/indian-express-malayalam/media/media_files/2025/07/15/shubhanshu-shukla-return-2025-07-15-15-55-19.jpg)
ചിത്രം: എക്സ്
Shubhanshu Shukla Return From ISS: ആക്‌സിയം മിഷൻ 4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുൾപ്പടെയുള്ള യാത്രികർ ഭൂമിയിലേക്ക് മടങ്ങിയെത്തി. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയോടെയാണ് ശുഭാംശുവും സംഘവും കാലിഫോർണിയയ്ക്കടുത്ത് കടലിൽ സുരക്ഷിതമായി തിരകെയിറങ്ങിയത്.
Ax-4 Mission | Return https://t.co/7OR2AJF2FM
— Axiom Space (@Axiom_Space) July 15, 2025
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസം താമസിച്ച ശേഷമാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ശുഭംശുവിനൊപ്പം നാസയിലെ പരിചയസമ്പന്നനായ ബഹിരാകാശ സഞ്ചാരി കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, യൂറോപ്യൻ സ്‌പേസ് ഏജൻസി പ്രോജക്റ്റിന്റെ ഭാഗമായ പോളണ്ടിലെ സ്ലാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവ്‌സ്‌കി, ഹംഗേറിയൻ ബഹിരാകാശ യാത്രികൻ ടിബോർ കപു എന്നിവരുൾപ്പെട്ട സംഘമാണ് ദൗത്യത്തിലുള്ളത്.
ഇന്നലെ വൈകീട്ട് 4.35 നായിരുന്നു ബഹിരാകാശ നിലയത്തിൽ നിന്ന് പേടകത്തിന്റെ അൺഡോക്കിങ് പൂർത്തിയായത്. നേരത്തെ നിശ്ചയിച്ച പ്രകാരം വൈകീട്ട് 3.01 ആണ് പേടകം കലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ സ്‌പ്ലാഷ്‌ഡൗൺ ചെയ്തത്.
Also Read: ആക്‌സിയം 4 മിഷൻ; കേരളത്തിനും അഭിമാനിക്കാനേറെ
ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശുഭാംശു ശുക്ലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു.
I join the nation in welcoming Group Captain Shubhanshu Shukla as he returns to Earth from his historic mission to Space. As india’s first astronaut to have visited International Space Station, he has inspired a billion dreams through his dedication, courage and pioneering…
— Narendra Modi (@narendramodi) July 15, 2025
Also Read: രാജ്യത്തിനും ഇസ്രൊയ്ക്കും നന്ദിയെന്ന് ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല
അതേസമയം, ഭൂമിയിലിറങ്ങിയ ശുഭാംശുവും മൂന്നുസഹയാത്രികരും ഏഴുദിവസം നിരീക്ഷണത്തിൽ തുടരും. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിനായാണ് ഏഴുദിവസത്തെ നീരീക്ഷണ കാലാവധി. ദൗത്യത്തിനിടെ നടത്തിയ 60-ലധികം പരീക്ഷണങ്ങളുടെ വിവരങ്ങൾ, 580 പൗണ്ടിലധികം ചരക്ക് എന്നിവയുമായാണ് ഡ്രാഗൺ ബഹിരാകാശ പേടകം മടങ്ങിയെത്തിയിരിക്കുന്നത്.
#WATCH | Delhi: It is indeed a moment of pride for the world and a moment of glory for India because one of her sons is coming back with a successful voyage..." says Union MoS (Independent Charge) for Science and Technology and Space, Jitendra Singh as Group Captain Shubhanshu… pic.twitter.com/0URpeooiHm
— ANI (@ANI) July 15, 2025
ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ രാജ്യത്തിനും ഇസ്രൊയ്ക്കും ശുഭാംശു ശുക്ല നന്ദി പറഞ്ഞിരുന്നു. ബഹിരാകശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശുഭാംശു ശുക്ലയുടെ ഐഎസ്എസ് യാത്രയ്ക്ക് ഐഎസ്ആർഒ ഏകദേശം 550 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകൾ.
Read More: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.