scorecardresearch

കോൺഗ്രസ് അയോഗ്യരാക്കിയ ഹിമാചൽ പ്രദേശിലെ ആറ് എംഎൽഎമാർ ബിജെപിയിൽ

ബി.ജെ.പി സ്ഥാനാർത്ഥി ഹർഷ് മഹാജന് അനുകൂലമായി ആറ് എം.എൽ.എമാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തിരുന്നു

ബി.ജെ.പി സ്ഥാനാർത്ഥി ഹർഷ് മഹാജന് അനുകൂലമായി ആറ് എം.എൽ.എമാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തിരുന്നു

author-image
WebDesk
New Update
Hp-Bjp

ഫൊട്ടോ-സ്ക്രീൻ ഗ്രാബ്

ഷിംല: കൂറുമാറ്റ നിരോധന നിയമപ്രകാരം കോൺഗ്രസ് അയോഗ്യരാക്കിയ ഹിമാചൽ പ്രദേശിലെ ആറ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. അയോഗ്യരാക്കിയതിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് വിമതരുടെ കൂറുമാറ്റം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മുൻ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ, സംസ്ഥാന ബിജെപി പ്രസിഡന്റ് രാജീവ് ബിന്ദാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. 

Advertisment

മുൻ നിയമസഭാംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത അനുരാഗ് താക്കൂർ, അവരുടെ സാന്നിധ്യം ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു. അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ നേതാക്കൾ ബിജെപിയെ പിന്തുണച്ചത് ഹിമാചലിലെ കോൺഗ്രസിനെതിരായ പൊതുജന രോഷം പ്രതിഫലിപ്പിക്കുന്ന നിലപാടാണെന്നും താക്കൂർ കൂട്ടിച്ചേർത്തു.

രാജീന്ദർ സിംഗ് റാണ, സുധീർ ശർമ്മ, ചൈതന്യ ശർമ്മ, രവി ഠാക്കൂർ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ ഭൂട്ടോ എന്നീ ആറ് എംഎൽഎമാർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തിരുന്നു. ഇതോടെ 68 അംഗ നിയമസഭയിൽ 34 വോട്ടുകൾ വീതം കോൺഗ്രസിനും ബിജെപിക്കും ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ ഹർഷ് മഹാജൻ വിജയിക്കുകയായിരുന്നു.

തുടർന്ന് ഹിമാചലിലെ സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പാർലമെന്ററി കാര്യ മന്ത്രി ഹർഷവർധൻ ചൗഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ച് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ ഫെബ്രുവരി 29 നാണ് കൂറുമാറിയ ആറ് എംഎൽഎമാരെ അയോഗ്യരാക്കിയത്.

എന്നാൽ, കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകളിൽ ഉൾപ്പെടാത്ത രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനല്ല എംഎൽഎമാരെ അയോഗ്യരാക്കിയതെന്ന് പിന്നീട് സ്പീക്കർ വ്യക്തമാക്കി. മറിച്ച് പാർട്ടി വിപ്പ് ലംഘിച്ചതിനാണെന്നും സ്പീക്കർ പതാനിയ പറഞ്ഞു.

Read More

Advertisment

Congress Himachal Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: