/indian-express-malayalam/media/media_files/H0k0eIAcmq2t9vxzmmm7.jpg)
പ്രജ്വൽ ബുധനാഴ്ച എസ്ഐടിക്ക് മുമ്പാകെ ഹാജരാകാൻ ഏഴ് ദിവസം ആവശ്യപ്പെട്ടിരുന്നു
ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയ്‌ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച ഹാജരാകാനുള്ള നോട്ടീസ് പ്രകാരം ഹാജരാകാത്തതിനെ തുടർന്നാണ് എസ്ഐടി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണക്കൂറിനകം ഹാജരാകാനാണ് പ്രജ്വലിനും പിതാവും ജെഡിഎസ് നേതാവുമായ എച്ച.ഡി രേവണ്ണയ്ക്കും അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നത്.
അതേ സമയം പ്രജ്വൽ ബുധനാഴ്ച എസ്ഐടിക്ക് മുമ്പാകെ ഹാജരാകാൻ ഏഴ് ദിവസം ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളാക്കിയ പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും അതിന് പിന്നാലെയാണ് എസ്ഐടി നോട്ടീസ് അയച്ചത്.
ജർമ്മനിയിൽ ഉണ്ടെന്ന് പറയപ്പെടുന്ന പ്രജ്വൽ രേവണ്ണയെ കസ്റ്റഡിയിലെടുക്കാൻ എല്ലാ ഇമിഗ്രേഷൻ പോയിന്റുകളിലും ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് എസ്ഐടിയുടെ ഭാഗമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. “ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമമാണ് (എസ്ഒപി) ഞങ്ങൾ അത് ചെയ്തു,” പോലീസ് ഓഫീസർ പറഞ്ഞു.
2,967 ഫയലുകളുള്ള പെൻഡ്രൈവുകളിലെ വീഡിയോകൾ വൈറലായതിനെ തുടർന്ന് ഏപ്രിൽ 28 നാണ് ഹോളനരസിപുര ടൗൺ പോലീസ് കേസെടുത്തത്. പ്രജ്വലും പിതാവ് രേവണ്ണയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 47 കാരിയായ യുവതി പോലീസിൽ പരാതി നൽകി. പ്രജ്വലും പിതാവ് ഹോളനരസിപുര എംഎൽഎ എച്ച് ഡി രേവണ്ണയും ചേർന്ന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് 47 കാരിയായ യുവതി പോലീസിൽ പരാതി നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ) (ലൈംഗിക പീഡനം), 354 (ഡി) (പിന്തുടരൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (ഏതെങ്കിലും സ്ത്രീയുടെ മാന്യതയെ അപമാനിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രജ്വൽ രേവണ്ണയ്ക്കും എച്ച് ഡി രേവണ്ണയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്.
പ്രജ്വല് രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നയതന്ത്ര, പോലീസ് മാർഗങ്ങൾ ഉപയോഗിച്ച് കേന്ദ്രം അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് ഉറപ്പാക്കണമെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു.
Read More
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.