scorecardresearch

കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾക്കിടെ യുപി യിൽ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എസ്പി പുറത്തിറക്കി, യുപിയിലെ മെയിൻപുരിയിൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എസ്പി പുറത്തിറക്കി, യുപിയിലെ മെയിൻപുരിയിൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കും

author-image
WebDesk
New Update
Akhilesh-Sp

എക്സ്പ്രസ് ഫയൽ ചിത്രം

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉത്തർ പ്രദേശിൽ അപ്രതീക്ഷിത നീക്കവുമായി സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കൊണ്ടാണ് അഖിലേഷ് രംഗത്തുവന്നിരിക്കുന്നത്. നിതീഷ് കുമാർ എൻഡിഎ സഖ്യത്തിലേക്ക് ചുവടുമാറിയപ്പോൾ യുപിയിൽ കോൺഗ്രസുമായി ചേർന്നു മത്സരിക്കുമെന്ന് അഖിലേഷ് പ്രഖ്യാപിച്ചിരുന്നു. 11 സീറ്റാണ് അഖിലേഷ് യു പിയിൽ വാഗ്ദാനം ചെയ്തത്. എന്നാൽ ഈ ചർച്ചകൾക്കിടെയാണ് തങ്ങളുടെ ശക്തികേന്ദ്രമായ മെയിൻപുരി മണ്ഡലത്തിലടക്കം 16 സ്ഥാനാർത്ഥികളുടെ പട്ടിക എസ് പി പുറത്തുവിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Advertisment

മെയിൻപുരിയിൽ സിറ്റിംഗ് എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവ് വീണ്ടും മത്സരിക്കും. യാദവ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് മെയിൻപുരി. മുൻ യുപി മുഖ്യമന്ത്രിയും ഡിംപിളിന്റെ ഭാര്യാപിതാവുമായ മുലായം സിംഗ് യാദവ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

സിറ്റിംഗ് എംപി ഷഫീഖുർ റഹ്മാൻ ബർഖും സാംബാൽ സീറ്റിൽ വീണ്ടും മത്സരിക്കും. യുപി മുൻ ക്യാബിനറ്റ് മന്ത്രി രവിദാസ് മെഹ്‌റോത്ര സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് മത്സരിക്കും. നിലവിൽ ലഖ്‌നൗ സെൻട്രൽ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് മെഹ്‌റോത്ര. മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവിന്റെ മകൻ അക്ഷയ് യാദവ് ഫിറോസാബാദിൽ നിന്നും ധർമേന്ദ്ര യാദവ് ബുദൗൺ പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും.

ReadMore:

Uttar Pradesh Akhilesh Yadhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: