/indian-express-malayalam/media/media_files/2dTYU9sFvp2aHwlbfpeJ.jpg)
മഴ മുന്നൊരുക്കങ്ങളുമായി തമിഴ്‌നാട് സർക്കാർ
ചെന്നൈ: അതിതീവ്ര മഴ പ്രവചിച്ചതിനെ തുടർന്ന് മഴ മുന്നൊരുക്കങ്ങളുമായി തമിഴ്‌നാട് സർക്കാർ.മഴക്കെടുതികളുടെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് സർക്കാർ മുന്നൊരുക്ക നടപടികൾ സ്വീകരിച്ചത്. ചൊവ്വാഴ്ച മുതൽ ചെന്നൈയിലും സമീപ ജില്ലകളിലും കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച അതിരൂക്ഷ മഴ പ്രവചിച്ചിട്ടുള്ള എല്ലാ ജില്ലകളിലെയും സ്‌കൂളുകൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 15 മുതൽ 18 വരെ ഐടി മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സമ്പ്രദായവും സർക്കാർ ഏർപ്പെടുത്തി.
രക്ഷാപ്രവർത്തനങ്ങൾക്കായി ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ 300 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അടിയന്തര സേവനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രാൾ റൂം, ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. ചെന്നൈയിലും മറ്റ് വടക്കൻ തമിഴ്നാട്ടിലെ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും അടുത്ത ഏതാനും ദിവസങ്ങളിൽ 20 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്
Read More
- രണ്ടിടത്ത് ഓറഞ്ച് അലർട്ട്,ആറിടത്ത് യെല്ലോ അലർട്ട്:സംസ്ഥാനത്ത് ഇന്ന് കനത്ത മഴ
- കേരള തീരത്ത് റെഡ് അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യത
- ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ കേസെടുക്കാവുന്ന കുറ്റങ്ങൾ: ഹൈക്കോടതി
- കുണ്ടന്നൂർ -വില്ലിങ്ടൺ ഐലൻഡ് റോഡ് നാളെ മുതൽ അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മെമ്മറി കാർഡിന്റെ അനധികൃത പരിശോധന: അതിജീവിതയുടെ ഉപഹർജി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.