/indian-express-malayalam/media/media_files/fxyC0Oz9zmhDFJYbDoHY.jpg)
ഫയൽ: ഫൊട്ടോ
വിമാന യാത്രയ്ക്കിടെ യുവാവ് ശുചിമുറിയിൽ കുടുങ്ങി. മുംബൈ ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വാതിലിന് സംഭവിച്ച തകരാറുമൂലമാണ് യുവാവിന് യാത്രയിലുടനീളം വിമാനത്തിലെ ശുചിമുറിയിൽ കഴിയേണ്ടി വന്നത്.
വിമാനം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതുനു ശേഷം എൻജിനീയർമാർ വാതിൽ തകർത്താണ് യാത്രക്കാരനെ പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് സ്‌പൈസ്‌ജെറ്റ് പ്രശ്നം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കുകയും, യാത്രക്കാരന് മുഴുവൻ തുകയും തിരികെ നൽകുമെന്ന് അറിയിക്കുകയും, അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്ക് മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എസ്‌ജി-268 വിമാനത്തിലാണ് സംഭവമെന്ന് കെഐഎ വൃത്തങ്ങൾ അറിയിച്ചു. വിമാനം പറന്നുയർന്ന ഉടൻ, 14 ഡി നമ്പർ സീറ്റിൽ നിന്ന് ഒരു യാത്രക്കാരൻ ശുചിമുറിയിലേക്ക് പോയെങ്കിലും വാതിൽ തകരാറിലായതോടെ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജീവനക്കാരും മറ്റ് യാത്രക്കാരും വാതിൽ പുറത്ത് നിന്ന് തുറക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു, കെഐഎ അറിയിച്ചു.
സംഭവത്തിൽ പരിഭ്രാന്തനായ യാത്രക്കാരനെ സമാശ്വസിപ്പിക്കുന്നതിനായി, ജീവനക്കാർ വാതിലിനടിയിലൂടെ, 'ഉടൻ ലാന്റു ചെയ്യുമെന്ന്' അറിയിച്ച് ഒരു കുറിപ്പും കൈമാറിയിരുന്നു പുലർച്ചെ 3.42 ഓടെ വിമാനം ബെംഗളൂരുവിൽ ഇറക്കിയതോടെ എൻജിനീയർമാർ വിമാനത്തിൽ കയറി വാതിൽ തകർത്ത് യാത്രക്കാരനെ രക്ഷപ്പെടുത്തി.
/indian-express-malayalam/media/post_attachments/b80359dc54abf2724cc7cf0388a3de66c540672c07615d4c27657fb9ca941747.jpeg)
ജനുവരി 16 ന്, മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിൽ നിർഭാഗ്യവശാൽ ഒരു യാത്രക്കാരൻ ഒരു മണിക്കൂറോളം ടോയ്‌ലറ്റിനുള്ളിൽ കുടുങ്ങി, വിമാനം ലാന്റു ചെയ്തയുടൻ ആദ്ദേഹത്തെ പുറത്തിറക്കുകയും വേണ്ട വൈദ്യസഹായം നൽകുകയും ചെയ്തു, സ്പൈസ് ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരനുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും യാത്രക്കാരന് മുഴുവൻ റീഫണ്ടും നൽകുമെന്നും സ്പൈസ് ജെറ്റ് പറഞ്ഞു.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.