത്രിയിലും രാജിയുണ്ടായില്ല.
സാമ്പത്തികത്തർച്ചയെത്തുടർന്ന് ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തമായതിനുപിന്നാലെ മാലദ്വീപിലെത്തിയ ഗോട്ടബയ സൗദി എയർലൈൻസിന്റെ എസ് വി 788 വിമാനത്തിലാണ് സിംഗപ്പൂരിലേക്കു തിരിച്ചത്. അവിടെനിന്ന് അദ്ദേഹം സൗദി അറേബ്യയിയിലെ ജിദ്ദയിലേക്കു പോകും.
അതിനിടെ, കൊളംബോയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നുച്ചയ്ക്ക് 12 മുതൽ 15 ന് പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Sri Lanka's president fled to the Maldives early Wednesday.
— AFP News Agency (@AFP) July 13, 2022
On arrival in the Maldives Gotabaya Rajapaksa was driven to an undisclosed location under police escort.https://t.co/lo8gf8sJI3
📸 Huge crowds visit Sri Lankan President Rajapaksa's official residence in Colombo pic.twitter.com/a5elaAMw8i
പ്രസിഡന്റ് രാജ്യം വിട്ടതിനു പിന്നാലെ, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫിസ് പ്രക്ഷോഭകർ കയ്യേറിയിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണീർ വാതകം പ്രയോഗിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുപത്തിയാറുകാരൻ ശ്വാസതടസം മൂലം മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അടുത്തയാഴ്ച പാർലമെന്റ് പുതിയ മുഴുവൻ സമയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ലെങ്കിലും പാർട്ടിയുടെ ആദ്യ പരിഗണന വിക്രമസിംഗെയാണെന്ന് ഭരണകക്ഷിയിലെ ഒരു ഉന്നത കേന്ദ്രം റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.