scorecardresearch

സുബീൻ ഗാർഗിന്റെ മരണം, സിംഗപ്പൂരിൽ കോർണർ കേസ് അന്വേഷണം തുടങ്ങി

സെപ്റ്റംബർ 19 ന് ഒരു യാച്ച് ഔട്ടിങ്ങിനിടെയാണ് പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് മരിക്കുന്നത്

സെപ്റ്റംബർ 19 ന് ഒരു യാച്ച് ഔട്ടിങ്ങിനിടെയാണ് പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് മരിക്കുന്നത്

author-image
WebDesk
New Update
Zubeen Garg

സുബീൻ ഗാർഗ്

ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സിംഗപ്പൂരിൽ കോർണർ കേസ് നടക്കുന്നുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. സംശയാസ്പദമായ സാഹചര്യത്തിലാണ് മരണം അല്ലെങ്കിൽ മരണ കാരണം അജ്ഞാതമാണെങ്കിൽ ആണ് കോർണർ അന്വേഷണം സാധാരണയായി നടക്കുക. സെപ്റ്റംബർ 19 ന് ഒരു നൗക യാത്രയ്ക്കിടെയാണ് പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് മരിക്കുന്നത്. 

Advertisment

സെപ്റ്റംബർ 20-21 തീയതികളിൽ സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ സാംസ്കാരിക ബ്രാൻഡ് അംബാസഡറായാണ് 52 കാരനായ ഗാർഗ് രാജ്യത്ത് എത്തിയത്. സെപ്റ്റംബർ 19 ന്, അസം അസോസിയേഷൻ സിംഗപ്പൂരിലെ ചില അംഗങ്ങളോടൊപ്പം ഒരു യാച്ച് ഔട്ടിങ്ങിന് പോയ അദ്ദേഹത്തിന് നീന്തുന്നതിനിടെ ബോധം നഷ്ടപ്പെടുകയായിരുന്നു. സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി അറിയിച്ചു. എന്നാൽ, സിംഗപ്പൂർ അധികൃതർ നൽകിയ മരണ സർട്ടിഫിക്കറ്റിൽ മുങ്ങിമരിച്ചതാണെന്നാണ് മരണകാരണമായി കാണിച്ചിരുന്നത്. 

Also Read: ചൈനയ്ക്ക് കനത്ത പ്രഹരം; 100% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

“സുബീൻ ഗാർഗിന്റെ കേസ് ഒരു കോർണർ കേസാക്കി മാറ്റി സിംഗപ്പൂരിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്,” ഗാർഗിന്റെ മരണ സർട്ടിഫിക്കറ്റ് നൽകിയ സിംഗപ്പൂർ ഹെൽത്ത് സയൻസസ് അതോറിറ്റിയിലെ കൺസൾട്ടന്റ് ഫോറൻസിക് പാത്തോളജിസ്റ്റ് ഡോ.ഷിജിയ ചാൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എങ്ങനെ, എപ്പോൾ, എവിടെയാണ് മരണപ്പെട്ടത് എന്ന് കണ്ടെത്തുന്നതിനാണ് കോർണർ അന്വേഷണം നടത്തുന്നതെന്ന് സിംഗപ്പൂരിലെ അറ്റോർണി ജനറലിന്റെ ചേംബർ അഭിപ്രായപ്പെട്ടു. മരണ സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന കോർണേഴ്‌സ് ആക്ട് അനുസരിച്ചാണ് ഈ അന്വേഷണങ്ങൾ നടക്കുന്നത്.

Also Read: 'നൊബേൽ കമ്മിറ്റി സമാധാനത്തിനു മുകളിൽ രാഷ്ട്രീയം പ്രതിഷ്ഠിച്ചു'; വിമർശനവുമായി വൈറ്റ് ഹൗസ്

Advertisment

സിംഗപ്പൂരിൽ നിയമവിരുദ്ധമായ പ്രവൃത്തി മൂലമോ വീഴ്ച മൂലമോ ഉണ്ടായതോ സംശയിക്കപ്പെടുന്നതോ ആയ ഏതൊരു മരണവും, സിംഗപ്പൂരിൽ വച്ച് അജ്ഞാതമായ രീതിയിലുള്ള മരണമോ കാരണമോ ഉള്ള മരണം, സിംഗപ്പൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ സംഭവിച്ച ഏതൊരു മരണവും എന്നിവ ഇതിൽ ഉൾപ്പെടുന്നു. കോർണർ ഒരു ജുഡീഷ്യൽ ഓഫീസറാണ്. പൊലീസ് മരണം അന്വേഷിച്ച് അവരുടെ കണ്ടെത്തലുകൾ കോർണറെ അറിയിക്കണമെന്ന് നിയമത്തിൽ പറയുന്നു.

സിംഗപ്പൂരിൽ മൃതദേഹം കണ്ടെത്തിയാലും, സിംഗപ്പൂരിൽ മരണം സംഭവിച്ചാലും, സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വിമാനത്തിലോ സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കപ്പലിലോ ഉണ്ടായ സംഭവം മൂലം മരണം സംഭവിച്ചാലും മരണകാരണം അന്വേഷിക്കാൻ കോർണർക്ക് അധികാരപരിധി ഈ നിയമം നൽകുന്നു. മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഒരു കോർണർക്കോ, ഒരു വിദേശ രാജ്യത്തിന്റെ കോർണറോ ബന്ധപ്പെട്ട അധികാരിയോ, മരിച്ചയാളുടെ അടുത്ത കുടുംബത്തിലെ ഏതെങ്കിലും അംഗമോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് നിയമം പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടർക്ക് കോർണറോട് അന്വേഷണം നടത്താൻ ആവശ്യപ്പെടാനും കഴിയും.

Also Read: ട്രംപിന് 'സമാധാനം' ഇല്ല; നൊബേൽ സമ്മാനം മരിയ കൊറീന മചാഡോയ്ക്ക്

നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പൂരിൽ എത്തിയ സുബീൻ ഗാർഗ് കഴിഞ്ഞ സെപ്റ്റംബർ 19-നാണ് മരിച്ചത്. ആദ്യം സ്‌കൂബ ഡൈവിങ്ങിനിടയിലാണ് ഗായകൻ മരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കടലിൽ നീന്തുന്നതിനിടയിലാണ് സുബീൻ ഗാർഗ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ഗായകന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തരത്തിലുള്ള ആരോപണങ്ങളും ഉയർന്നുവന്നു.

Read More: സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: