scorecardresearch

എന്‍സിപിയെ നയിക്കാന്‍ പിന്‍ഗാമിയെ കണ്ടെത്താനായില്ല; സാമ്ന മുഖപ്രസംഗത്തില്‍ പ്രതികരിച്ച് ശരദ് പവാര്‍

ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചും സംശയം പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനെയും ശരദ് പപവാര്‍ വെറുതെ വിട്ടില്ല

ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചും സംശയം പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനെയും ശരദ് പപവാര്‍ വെറുതെ വിട്ടില്ല

author-image
WebDesk
New Update
sharad pawar, press conference

sharad-pawar

പുനെ:എന്‍സിപിയെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ഒരു പിന്‍ഗാമിയെ വളര്‍ത്തിയെടുക്കുന്നതില്‍ ശരദ് പവാര്‍ പരാജയപ്പെട്ടുവെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ അഭിപ്രായത്തില്‍ പ്രതികരിച്ച് ശരദ് പവാര്‍. മറ്റുള്ളവര്‍ താന്‍ വളര്‍ത്തിയവരെ കുറിച്ച് എന്ത് എഴുതിയാലും താന്‍ കാര്യമാക്കുന്നില്ലെന്നും ഇതിനോടകം അവര്‍ കഴിവ് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

Advertisment

''ഞങ്ങള്‍ ഒരു പിന്‍ഗാമിയെ വളര്‍ത്തിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ആളുകള്‍ എഴുതുന്നതിന് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ല. അവര്‍ എഴുതും. അത് അവരുടെ അവകാശമാണ്. ഞങ്ങള്‍ അത് അവഗണിക്കുന്നു. ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അതില്‍ നിന്ന് ഞങ്ങള്‍ക്ക് സംതൃപ്തി നേടുന്നു.' സാമ്നയിലെ എഡിറ്റോറിയലിനോട് പ്രതികരിച്ച് പവാര്‍ സത്താറയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,

ഞങ്ങളുടെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ അവരുടെ സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു, പക്ഷേ ഞങ്ങള്‍ ആ കാഴ്ചപ്പാടുകള്‍ പരസ്യമാക്കുന്നില്ല. അത് ഞങ്ങളുടെ കുടുംബ പ്രശ്നമാണ്. ഞങ്ങളുടെ പാര്‍ട്ടി എങ്ങനെ മുന്നോട്ട് പോകുമെന്ന് ഞങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അറിയാം. ഞങ്ങള്‍ എങ്ങനെ പുതിയ നേതൃത്വത്തെ സൃഷ്ടിക്കുമെന്നതില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമുണ്ട്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'1999 ല്‍ കോണ്‍ഗ്രസിനൊപ്പം ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ ഞങ്ങള്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ആഗ്രഹിച്ചു. ഞങ്ങള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയവരില്‍ ജയന്ത് പാട്ടീല്‍, അജിത് പവാര്‍, ആര്‍ ആര്‍ പാട്ടീല്‍, ദിലീപ് വാല്‍സെ-പാട്ടീല്‍, അനില്‍ ദേശ്മുഖ്… ഇവരെപ്പോലെ നിരവധി പേരുകാര്‍ ആദ്യമായി അധികാരക്കസേരയില്‍ ഇരുന്നു. കാബിനറ്റ് മന്ത്രിമാരായി നിയമിച്ചു. ഓരോരുത്തരും അവരവരുടെ കഴിവ് തെളിയിച്ചതാണ് മഹാരാഷ്ട്ര കണ്ടത്. അതുകൊണ്ടാണ് ഞങ്ങള്‍ ഒരു പിന്‍ഗാമിയെ വളര്‍ത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് ആളുകള്‍ എഴുതിയാല്‍, ഞങ്ങള്‍ അതിന് പ്രാധാന്യം നല്‍കാത്തത്.' 1999ലെ എന്‍സിപിയുടെ രൂപീകരണത്തിന് ശേഷം താന്‍ ഒരു പുതിയ നേതൃനിര സൃഷ്ടിച്ചതിന്റെ ഉദാഹരണം ഉദ്ധരിച്ച് പവാര്‍ പറഞ്ഞു,

Advertisment

എഡിറ്റോറിയലിലൂടെ തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിച്ചതായി തിങ്കളാഴ്ച സാമ്ന എക്സിക്യൂട്ടീവ് എഡിറ്റര്‍ സഞ്ജയ് റാവത്ത് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. 'എഡിറ്റോറിയലില്‍ എന്‍സിപി അധ്യക്ഷനെ വിമര്‍ശിച്ചിട്ടില്ല. ഇത് ഒരു കാഴ്ചപ്പാട് മാത്രമാണ്, ''അദ്ദേഹം പറഞ്ഞു.
എന്‍സിപിയുടെ പെരുമാറ്റത്തെക്കുറിച്ചും ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചും സംശയം പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനെയും ശരദ് പപവാര്‍ വെറുതെ വിട്ടില്ല. കോണ്‍ഗ്രസില്‍ പൃഥ്വിരാജ് ചവാന്‍ എവിടെയാണ് നില്‍ക്കുന്നത്?

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുന്നതിനിടെ പൃഥ്വിരാജ ചവാന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എന്‍സിപി അധ്യക്ഷന്‍. പൃഥ്വിരാജ് ചവാനെ കുറിച്ച് എന്റെ സഹപ്രവര്‍ത്തകര്‍ നിങ്ങളോട് സ്വകാര്യമായി പറയുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍സിപി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തന്റെ പ്രഖ്യാപനത്തെ കുറിച്ചും പവാര്‍ പറഞ്ഞു, ''നിരവധി ആളുകള്‍ എന്നോട് അങ്ങനെ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഞാന്‍ എന്റെ രാജി പിന്‍വലിച്ചു. ഒരു ജനാധിപത്യത്തില്‍, ഒരു പരിധിക്ക് ശേഷം നിങ്ങള്‍ക്ക് ജനങ്ങളുടെ ഇഷ്ടം അവഗണിക്കാനാവില്ല. ഞാന്‍ രാജി പിന്‍വലിച്ചതോടെ പാര്‍ട്ടി കേഡര്‍ തങ്ങളുടെ ശ്രമങ്ങള്‍ ഇരട്ടിയാക്കാനുള്ള തീവ്രശ്രമത്തിലാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അദ്ദേഹം പറഞ്ഞു.

Ncp Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: